ശങ്കരനെതിരെ തിരിഞ്ഞ് തമ്പി.. അപ്പുവിനെ വിളിച്ച് ഏഷണി പറഞ്ഞ് ജയന്തി.. ശിവാഞ്ജലിയെ പിരിക്കാൻ നോക്കിയാൽ തമ്പി വിജയിക്കുമോ.? | സാന്ത്വനം | Santhwanam Today Episode

കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയാണ് സാന്ത്വനം. റേറ്റിങ്ങിൽ മുൻപന്തിയിൽ നിൽക്കുന്ന പരമ്പരക്ക് ഏറെ ആരാധകരാണ് ഉള്ളത്. നടി ചിപ്പി രഞ്ജിത്താണ് പരമ്പരയുടെ നിർമ്മാതാവ്. പരമ്പരയിൽ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നതും ചിപ്പി തന്നെയാണ്. ചിപ്പിയെ കൂടാതെ രാജീവ് പരമേശ്വരൻ, സജിൻ, ഗിരീഷ് നമ്പ്യാർ, രക്ഷാ രാജ്, ഗോപിക അനിൽ, അപ്സര, ദിവ്യ ബിനു തുടങ്ങിയ താരങ്ങളെല്ലാം സാന്ത്വനം പരമ്പരയിൽ അണിനിരക്കുന്നുണ്ട്.

Santhwanam Today Episode January 15

സാന്ത്വനം കുടുംബത്തിന്റെ കെട്ടുറപ്പും ഐക്യവുമെല്ലാം തുടക്കം മുതൽ തന്നെ പ്രേക്ഷകരെ ഏറെ ആകർഷിച്ചിരുന്നു. ബാലനും ഭാര്യ ദേവിയും അവരുടെ ജീവിതം തന്നെ മാറ്റി വെച്ചിരിക്കുന്നത് അനുജന്മാർക്ക് വേണ്ടിയാണ്. ഹരിയും ശിവനും കണ്ണനും അവർക്ക് സ്വന്തം മക്കൾ തന്നെയാണ്. ഹരി അപർണയെയും ശിവൻ അഞ്ജലിയെയും വിവാഹം കഴിച്ചതോടെ സാന്ത്വനത്തിലെ ഇണക്കങ്ങൾക്കും പിണക്കങ്ങൾക്കും മാറ്റ് കൂടുകയായിരുന്നു. അമരാവതിയിലെ തമ്പിയുടെ മകളാണ് അപർണ.

Santhwanam Episode Jan 15

തുടക്കത്തിൽ സാന്ത്വനം കുടുംബവുമായി യാതൊരു സൗഹൃദത്തിനും തയ്യാറാകാതിരുന്ന തമ്പി അപർണ ഗർഭിണിയായതോടെയാണ് മനസ് മാറ്റിയത്. കഴിഞ്ഞ എപ്പിസോഡിലാണ് തമ്പി സാന്ത്വനം വീട്ടിലെത്തി കുടുംബാംഗങ്ങളോടൊപ്പം ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചതും സമയം പങ്കിട്ടതുമൊക്കെ. ഇപ്പോൾ സാന്ത്വനത്തിന്റെ പുതിയ പ്രോമോ വിഡിയോയിൽ ശങ്കരനെതിരെ ജഗന്നാഥനുമായി ചേർന്ന് പുതിയ തന്ത്രങ്ങള മെനയുന്ന തമ്പിയെയാണ് കാണിക്കുന്നത്. അപർണയെ വിളിച്ച് ഏഷണി പറയുന്ന ജയന്തിയെയും പ്രൊമോയിൽ കാണിക്കുന്നുണ്ട്.

Santhwanam Episode Jan 151

സീരിയലിലെ നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങളായ തമ്പിയെയും ജയന്തിയെയും തന്നെയാണ് സാന്ത്വനത്തിന്റെ പുതിയ പ്രോമോ വിഡിയോയിൽ എടുത്തുകാണിക്കുന്നത്. എന്തായാലും തമ്പി ശങ്കരനെതിരെ തിരിയുന്നതിലൂടെ സാന്ത്വനത്തിലെ ശിവനെ തന്നെയാണ് ലക്ഷ്യം വെക്കുന്നതെന്ന് ഉറപ്പാണ്. ശിവനും അഞ്ജലിയും തമ്മിലുള്ള ദാമ്പത്യം തകർക്കുക വഴി സാന്ത്വനത്തിന്റെ കെട്ടുറപ്പ് ഇല്ലാതാക്കുക എന്നതാണ് തമ്പിയുടെ ഗൂഢലക്ഷ്യം. സാന്ത്വനം പരമ്പരയിൽ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന ഒരു പ്രണയജോഡി തന്നെയാണ് ശിവാജ്ഞലി.

Santhwanam Episode Jan 152
You might also like
രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe ചെറുപഴം കൊണ്ട് ഒരു അടിപൊളി ഡ്രിങ്ക് | Tasty Banana Drink Recipe