എല്ലാവരെയും കരയിപ്പിച്ചല്ലോ! 😢 ജയ് ഭീമിലെ സെങ്കിനിയായി വൃദ്ധി വിശാൽ; പൊട്ടി കരയിപ്പിക്കുന്ന രംഗവുമായി വൃദ്ധിമോൾ.!! [വീഡിയോ]

ഏറെ പ്രേക്ഷകപ്രീതി നേടിയ ചിത്രമാണ് ഈ അടുത്ത് റിലീസ് ചെയ്ത ജയ് ഭീം. സൂര്യ നായകനായ ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് മലയാളിയായ ലിജോ മോൾ ആണ്. ലിജോമോൾ അവതരിപ്പിച്ച സെങ്കിനി എന്ന കഥാപാത്രം കുറച്ചൊന്നുമല്ല ആരാധകരെ കരയിപ്പിച്ചത്. നിരവധി അഭിനയ മുഹൂർത്തങ്ങൾ ഉള്ള ചിത്രത്തിലെ ഓരോ രംഗത്തിലും ലിജോമോൾ തിളങ്ങി. സെങ്കിനി എന്ന കഥാപാത്രത്തെ അത്ര

വേഗത്തിൽ ഒന്നും പ്രേക്ഷകർക്ക് ഇനി മറക്കാൻ കഴിയില്ല. അത്രമാത്രം പൂർണതയിലാണ് താരം ആ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ ആരാധകരെ ഞെട്ടിച്ചുകൊണ്ട് സെങ്കിനി ആയി എത്തിയിരിക്കുകയാണ് നമ്മുടെ സ്വന്തം വൃദ്ധി വിശാൽ. മുമ്പും നിരവധി വീഡിയോ റീലുകളിലൂടെ ആരാധകരെ അമ്പരപ്പിച്ച താരമാണ് വൃദ്ധി. ഇക്കുറിയും അതിൽ മാറ്റമൊന്നുമില്ല. അത്രമാത്രം ഭാവതീവ്രതയിലാണ്

ഈ കുഞ്ഞു താരം സെങ്കിനി ആയി മാറിയിരിക്കുന്നത്. തൻറെ ഇൻസ്റ്റാഗ്രാം പേജിലാണ് വൃദ്ധി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി ആരാധകരാണ് ഇതിനോടകം വീഡിയോ കണ്ടത്. കരയിപ്പിച്ചു കളഞ്ഞല്ലോ എന്നാണ് വീഡിയോ കണ്ട ഭൂരിപക്ഷം ആരാധകരുടെയും പ്രതികരണം. വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. ഡാൻസുകളിലൂടെയും ഫോട്ടോഷൂട്ടുകളിലൂടെയും

നിരവധി തവണ ഈ കുട്ടി പ്രതിഭ ആരാധകരെ അമ്പരപ്പിച്ചിട്ടുണ്ട്. എന്നാൽ ഇതാദ്യമായാണ് ഇത്ര മാത്രം ഭാവതീവ്രമായ ഒരു രംഗവുമായി വൃദ്ധി എത്തുന്നത്. വൃദ്ധി മോളുടെ ഈ അഭിനയ മികവിനെ സോഷ്യൽ മീഡിയ കയ്യടികളോടെയാണ് സ്വീകരിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിലെ ചാമിങ്ങ് സ്റ്റാറാണ് വൃദ്ധി വിശാൽ. ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസ്സിൽ ഇത്രമാത്രം സ്ഥാനം നേടിയ മറ്റൊരു താരം ഉണ്ടാവില്ല.

Rate this post
You might also like