സേമിയയും മുട്ടയും ഇങ്ങനെ ഒന്ന് ചെയ്‍തു നോക്കൂ 😋 ഇത്രയും കാലം എനിക്കിത് തോന്നീലല്ലോ.. അടിപൊളിയാണേ 😋👌

പ്രഭാത ഭക്ഷണം ആയും ഉച്ചഭക്ഷണം ആയും അത്താഴം ആയും എല്ലാം കഴിക്കാൻ വേണ്ടി ഉണ്ടാക്കാവുന്ന വിഭവമാണ് സേമിയ ബിരിയാണി. മുട്ടയും സേമിയയും ആണ് ഇതിൻറെ പ്രധാന വിഭവം എന്നതുകൊണ്ടു തന്നെ വീട്ടിലുള്ള ചുരുങ്ങിയ ചേരുവകൾ കൊണ്ട് നിഷ്പ്രയാസം സേമിയ ബിരിയാണി തയ്യാറാക്കാൻ സാധിക്കും. എങ്ങനെയാണ് ബിരിയാണി തയ്യാറാക്കുന്നത് എന്ന് നോക്കാം. സേമിയ മൂന്നുമിനിറ്റ് നേരം ചെറു തീയിൽ ഇട്ട്

വറുത്തെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. വറുത്ത സേമിയയാണ് കടയിൽ നിന്ന് വാങ്ങുന്നത് എങ്കിലും അത് ഒന്നു കൂടി വറക്കുന്നത് നന്നായിരിക്കും. കൂടിയത് 3 മിനിറ്റ് മാത്രമേ സേമിയ വറക്കാൻ പാടുള്ളൂ. ഇത് വറത്തതിന് ശേഷം സേമിയ മറ്റൊരു പ്ലേറ്റിലേക്ക് മാറ്റുക. പിന്നീട് ഒന്നരടീസ്പൂൺ നെയ്യും 2ടീസ്പൂൺ ഓയിലും പാനിലേക്ക് ഒഴിച്ച് ചൂടാക്കിയെടുക്കുക. ചൂടായ നെയ് എണ്ണ മിക്സിലേക്ക് നാല് ഏലയ്ക്ക, 6 ഗ്രാമ്പൂ, 2 കറുവപ്പട്ട എന്നിവയിട്ട്

ഒന്ന് പൊടിച്ചെടുക്കുക. പൊട്ടി വരുമ്പോൾ ഒരു സവാള ചെറുതായി അരിഞ്ഞത് അതിലേക്കിട്ട് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വയറ്റുക.വഴറ്റി വരുമ്പോൾ അതിലേക്ക് ഇഞ്ചി പച്ചമുളക് പേസ്റ്റ് ചേർക്കുക. അവയുടെ പച്ചമണം മാറുമ്പോൾ ഇതിലേയ്ക്ക് തക്കാളി ചേർക്കാം. തക്കാളി വലുതെങ്കിൽ ഒന്നും ചെറുതെങ്കിലും രണ്ടും എടുക്കാവുന്നതാണ്. അതിലേക്ക് അല്പം കറിവേപ്പിലയും കൂടി ഇട്ട് അടച്ച് വെച്ച് വേവിക്കുക. നന്നായി വെന്തു വരുമ്പോൾ

കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, കാൽ ടീസ്പൂൺ കുരുമുളക് പൊടി എന്നിവ ചേർത്ത് അര ടീസ്പൂൺ ബിരിയാണി മസാലയും രണ്ടു കോഴിമുട്ട പൊട്ടിച്ചതും അതിലേക്ക് അല്പം ഉപ്പ്, കുരുമുളക് എന്നിവ ചേർത്ത് ഒന്ന് അടച്ചു വെച്ച് വേവിക്കുക. ഈ മസാലയിലേക്ക് ഒന്നേകാൽ കപ്പ് വെള്ളമൊഴിച്ച് തിളക്കാൻ വെക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർക്കുക. വെള്ളം തിളച്ചുവരുമ്പോൾ 10 മിനിറ്റ് കൂടി വേവിക്കുക. Video credit: Ladies planet By Ramshi

Rate this post
You might also like