മറക്കാനാവാത്ത നടന വിസ്മയം… നികത്താനാവാത്ത വിടവ്; തിലകൻ ചേട്ടനോടൊപ്പം മകനും കൊച്ചുമകനും!! | Shammi Thilakan With Thilakan and son

Shammi Thilakan With Thilakan and son : ഡിജിറ്റൽ പെയിന്റിങ്ങ് എന്ന് കേട്ടാൽ മനസ്സിലാകാത്തവരുണ്ടാകില്ല. കമ്പ്യൂട്ടറിന്റെ സഹായത്തോടെ ചിത്രങ്ങളെ മറ്റ് ചിത്രങ്ങളുമായി സംയോജിപ്പിച്ചു ഒരു ചിത്രമാക്കുന്ന പ്രക്രിയ ആണ് ഡിജിറ്റൽ പെയിന്റിംഗ്. മരിച്ചു പോയ മാതാപിതാക്കളെയും പ്രിയപ്പവട്ടവരെയുമെല്ലാം കുടുംബ ചിത്രങ്ങളിൽ ചേർത്ത് വെച്ച് നിരവധി ആളുകളാണ് ഈ സാധ്യത ഉപയോഗിക്കുന്നത്.മുൻപ് പൃഥ്വിരാജ് തന്റെ ഇൻസ്റ്റാഗ്രാമിൽ ഇങ്ങനൊരു ചിത്രം പങ്ക് വെച്ചിരുന്നു മരിച്ചു പോയ പിതാവ് സുകുമാരനെ ചേർത്ത് വെച്ച് തയ്യാറാക്കിയ കുടുംബചിത്രം വൈറൽ ആയിരുന്നു.

ഇപ്പോഴിതാ മഹാനടൻ തിലകനും മകൻ ഷമ്മി തിലകൻ ഷമ്മി തിലകന്റെ മകൻ അഭിമന്യു എസ് തിലകൻ എന്നിവരുടെ ചിത്രങ്ങൾ യോജിപ്പിച്ചു ഷമ്മി തിലകന് സർപ്രൈസ് ഗിഫ്റ്റ് കൊടുക്കുന്ന വീഡിയോ ആണ് വൈറൽ ആകുന്നത്.ഏലിയെൻസ് കിഡ് എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഗിരിശങ്കർ എന്ന ആർട്ടിസ്റ്റ് ആണ് ഈ വർക്ക്‌ ഇത്രയും മനോഹരമായി ചെയ്തത്. മലയാള സിനിമയ്ക്ക് അഭിനയ മികവിന്റെ അതിവിസ്മയ മുഹൂർത്തങ്ങൾ കാഴ്ച വെച്ച പ്രിയ നടനാണ് തിലകൻ. നാടകവേദികളിലൂടെ സിനിമ രംഗത്തേക്ക് കടന്ന് വന്ന തിലകൻ തന്റെ ജന്മസിദ്ധമായ കഴിവും ആത്മാർത്ഥമായ പ്രയത്നവും കൊണ്ട് മലയാളികളുടെ മനസ്സ് കീഴടക്കിയത് ചരിത്രം.

Shammi Thilakan
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

2009 ൽ പത്മശ്രീയും 2 നാഷണൽ അവാർഡുകളും സംസ്ഥാന അവാർഡുകളുമടക്കം നിരവധി പുരസ്‌കാരങ്ങളാണ് അദ്ദേഹം വാങ്ങി കൂട്ടിയത്.സിനിമ ലോകത്തെ എക്കാലത്തെയും വേറിട്ട ശബ്ദമായിരുന്നു തിലകൻ. തന്റെ അഭിപ്രായങ്ങൾ മുഖം നോക്കാതെ തുറന്ന് പറഞ്ഞ അദ്ദേഹം അവസാന നാളുകളിൽ സിനിമ രംഗത്ത് നിന്ന് പോലും വിലക്കുകൾ നേരിട്ടു.2012 ൽ ആണ് അദ്ദേഹം മരണപ്പെട്ടത്.
6 മക്കളാണ് തിലകനുള്ളത് അതിൽ ഷോബി തിലകൻ,

ഷാജി തിലകൻ, ഷമ്മി തിലകൻ എന്നിവർ സിനിമ സീരിയൽ രംഗത്ത് സജീവമാണ്. അച്ഛന്റെ സ്വഭാവം അതേ പോലെ കിട്ടിയിരിക്കുന്നത് ഷമ്മി തിലകനാണെന്നാണ് ആരാധകർ പറയുന്നത്. തിലകനെപ്പോലെ സിനിമ ലോകത്ത് ഉയർന്ന് കേൾക്കുന്ന പ്രതിപക്ഷ സ്വരമാണ് ഷമ്മിയുടേത്.1985 ൽ സിനിമ ലോകത്തേക്ക് കടന്ന് വന്ന ഷമ്മി തിലകൻ നായകനയും സഹനടനായും വില്ലനായുമെല്ലാം ഇപ്പോഴും സിനിമയിൽ നിറഞ്ഞു നിൽക്കുന്നു. ഷമ്മി തിലകന്റെ ഏക മകനാണ് അഭിമന്യു എസ് തിലകൻ.

You might also like