കേരളത്തനിമയിൽ തിളങ്ങി മിനിസ്ക്രീൻ സുന്ദരികൾ.. കൂട്ടത്തിൽ കൂടുതൽ തിളക്കത്തോടെ സാന്ത്വനം അഞ്ജലി!! | Serial Actress Latest Photoshoot
Serial Actress Latest Photoshoot : കുടുംബപ്രക്ഷകരുടെ പ്രിയതാരങ്ങൾ അതിസുന്ദരി മാരായി ഒരു വേദിയിൽ ഒന്നിച്ച ഒരു കാഴ്ച്ച…. അങ്ങനെ യൊരു ദൃശ്യവിരുന്നാണ് ഇപ്പോൾ ടെലിവിഷൻ പ്രേക്ഷകർക്ക് മുൻപിലേക്കെത്തിയിരിക്കുന്നത്. പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട സാന്ത്വനം അഞ്ജലി വേറിട്ട ലുക്കിൽ അതീവസുന്ദരിയായി പ്രത്യക്ഷ പ്പെട്ടിരിക്കുകയാണ് ഇപ്പോൾ. കൂടെവിടെ പരമ്പരയിലൂടെ പ്രേക്ഷകമനം കവരുന്ന നടി അൻഷിത തന്റെ യൂ ടൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് ഗോപിക അനിൽ വേറിട്ട ഗെറ്റപ്പിൽ
തനി നാടൻ സുന്ദരിയായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഗോപികയോടൊപ്പം സഹോദരി കീർത്തന അനിലും ഇവർക്കൊപ്പം ചേരുന്നുണ്ട്. കൊച്ചിയിൽ ഒരു ഫോട്ടോഷൂട്ടിന് വേണ്ടിയാണ് ഏവരും ഒരുമിച്ചത്. സീരിയൽ താരം റെബേക്ക സന്തോഷ് ആരംഭിച്ച ബീ യു ബൈ ബേക്ക എന്ന ഫാഷൻ ബ്രാണ്ടിന്റെ പ്രൊമോഷന് വേണ്ടിയാണ് ഇവർ കൊച്ചിയിലെത്തിയത്. റെബേക്കയോടൊപ്പം ഈ മൂന്ന് സുന്ദരികളും ഒന്നുചേർന്നുള്ള ഒരു വേറിട്ട ഫോട്ടോഷൂട്ടായിരുന്നു കൊച്ചിയിൽ കഴിഞ്ഞ ദിവസം നടന്നത്.

വ്യത്യസ്ത കോസ്റ്റിയൂമിൽ തിളങ്ങുകയായിരുന്നു ഗോപികയും അൻഷിതയും. കൂടെവിടെ എന്ന ഹിറ്റ് സീരിയ ലിലെ സൂര്യ എന്ന കഥാപാത്രമായി തിളങ്ങുന്ന താരമാണ് അൻഷിത. താരത്തിന് ഒട്ടേറെ ആരാധകരാ ണുള്ളത്. ടെലിവിഷൻ പ്രേക്ഷകരിൽ ഏറ്റവും കൂടുതൽ ആരാധകരെ സ്വന്തമാക്കിയ ഗോപികയും കൂടെവിടെ നായിക അൻഷിതയും ഒരുമിച്ച് ഒരു ഫോട്ടോഷൂട്ടിന് പോസ് ചെയ്തതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഈയിടെയാണ് റെബേക്ക സ്വന്തമായി ഒരു ഫാഷൻ ബ്രാൻഡിന് തുടക്കമിട്ടത്. ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്തിരുന്ന കസ്തൂരിമാൻ എന്ന പരമ്പരയിലെ നായികയാ യിരുന്നു റെബേക്ക. സംവിധായകൻ ശ്രീജിത്ത് ആണ് റെബേക്കയെ വിവാഹം ചെയ്തിരിക്കുന്നത്. സീരിയൽ സുന്ദരിമാരെല്ലാം ഒന്നിച്ചിരിക്കുന്ന പുത്തൻ ഫോട്ടോഷൂട്ട് എന്തായാലും ആരാധകർക്ക് ഒരു ആഘോഷമായി മാറിയിരിക്കുകയാണ്. കേരളത്തനിമ തിളങ്ങിനിൽക്കുന്ന ഒരു ഫോട്ടോഷൂട്ട് തന്നെയാണ് റെബേക്ക കൊച്ചിയിൽ സംഘടിപ്പിച്ചത്.