സേമിയ ഉണ്ടോ.? എങ്കിൽ ഫ്രൂട്സ് സലാഡിനേക്കാളും കിടിലൻ രുചിയുള്ള ഒരു സേമിയ കസ്റ്റാർഡ് തയ്യാറാക്കി നോക്കൂ 😋👌

ഇന്ന് നമ്മൾ ഉണ്ടാക്കാൻ പോകുന്നത് ഒരു അടിപൊളി ഡ്രിങ്ക് റെസിപ്പിയാണ്. വളരെ എളുപ്പത്തിൽ നമുക്കിത് തയ്യാറാക്കിയെടുക്കുവാൻ കഴിയുന്നതാണ്. അപ്പോൾ ഇത് എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം സേമിയ വറുത്തെടുക്കണം. അതിനായി ഒരു ചൂടായ പാനിലേക്ക് 2 tbsp നെയ്യ്, നട്സ്, ഉണക്കമുന്തിരി, 1/3 കപ്പ് സേമിയ എന്നിവ ചേർത്ത് ഫ്രൈ ചെയ്തെടുക്കുക.

പിന്നീട് ഇതിലേക്ക് 1/2 ltr പാൽ, പഞ്ചസാര, കസ്റ്റാർഡ് പൗഡർ 1 tbs എന്നിവ ചേർത്ത് നല്ലപോലെ തിളപ്പിക്കുക. കുറച്ചു കുറുകി വരുമ്പോൾ തീ ഓഫ് ചെയ്‌ത്‌ ചൂടാറാൻ വെക്കുക. പിന്നീട് ഇത് ഒരു ബൗളിലേക്ക് മാറ്റി 3 മണിക്കൂർ ഫ്രിഡ്ജിൽ തണുപ്പിക്കാൻ വെക്കുക. അതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് പഴങ്ങൾ അരിഞ്ഞത് ചേർക്കാം. ഇവിടെ റോബസ്റ്റ് പഴവും അനാറുമാണ് ചേർത്തിരിക്കുന്നത്.

അങ്ങിനെ നമ്മുടെ ടേസ്റ്റിയായ സേമിയ കസ്റ്റാർഡ് തയ്യാറായിട്ടുണ്ട്. റെസിപ്പീയുടെ ചേരുവകളും ഉണ്ടാക്കുന്ന രീതിയും എങ്ങനെയെന്നു വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Dians kannur kitchen ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like
അതീവ സുന്ദരിയായി ഭാവന; പുതിയ ചിത്രങ്ങൾ കാണാം.. | Bhavana New Look വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe