തല കുടുംബത്തിന്റെ ന്യൂ ഇയർ ആഘോഷം കണ്ടോ; മക്കൾക്കൊപ്പം പുതുവർഷം അടിച്ച് പൊളിച്ച് അജിത്തും ശാലിനിയും!! | Shalini and Ajith Kumar New Year Celebration Viral
Shalini and Ajith Kumar New Year Celebration Viral : തെന്നിന്ത്യൻ സിനിമയിൽ ഒരു കാലത്ത് തിളങ്ങി നിന്ന നടിയാണ് ശാലിനി. നടൻ അജിത്ത് കുമാറുമായുള്ള വിവാഹത്തിന് ശേഷം താരം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. സിനിമയിൽ നിന്നു മാത്രമല്ല താരം നിറഞ്ഞു നിന്ന വെള്ളിവെളിച്ചത്തിൽ നിന്ന് പൂർണമായും ശാലിനി മാറിനിൽകുകയായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് താരം ആരാധകരെ ഒന്നടങ്കം ആവേശത്തിൽ ആക്കിക്കൊണ്ട് ഇൻസ്റ്റഗ്രാമിലേക്ക് എത്തിയിരുന്നു. താരം ഇൻസ്റ്റജഗ്രാം അക്കൗണ്ട് ആരംഭിച്ചത് ശാലിനി അജിത് കുമാർ എന്ന പേരിലാണ്.
തമിഴ് സൂപ്പർ താരം അജിത്തിനൊപ്പമുള്ള ചിത്രമാണ് ശാലിനി ആദ്യമായി തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. നവംബർ 20 ന് ആണ് ആദ്യത്തെ പോസ്റ്റ് പങ്കുവെച്ചത്. ശാലിനിയുടെ പിറന്നാൾ ആഘോഷത്തിൽ നിന്നുള്ള ചിത്രമായിരുന്നു അത്. ലണ്ടനിലെ തെരുവിൽ ശാലിനിയെ തന്നോട് ചേർത്തു പിടിച്ച് നിൽക്കുന്ന അജിത്തിനെയാണ് ചിത്രത്തിൽ കാണുന്നത്. കൂടാതെ ലണ്ടനിൽ നിന്നുള്ള മറ്റൊരു ചിത്രം കൂടി താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

ഇപ്പോൾ ആരാധക ശ്രദ്ധ നേടുന്നത് ശാലിനി പങ്കുവെച്ച പുത്തൻ ചിത്രങ്ങൾ ആണ്. ശാലിനിയുടെയും കുടുംബത്തിന്റെയും ന്യൂ ഇയർ ആഘോഷത്തിന്റെ ചിത്രങ്ങൾ ആണ് ഇപ്പോൾ പുറത്തുവന്നത്. ചിത്രം പങ്കുവെച്ചു നിമിഷങ്ങൾക്കകം ആരാധകർ ഏറ്റെടുക്കുകയായിരുന്നു. അജിത്തിനോടൊപ്പമുള്ള ചിത്രങ്ങളും തന്റെ മകളോടും മകനോടും ഒത്തുള്ള ചിത്രങ്ങളും ആണ് പങ്കുവെച്ചത്.”വിഷിങ് എവെരി വൺ എ വെരി ഹാപ്പി ആൻഡ് പീസ്ഫുൾ ന്യൂ ഇയർ” എന്നാണ് ചിത്രത്തിന് ശാലിനി ക്യാപ്ഷൻ നൽകിയത്.
സോഷ്യൽ മീഡിയയിൽ നിന്ന് അജിത്തും ശാലിനിനിയും ഇതുവരെ മാറി നിൽക്കുക ആയിരുന്നു. അതിനാൽ തന്നെ ശാലിനിയുടെ പേരിൽ സമൂഹ മാധ്യമങ്ങളിലായി നിരവധി വ്യാജ അക്കൗണ്ടുകൾ കാണാം. ശാലിനിയുടെ ഇൻസ്റ്റഗ്രാം വരവിനെക്കുറിച്ച് ആരാധകരെ അറിയിച്ചത് യഥാര്ഥ അക്കൗണ്ടിന്റെ സ്ക്രീൻ ഷോട്ട് പങ്കുവച്ച് ശ്യാമിലിയാണ്. ഒരുലക്ഷത്തിൽ അധികം ഫോളോവേഴ്സാണ് അക്കൗണ്ടിൽ ഇതുവരെ ഉള്ളത്.