സീമ ജി നായരുടെ ഇളയ മകന്റെ വിവാഹം കഴിഞ്ഞു.. ഇതുവരെ ആരും അറിയാതിരുന്ന സീമ ജി നായരുടെ ഇളയ മകൻ..ഒടുവിൽ യാഥാർത്ഥ്യം സീമ ജി നായർ തന്നെ വെളിപ്പെടുത്തുന്നു.. താരത്തിന്റെ വാക്കുകൾ വൈറൽ!!!

സിനിമകളിലൂടെയും ടെലിവിഷൻ പരമ്പരകളിലൂടെയും ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി സീമ ജി നായർ. വേറിട്ട അഭിനയശൈലിയും വ്യതസ്തമായ ശബ്ദവുമെല്ലാം താരത്തിന് പ്രേക്ഷകപ്രീതി ഉയർത്തുകയായിരുന്നു. അഭിനയത്തിന് പുറമെ ജീവകാരുണ്യപ്രവർത്തനങ്ങളിലും ഏറെ ശ്രദ്ധ പതിപ്പിക്കുന്ന താരത്തിന് വൻ ജനപിന്തുണയാണുള്ളത്. നടി ശരണ്യ ശശിയുടെ ജീവിത

ത്തിലെ താങ്ങും തണലുമായി നിന്ന സീമ എത്രയോ നിരാലംബരുടെ കണ്ണീരൊപ്പാനാണ് മുന്നിട്ടിറങ്ങി യിട്ടുള്ളത്. സീമയോടുള്ള സ്നേഹവും കടപ്പാടു മെല്ലാം മുൻ നിർത്തി സ്നേഹസീമ എന്ന പേരാണ് സീമയും കൂട്ടരും ചേർന്ന് പണികഴിപ്പിച്ച വീടിന് ശരണ്യ തന്നെ പേരിട്ടത്. സ്നേഹസീമ എന്ന പേരാണ് സീമ ജി നായർ തന്റെ യൂ ടൂബ് ചാനലിന് കൊടുത്തിരിക്കുന്നതും. ഇപ്പോൾ ചാനലിലൂടെ മകൻ

seemaaa

ആരോമൽ പങ്കിട്ട ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ചര്ച്ചയായിരിക്കുന്നത്. ഇന്ന് ചിങ്കുഡു വിവാഹിതനാവുകയാണെന്നാണ് ആരോമൽ പറയുന്നത്. തന്റെ 23-ാം വയസ്സിലാണ് ചിങ്കുഡു വിവാഹിതനാവുന്നത്. ലാവണ്യ എന്നാണ് ചിങ്കുഡുവിന്റെ വധുവിന്റെ പേര്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രം പങ്കെടുത്ത ലളിതമായൊരു വിവാഹത്തിന്റെ

വിഡിയോ ആയിരുന്നു ആരോമൽ പങ്കുവെച്ചത്. അരൂരിലെ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ സീമ ജി നായര്‍ മാത്രം പങ്കെടുത്തിരുന്നില്ല. അമ്മ ഷൂട്ടിന് പോയതിനാല്‍ കല്യാണത്തില്‍ പങ്കെടുക്കാന്‍ സാധി ച്ചില്ല എന്നാണ് ആരോമൽ പറഞ്ഞിരിക്കുന്നത്. ആരോമലിന്റെ സുഹൃത്താണോ ചിങ്കിഡു എന്ന ചോദ്യവുമായി ആരാധകർ എത്തിയിട്ടുണ്ട്. ഇങ്ങനെയൊരു ഇളയൊരു മകന്‍ കൂടി താരത്തിന്

ഉണ്ടായിരുന്നോ എന്ന ചോദ്യം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്. എന്നാൽ അതിനെ ക്കുറിച്ചുള്ള സത്യാവസ്ഥ സീമ ജി നായർ തുറന്നുപറയുന്നതിങ്ങനെ – അവൻ ഞങ്ങളുടെ വീട്ടിൽ നിന്ന് വളർന്ന ചെക്കനാണ്. ഞങ്ങളോടൊപ്പം നിന്നാണ് പഠിച്ചതും. ശരണ്യയെപ്പോലെ തന്നെയാണ് എനിക്ക് അവനും. എന്റെ ഇളയ മോൻ എന്ന് പറഞ്ഞാലും സന്തോഷം തന്നെ. എന്തായാലും താരത്തിന്റെ തുറന്നുപറച്ചിലോടെ ആരാധകരുടെ സംശയങ്ങൾക്ക് വിരാമമായിരിക്കുകയാണ്.

You might also like
നാവിൽ കപ്പലോടും രുചിയിൽ പയ്യോളി ചിക്കൻ ഫ്രൈ | Payyoli Chicken Fry സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി സ്നേഹ | Actress Sneha Latest Photos അടിപൊളി രുചിയിൽ സ്പെഷ്യൽ ഗോതമ്പു ദോശ | Special Wheat Dosa Recipe തേങ്ങയും യീസ്റ്റ് ചേർക്കാതെ പഞ്ഞി പോലെ ഒരു അപ്പം | Soft Appam Recipe കുരുമുളകിട്ട അടിപൊളി മുട്ട പെപ്പർ റോസ്റ്റ് | Egg Pepper Roast Recipe