സേമിയയും പുഴുങ്ങിയ മുട്ടയും ഉണ്ടോ.? എങ്കിൽ ഇങ്ങനെ ഒന്ന് ചെയ്‌തു നോക്കൂ 😋 ഇതുവരെ രുചിച്ചിട്ടില്ലാത്ത ഒരു അടിപൊളി പലഹാരം 😋👌

സേമിയയും പുഴുങ്ങിയ മുട്ടയും ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒരു അടിപൊളി എരിയൻ പലഹാരം പരിചയപ്പെടാം. ആവിയിൽ വേവിക്കുന്ന ഈ ഒരു പലഹാരം നമുക്ക് ഏതു സമയത്തും ഉണ്ടാക്കി കഴിക്കാം. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം സേമിയ വേവിച്ചെടുക്കണം. ഇതിനായി മൂന്നു ഗ്ലാസ് വെള്ളം തിളപ്പിക്കാൻ വെക്കുക. വെള്ളം തിളച്ചു വരുമ്പോഴേക്കും ആവശ്യത്തിന് ഉപ്പു ചേർക്കുക. ശേഷം ഒരു കപ്പ് സേമിയ

ഇതിലേക്ക് ഇട്ടു കൊടുക്കുക. ഇനി ഇത് ചെറുതീയിൽ വെച്ച് നന്നായി വേവിച്ചെടുക്കുക. സേമിയ വെന്ത് വരുന്ന സമയത്ത് ഊറ്റിയെടുത്ത് മാറ്റിവെക്കുക. ഒരുപാട് വെള്ളത്തിൽ വേവിക്കുന്നതു കൊണ്ടുതന്നെ ഇത് ഒട്ടിപ്പിടിക്കുന്നു എന്നുള്ള പേടി വേണ്ട. കുറച്ചു വെള്ളത്തിൽ ആണ് വേവിക്കുന്നത് എങ്കിൽ കോരിയെടുത്ത് തണുത്ത വെള്ളത്തിലേക്ക് ഇട്ടതിനുശേഷം ഊറ്റിയെടുക്കുക അപ്പോൾ ഒട്ടി പിടിക്കില്ല. ഇനി ഇതിലേക്കുള്ള ഫിലിംഗ്

ആവശ്യത്തിനായി ഒരു സവാള ചെറുതായി അരിഞ്ഞത് രണ്ട് പച്ചമുളക് ഒരു തണ്ട് കറിവേപ്പില ആവശ്യത്തിന് ഉപ്പ് എന്നിവ ചീനച്ചട്ടിയിലിട്ട് നന്നായി വഴറ്റിയെടുക്കുക. ചെറുതായി വഴന്നു വരുന്ന സമയത്ത് ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ട് കൊടുക്കുക. ശേഷം അതിലേക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടി ആവശ്യത്തിന് മുളകുപൊടി ആവശ്യത്തിന് കുരുമുളകുപൊടി എന്നിവ ചേർക്കുക. ശേഷം രണ്ട് പുഴുങ്ങിയ മുട്ട ചെറുതായി അരിഞ്ഞത്

ഇതിലേക്ക് ചേർത്ത് കൊടുക്കുക. നന്നായി ഇളക്കിയതിനുശേഷം രണ്ട് മിനിറ്റ് ചെറുതീയിൽ ആവിയിൽ വേവിക്കുക. ഇനി ഒരു വാഴയിലയിൽ വേവിച്ചുവെച്ച സേമിയ നിരത്തി അതിൽ ഫില്ലിങ് നിറയ്ക്കുക. ശേഷം വാഴയില അടച്ച് ആവിയിൽ വേവിച്ചെടുക്കുക. നമ്മുടെ പലഹാരം റെഡി. എങ്ങിനെയാണ് ഈ റെസിപ്പി തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. Video credit: Ladies planet By Ramshi

Rate this post
You might also like