സാന്ത്വനത്തിലെ ശിവേട്ടന്റെ പഴയകാല ചിത്രങ്ങൾ കണ്ടോ?? അതും ഷഫ്നക്കൊപ്പം അഭിനയിച്ച ചിത്രങ്ങൾ..!! | Santhwanam Shivan old movies

Santhwanam Shivan old movies : സാന്ത്വനം പ്രേക്ഷകരുടെ കണ്ണിലുണ്ണിയാണ് ശിവേട്ടൻ. ശിവനും അഞ്ജലിയും ഒന്നിച്ചുനിൽക്കുന്ന ഒരു ചിത്രം മനസ്സിൽ കണ്ടുകൊണ്ടല്ലാതെ സാന്ത്വനം പരമ്പരയെക്കുറിച്ച് ചിന്തിക്കാൻ പ്രേക്ഷകർക്ക് ആകില്ല എന്നതാണ് സത്യം. നടൻ സജിനാണ് ശിവൻ എന്ന ഈ മാസ്സ് നായകകഥാപാത്രത്തെ സാന്ത്വനത്തിൽ അവതരിപ്പിക്കുന്നത്. നടി ഷഫ്‌നയുടെ ഭർത്താവായ സജിൻ അഭിനയമോഹവുമായി സിനിമയിലെത്തുകയും പിന്നീട് സാന്ത്വന ത്തിലൂടെ കൂടുതൽ പ്രേക്ഷകരുടെ മനം കവരുകയുമായിരുന്നു. ഏറെ ആരാധകരെ വളരെ എളുപ്പത്തിൽ

സ്വന്തമാക്കിയ നടൻ സജിൻ ഷഫ്‌ന നായികയായ പ്ലസ് ടു എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിൽ നായകവേഷം കൈകാര്യം ചെയ്ത റോഷന്റെ കഥാപാത്രത്തിന്റെ സുഹൃത്തായാണ് സജിൻ അഭിനയിച്ചത്. ചിത്രത്തിലെ ശിവന്റെ ഗെറ്റപ്പ് കാണിക്കുന്ന ചില ഫോട്ടോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. അക്കാലത്ത് ഏറെ ഹിറ്റായ ഒരു ടീനേജ് ചിത്രമായിരുന്നു പ്ലസ് ടു എങ്കിലും സജിന്റെ കഥാപാത്രം അന്ന് അധികമാരും ശ്രദ്ധിച്ചിരുന്നില്ല.

Santhwanam Shivan old movies 3
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

എന്താണെങ്കിലും സാന്ത്വനത്തിലെ സ്റ്റാർ ആയതോടെ ശിവേട്ടന്റെ പഴയ സിനിമാ ചിത്രങ്ങൾ കുത്തിപ്പൊക്കിയിരിക്കുകയാണ് ഇപ്പോൾ ആരാധകർ. ശിവാഞ്ജലി ആരാധകരാണ് ഈ ചിത്രങ്ങൾ വൻ ആഘോഷമാക്കിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഒട്ടേറെ ഫാൻസ്‌ പേജുകളാണ് ശിവാഞ്ജലി എന്ന പേരിലുള്ളത്. ശിവാഞ്ജലിമാരുടെ പേരിൽ ഒത്തിരി എഡിറ്റിംഗ് വീഡിയോകളും സോഷ്യൽ മീഡിയ യിൽ തരംഗമാകുന്നുണ്ട്. സീരിയലിലെ ഒരു പ്രണയജോഡിക്ക് ഇത്രയും വലിയ ഫാൻ

ബേസ് നേടിയെടുക്കാൻ സാധിക്കുന്നത് മലയാളത്തിൽ ഇതാദ്യമായാണ്. റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന സാന്ത്വനം സീരിയലിന്റെ ഭൂരിഭാഗം പ്രേക്ഷകരും ശിവാഞ്ജലി ആരാധകർ തന്നെയാണ്. എന്തായാലും ശിവേട്ടന്റെ പഴയ ബിഗ്‌സ്‌ക്രീൻ ചിത്രങ്ങൾ കണ്ട് ഏറെ കൗതുകത്തിലാണ് ഇപ്പോൾ പ്രേക്ഷകരെല്ലാം. ഷഫ്നയ്ക്കൊപ്പം ക്യാമറക്ക് മുൻപിൽ ശിവേട്ടനെ കാണാൻ ആഗ്രഹിക്കുന്നുവെന്നും പ്രേക്ഷകരുടെ വക കമന്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്.

You might also like