ഗർഭിണി ആയിരിക്കെ അഭിനയിച്ചു; പൊന്നോമനയുമായി തകർത്താടി ഷംന കാസിം; ആദ്യത്തെ കണ്മണികയുള്ള കാത്തിരിപ്പിൽ താരം !! | Shamna Kasim Dance Viral Malayalam

Shamna Kasim Dance Viral Malayalam : ഇന്ത്യൻ ചലച്ചിത്ര അഭിനേത്രി, നർത്തകി,മോഡൽ എന്നിങ്ങനെ നിരവധി മേഖലകളിൽ തന്റെ കഴിവ് തെളിയിച്ച താരമാണ് ഷംന കാസിം.സൂപ്പർ ഡാൻസർ എന്ന പരിപാടിയിലൂടെ ആണ് പൂർണ്ണ തന്റെ ജീവിതത്തിന് തുടക്കമിട്ടത്.2004-ൽ എന്നിട്ടും എന്ന മലയാളചിത്രത്തിൽ നായികയായി. ഒപ്പം ശ്രദ്ധിക്കപ്പെടാതിരുന്ന ചില ചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നു. ശ്രീ മഹാലക്ഷ്മി എന്ന തെലുങ്കു ചിത്രത്തിലാണ് പ്രധാനമായി ശ്രദ്ധിക്കപ്പെട്ട ഒരു വേഷം ചെയ്തത്.

മുനിയാണ്ടി വിളങ്ങിയാൽ മൂൺട്രാമാണ്ട് എന്ന തമിഴ് ചിത്രത്തിൽ നായികയായി താരം പ്രേക്ഷക ഹൃദയം കവർന്നു. സിനിമകളിലും, ടെലിവിഷൻ ഷോകളിലും മാത്രമല്ല സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് ഷംന കാസിം. താരത്തിന്റെ വിവാഹവും സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു.തുടർന്ന് താരം ഗർഭിണിയായതും തുടർന്നുള്ള വിശേഷങ്ങളും പ്രേക്ഷകർക്കും മുൻപിലേക്ക് താരം തന്നെ കൊണ്ടുവന്നിരുന്നു.

Shamna Kasim Dance Viral Malayalam

താരത്തിന്റെ വളകാപ്പു ചടങ്ങുകളും സമൂഹമാധ്യമങ്ങളിൽ വളരെയേറെ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ താരത്തിന്റെ പുതിയൊരു വീഡിയോയാണ് പ്രേക്ഷകശ്രദ്ധ നേടുന്നത്. കീർത്തി സുരേഷ് നായികയായി എത്തുന്ന പുതിയ ചിത്രത്തിലെ വൈറൽ സോങ്ങിനൊപ്പം നൃത്തം വയ്ക്കുകയാണ് ഷംന കാസിം. ഒമ്പതാം മാസത്തിൽ 9 കൂട്ടം പലഹാരങ്ങൾ കഴിക്കുന്ന വീഡിയോ ഇതിനു മുൻപ് താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

ഇപ്പോൾ ഇതാ താരത്തിന്റെ ഒരു അടിപൊളി നൃത്ത വീഡിയോയാണ് പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തുന്നത്.വീഡിയോയിൽ വളരെ സുന്ദരിയായി ഷംന കാസിം നൃത്തം വയ്ക്കുന്നു.ചുവന്ന വസ്ത്രമാണ് താരം അണിഞ്ഞിരിക്കുന്നത്. താരത്തിന്റെ ഡെലിവറി ഡേറ്റ് ഏതാണ്ട് ആവാറായിരിക്കുന്നു. ആരാധകരാണ് ഈ വീഡിയോയ്ക്ക് താഴെ ആശംസകൾ രേഖപ്പെടുത്തുന്നത്. കൂടാതെ കുഞ്ഞിനു വേണ്ടിയുള്ള പ്രാർത്ഥനകളും വീഡിയോയ്ക്ക് താഴെ കാണാം. ആരാധകരുടെ കരുതലും കമന്റുകളിൽ വ്യക്തമാണ്

5/5 - (1 vote)
You might also like