എന്റെ ജീവന്റെ ജീവൻ! പ്രണയിച്ച് മതിവരാതെ ജയേട്ടനും സരിതയും.. പ്രിയതമക്ക് പിറന്നാൾ സർപ്രൈസ് കൊടുത്ത് ജയസൂര്യ.!! | Saritha Jayasurya Birthday Celebration Viral News Malayalam

Saritha Jayasurya Birthday Celebration Viral News Malayalam

Saritha Jayasurya Birthday Celebration Viral News Malayalam : മിമിക്രി വേദിയില്‍ നിന്നും വെള്ളിത്തിരയിലേക്ക് എത്തി ജന മനസ്സുകൾ കീഴടക്കിയ താരമാണ് ജയസൂര്യ. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ തന്നിലെ മികച്ച അഭിനേതാവിനെ പുറത്തെടുത്ത താരത്തിന് രണ്ടു തവണ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചിട്ടുണ്ട്. അവതാരകനായി ജോലി ചെയ്തിരുന്ന കാലത്താണ് ജയസൂര്യയും സരിതയും പരസ്പരം പ്രണയത്തിലാവുന്നത്.

ഇപ്പോഴിതാ തൻ്റെ ജീവിത പങ്കാളിക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടൻ ജയസൂര്യ. സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ള താരം നിരവധി തവണ സിനിമ വിശേഷങ്ങൾക്കൊപ്പം തൻ്റെ കുടുംബ വിശേഷങ്ങളും ആരാധകർക്കായി പങ്കുവെക്കാറുണ്ട്. “ഹാപ്പി ബർത്ത് ഡേ ലവ് ഓഫ് മൈ ലൈഫ് ” എന്ന അടിക്കുറിപ്പാണ് ജയസൂര്യ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന് താഴെ കുറിച്ചത്. ഒരു ലക്ഷത്തിലേറെ ലൈക്കുകൾ ചിത്രത്തിന് ലഭിച്ചു.

Saritha Jayasurya Birthday Celebration Viral News Malayalam

ഒപ്പം സിനിമാരംഗത്ത് നിന്ന് ഗീതു മോഹൻദാസ്, രചന നാരായണൻകുട്ടി, രമേശ് പിഷാരടി, വിജയ് ബാബു, റിമി ടോമി തുടങ്ങിയ താരനിരയും, ആരാധകരും ചിത്രത്തിനു താഴെ പിറന്നാൾ ആശംസകളുമായി എത്തി. ഇക്കഴിഞ്ഞ ജനുവരി മാസം ആയിരുന്നു ഇരുവരുടെയും പത്തൊമ്പതാം പ്രണയ വാർഷികം. ഇരുവരും 2004 ജനുവരി 25 ന് ആണ് വിവാഹിതരാകുന്നത്. രണ്ട് മക്കളാണ് ജയസൂര്യക്കും സരിതയ്ക്കും ഉള്ളത്. സിനിമയുടെ പടവുകള്‍ ജയസൂര്യ ഒന്നൊന്നായി കയറുമ്പോള്‍

എന്നും ശക്തമായ പിന്തുണയുമായി സരിതയും കൂടെ ഉണ്ടായിട്ടുണ്ട്. ഇടയ്ക്ക് ഭര്‍ത്താവിന്റെ സിനിമയ്ക്കായി സരിത കോസ്റ്റ്യൂം ഡിസൈനുകൾ ചെയ്തിട്ടുമുണ്ട്. “പരസ്പര വിശ്വാസമുണ്ടെങ്കില്‍ കുടുംബജീവിതം എന്നും സന്തോഷകരമായിരിക്കുമെന്നും, വിവാഹത്തിനു മുൻപുള്ള പ്രണയം വിവാഹ ശേഷവും അതേപോലെ ആസ്വദിക്കാൻ കഴിയുമ്പോഴാണ് ദാമ്പത്യ ജീവിതം കൂടുതൽ സന്തോഷവും വിജയകരവും ആകുന്നത് ” എന്ന് പല അഭിമുഖങ്ങളിലും ജയസൂര്യ പറഞ്ഞിട്ടുണ്ട്.

5/5 - (1 vote)
You might also like