തന്റെ വിവാഹ സങ്കൽപ്പം തുറന്നു പറഞ്ഞ് സാന്ത്വനത്തിലെ സേതുവേട്ടൻ… ജയന്തി ആള് സൂപ്പറല്ലേ.. ജയന്തിയെ ഇഷ്ടമാണ്!! | Santhwanam Sethu Interview

Santhwanam Sethu Interview : “ജയന്തിക്കെന്താ കുഴപ്പം? ജയന്തി ആള് സൂപ്പറല്ലേ..” ചോദിക്കുന്നത് ജയന്തിയുടെ സ്വന്തം സേതുവേട്ടനാണ്. സാന്ത്വനം പരമ്പരയിലെ സേതു പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഒരു കഥാപാത്രമാണ്. പ്രശ്നക്കാരിയായ ജയന്തിയുടെ ഭർത്താവായ സേതു പോസിറ്റീവ് ടച്ചുള്ള ഒരു കഥാപാത്രം തന്നെയാണ്. സേതുവിനെ എല്ലാവർക്കും ഏറെയിഷ്ടമാണ്. ദേവിയേടത്തിയുടെ സഹോദരൻ കൂടിയാണ് സേതു. ബിജേഷ് അവനൂർ ആണ് സേതു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

താരത്തിന്റെ ഒരു അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. തന്റെ വിവാഹ സങ്കല്പത്തെ കുറിച്ച് തുറന്നുപറയുകയാണ് ബിജേഷ്. സൗന്ദര്യം ഒരു മാനദണ്ഡമാണ്. എന്നാൽ ഒത്തിരി സൗന്ദര്യമുണ്ടായിരുന്നാലും കുറച്ച് നാൾ കഴിയുമ്പോൾ പ്രശ്നങ്ങൾ തുടങ്ങുന്നുവെങ്കിൽ സൗന്ദര്യത്തിൽ എന്ത് കാര്യമിരിക്കുന്നു. ചിലർക്ക് വലിയ സൗന്ദര്യം ഇല്ലെങ്കിലും നല്ല സ്വഭാവമാണെങ്കിൽ ജീവിതം നന്നായി മുന്നോട്ടുപോകും. അത്‌ തന്നെയാണ് വേണ്ടത്.

jayanthi sethu 2
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

2019ലാണ് സാന്ത്വനത്തിന്റെ ഷൂട്ടിങ് ആരംഭിച്ചതെന്ന് ബിജേഷ് പറയുന്നു. എന്നാൽ സീരിയൽ സംപ്രേഷണം തുടങ്ങിയത് 2020ലായിരുന്നു. ജയന്തിയുടെ ഭർത്താവ് എന്ന ലേബലിലും ആൾക്കാർ തന്റെ കഥാപാത്രത്തെ അടയാളപ്പെടുത്തുന്നു എന്ന് ബിജേഷ് പറയുന്നു. ജയന്തി എന്ന കഥാപാത്രത്തെ ആൾക്കാർ കൂടുതൽ ഇഷ്ടപ്പെടാൻ കാരണം അപ്സര വളരെ മികച്ച രീതിയിൽ ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നത് കൊണ്ടാണ്.

സാന്ത്വനം വീട്ടിൽ എന്ത് പ്രശ്നം ഉണ്ടായാലും ഓടിയെത്തുന്ന ആളാണ് സേതു. ബാലനും അനിയന്മാർക്കും സേതുവിനെ വലിയ കാര്യമാണ്. ജയന്തിക്ക് കടിഞ്ഞാണിടുന്ന കാര്യത്തിൽ മാത്രമാണ് പലപ്പോഴും സേതു പരാജയപ്പെട്ട് പോകാറുള്ളത്. എന്നാലും ആ കാര്യത്തിനും ആരും സേതുവിനെ കുറ്റം പറയാറില്ല. അങ്ങനെയുള്ള ഒരു ക്യാരക്ടറാണ് സേതു. മാത്രമല്ല ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നന്നാകുന്ന ആളല്ല ജയന്തി എന്നും പ്രേക്ഷകർക്ക് വളരെ കൃത്യമായി അറിയാം.

You might also like