ആ ആഗ്രഹം സഫലമാക്കി അവൾ യാത്രയായി; പൊട്ടി കരഞ്ഞ് സീമ ജി നായർ; കണ്ണ് നനയാതെ കാണാൻ ആവാത്ത കാഴ്ച്ച !! | Seema G Nair Emotional Video Viral Malayalam

Seema G Nair Emotional Video Viral Malayalam : തനിക്ക് ചുറ്റുമുള്ള മനുഷ്യരെ അവരുടെ ഏറ്റവും മോശം അവസ്ഥയിൽ ചേർത്ത് നിർത്താൻ കഴിയുക എന്നത് ചെറിയ കാര്യമല്ല. തന്റെ ജീവിതം തന്നെ തനിക്ക് ചുറ്റും വേദനിക്കുന്നവർക്ക് വേണ്ടി നീക്കി വെച്ച നടിയാണ് സീമ ജി നായർ. സീമയുടെ പേര് കേൾക്കുമ്പോഴേ ഓർമ്മ വരുന്നത് കാൻസറിനോട് പോരാടി ഒടുവിൽ മര ണപ്പെട്ട പ്രിയ നടി ശരണ്യയെ ആയിരിക്കും. അമ്മ മാത്രമുള്ള ശരണ്യ കാൻസർ ബാധിത ആയതോടെ അവരുടെ കുടുംബം ദാരിദ്ര്യത്തിലാക്കുകയിരുന്നു.

ഏക വരുമാന മാർഗമായ അഭിനയം നിർത്തേണ്ടി വരികയും സ്വന്തം ചികത്സക്ക് പോലും പണമില്ലാതെ ബുദ്ധിമുട്ടുകയും ചെയ്ത അവസരത്തിൽ സ്വന്തം സഹോദരിയെ പോലെ ശരണ്യയെ സഹായിച്ചതും സീമ ജി നായരാണ്. ശരണ്യയെ മാത്രമല്ല വേദനിക്കുന്ന എല്ലാവർക്കും സഹായഹസ്തവുമായി ഓടിയെത്തുന്ന ആളാണ് സീമ. ഇപ്പോഴിതാ കാൻസർ ബാധിച്ചു 3 വർഷം മുൻപ് മരണപ്പെട്ട കൊച്ചു മിടുക്കി ഐറിന്റെ ഓർമ്മദിവസത്തിൽ ഹൃദയം തൊടുന്ന കുറിപ്പുമായി എത്തിയിരിക്കുകയാണ് താരം.

Seema G Nair Emotional Video Viral Malayalam

ഐറിനെ ചികൽസിക്കുന്ന ഡോക്ടർ ആണ് ഐറിന്റെ ഏറ്റവും വലിയ ആഗ്രഹം സീമയോട് പറഞ്ഞത്. അത് പ്രിയ നടൻ കുഞ്ചാക്കോ ബോബനെ കാണണം എന്നായിരുന്നു അത്. തിരക്കുള്ള സമയം ആയത് കൊണ്ട് തന്നെ സംശയിച്ചാണ് സീമ ഡോക്ടറുടെ മെസ്സേജ് ചാക്കോച്ചന് അയച്ചു കൊടുത്തത്. എന്നാൽ മെസ്സേജ് കണ്ട ഉടനെ ചാക്കോച്ചൻ സമ്മതം അറിയിച്ചു. ഐറിന്റെ പിറന്നാൾ ദിനത്തിൽ തന്നെ ആയിരുന്നു ഈ ക്ഷണം. അതോടെ പിറന്നാൾ ദിനത്തിന്റെ ആഘോഷമെല്ലാം ചാക്കോച്ചനോടൊപ്പം ആകുകയും ചെയ്തു. കേക്ക് മുറിച്ചും സദ്യ കഴിച്ചും ഒരുമിച്ചു ഫോട്ടോ എടുത്തുമെല്ലാം ഐറിൻ മോൾ ഒരുപാട് സന്തോഷത്തിലായി. മറ്റ് തിരക്കുകൾ ഉണ്ടായിരുന്നത് കൊണ്ട് സീമയ്ക്ക് ഈ സന്തോഷത്തിൽ പങ്ക് ചേരാനയില്ല.

അത് കൊണ്ട് തന്നെ തന്റെ പ്രിയപ്പെട്ട ചാക്കോച്ചനെ കാണാൻ വഴിയൊരുക്കിയ സീമ ജി നായർക്ക് നന്ദി പറഞ്ഞു കൊണ്ട് ഒരു വീഡിയോയും ഐറിൻ മോൾ സീമക്ക് അയച്ചു. തന്റെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചതിന് ശേഷം മൂന്നു മാസം മാത്രമേ ആ കുഞ്ഞു ജീവിച്ചിരുന്നുള്ളൂ എന്ന് മാത്രം. ഇന്നിപ്പോൾ മോളുടെ പിറന്നാൾ ദിനത്തിൽ ഐറിൻ മോൾ തനിക്കയച്ച വിഡിയോയും കുഞ്ചാക്കോ ബോബനോടൊപ്പം നിന്ന് എടുത്ത ഫോട്ടോയും പങ്ക് വെച്ച് കൊണ്ടായിരുന്നു സീമ ജി നായർ ഐറിന്റെ പ്രിയപ്പെട്ട ഓർമ്മകൾ പങ്ക് വെയ്ക്കുന്നത്.

2.8/5 - (5 votes)
You might also like