സങ്കടക്കടലിൽ മുങ്ങി ഹരി.. പുതിയ ഉദ്ദേശവുമായി സാന്ത്വനത്തിലെത്തി അംബിക.. ആരാധകരെ നിരാശപ്പെടുത്തുകയാണോ സാന്ത്വനം?? | സാന്ത്വനം | Santhwanam Today Episode
Santhwanam : കുടുംബപ്രക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. ജീവിതഗന്ധിയായ കഥാമുഹൂർത്തങ്ങളാണ് പരമ്പരയുടെ ജീവനാഡി. ഇപ്പോഴിതാ വേറിട്ട ചില അഭിപ്രായങ്ങളും വിമർശനങ്ങളുമാണ് സാന്ത്വനം പരമ്പരയെക്കുറിച്ച് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും എത്തിക്കൊണ്ടിരിക്കുന്നത്. മികച്ച രീതിയിൽ പോയി ക്കൊണ്ടിരുന്ന ഒരു പരമ്പരയെ ഇമോഷണൽ രംഗങ്ങൾ കൂടുതലായി കുത്തിനിറച്ച് വെറുപ്പിച്ചിരി ക്കുകയാണ് എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. അപ്പുവിന്റെയും കുഞ്ഞിന്റെയും ഏറ്റവും വലിയ
പ്രതീക്ഷയായിരുന്നു, സ്വപ്നമായിരുന്നു ഒരു കുഞ്ഞ് എന്നത്. ആ സ്വപ്നം ഒരു പാഴ്ക്കിനാ വായി മാറിയതോടെ സാന്ത്വനം വീട് മുഴുവൻ സങ്കടക്കടലിലായിരിക്കുക യാണ്. എന്നാൽ നിരാശയും സങ്കടവും കുത്തിക്കയറ്റി എപ്പിസോഡുകൾ കൂടുതൽ ദുഃഖഭരിതമാക്കുകയാണ് ഇപ്പോൾ എന്നാണ് സാന്ത്വനം പ്രേക്ഷകരുടെ പരാതി. ആദ്യം അപ്പുവായിരുന്നു ആ വലിയ ദുഃഖം താണ്ടിക്കടക്കാൻ ബുദ്ധിമുട്ടിയത്. എന്നാലിപ്പോൾ ഹരി ആകെ മൊത്തം തളർന്ന അവസ്ഥയിലാണ്. കഴിഞ്ഞ എപ്പിസോഡിൽ പൂർണമായും മദ്യപിച്ച
അവസ്ഥയിൽ ഹരിയെ കണ്ടിരുന്നു. ഹരിയുടെ മാനസികനിലവാരം ആകെ തകർന്നു എന്ന് തന്നെ പറയണം. പുതിയ പ്രൊമോ വീഡിയോയിൽ എല്ലാവരോടും ക്ഷമ ചോദിക്കുന്ന ഹരിയെ കാണിച്ചിട്ടുണ്ട്. അതേ സമയം ഹരിയുടെ മദ്യപാനം തമ്പി ഗൗരവത്തോടെ എടുത്തിരിക്കുകയാണ്. അംബികയോട് അതേപ്പറ്റി തമ്പി സംസാരി ക്കുന്നു മുണ്ട്. അംബിക സാന്ത്വനത്തിൽ എത്തുന്നതും കാണാം. എന്തായാലും പുതിയ കാഴ്ചക ളൊന്നും പ്രേക്ഷകർക്ക് അത്ര രസം പകരുന്നില്ല എന്ന് തന്നെ പറയാം. നന്നായി പോയിക്കൊണ്ടിരുന്ന ഒരു
സീരിയലിനെ ഇത്രത്തോളം വെറുപ്പിക്കാമെന്ന് തെളിയിച്ചല്ലോ എന്നാണ് പലരും പറഞ്ഞുവെക്കുന്നത്. സ്ത്രീകൾക്ക് പുറമേ കുട്ടികളും യുവാക്കളും അടങ്ങുന്ന വലിയൊരു പ്രേക്ഷകവിഭാഗം തന്നെയാണ് സാന്ത്വനത്തിനുള്ളത്. എന്നാലിപ്പോൾ എല്ലാത്തരം പ്രേക്ഷകരെയും സങ്കടപ്പെടുത്തുന്ന രംഗങ്ങളാണ് സാന്ത്വനത്തിൽ കണ്ടുകൊണ്ടിരിക്കുന്നത്. നടി ചിപ്പിയാണ് പരമ്പരയുടെ നിർമ്മാതാവ്. തമിഴിൽ സംപ്രേഷണം ചെയുന്ന പാണ്ട്യൻ സ്റ്റോർസിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. Santhwanam Today Episode..