സാന്ത്വനത്തിലെ അഞ്ജലിയെ കാണാൻ തടിച്ചുകൂടി ആരാധകർ.. ഇങ്ങനെയൊരു നായിക ഇതാദ്യമെന്നുറപ്പിച്ച് സോഷ്യൽ മീഡിയയും.!! [വീഡിയോ] | Santhwanam Serial Fame Gopika Anil at Kannur | Santhwanam Anjali

മലയാളം ടെലിവിഷനിൽ ഇന്ന് ഏറ്റവും കൂടുതൽ ആരാധകരുള്ള നായിക ആരെന്ന് ചോദിച്ചാൽ നിസംശയം പറയാവുന്ന പേര് നടി ഗോപികാ അനിലിന്റേതാണ്. ഗോപിക എന്ന പേര് അപരിചിതമായവർക്കുപോലും അഞ്ജലി എന്ന് പറഞ്ഞാലോ അഞ്ജു എന്ന പറഞ്ഞാലോ വളരെപ്പെട്ടെന്ന് മനസിലാകും. സാന്ത്വനത്തിലെ അഞ്ജലി എന്ന കഥാപാത്രമായാണ് ഗോപിക പ്രേക്ഷകർക്ക് മുന്പിലെത്തുന്നത്.

മുൻപ് സീരിയലുകളിൽ അഭിനയിച്ചിരുന്നെങ്കിലും ഗോപികയെ കൂടുതൽ പ്രേക്ഷകർ തിരിച്ചറിഞ്ഞതും താരത്തിന് ഇത്രയധികം ആരാധകരെ നേടിക്കൊടുത്തതും ഏഷ്യാനെറ്റിലെ സാന്ത്വനം പരമ്പരയാണ്. സാന്ത്വനം വീട്ടിലെ ശിവന്റെ ജോഡിയായാണ് അഞ്ജലിയുടെ രംഗപ്രവേശം. ഇപ്പോഴിതാ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ഗോപിക കണ്ണൂരിൽ ഒരു ക്ഷേത്രച്ചടങ്ങിന് പങ്കെടുക്കവേ ആരാധകർ

Gopika Anil

നൽകിയ ആഘോഷപൂർണ്ണമായ സ്വീകരണമാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. കേരള ട്രഡീഷണൽ ഡ്രെസ്സിലാണ് ഗോപിക ക്ഷേത്രവേദിയിൽ എത്തിയത്. താരത്തെ നിറകയ്യടികളാലും പാട്ടും ഡാൻസുമൊക്കെയായാണ് ആരാധകർ സ്റ്റേജിലേക്ക് ആനയിച്ചത്. ദേവീനടയിൽ ഭദ്രദീപത്തിന്റെ ആദ്യതിരി കൊളുത്താൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കാണുന്നു എന്നുപറഞ്ഞാണ്

ഗോപിക വിളക്കുകൊളുത്തിയത്. വേദിയിലേക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും ആരാധകർ താരത്തിന് ചുറ്റും തടിച്ചു കൂടുകയായിരുന്നു. സർവം ഈശ്വരനിൽ സമർപ്പിച്ചാണ് താൻ മുന്നോട്ടു പോവുന്നതെന്നായിരുന്നു ഗോപികയുടെ പ്രതികരണം. എന്തായാലും മലയാളികൾക്കിടയിൽ ഗോപിക അനിൽ സ്വന്തമാക്കിയ ഫാൻ ബേസ് മറ്റൊരു നടിയും ഇതേവരെ നേടിയിട്ടില്ലെന്നുറപ്പിക്കുകയാണ് സോഷ്യൽ മീഡിയ.

You might also like
നാവിൽ കപ്പലോടും രുചിയിൽ പയ്യോളി ചിക്കൻ ഫ്രൈ | Payyoli Chicken Fry സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി സ്നേഹ | Actress Sneha Latest Photos അടിപൊളി രുചിയിൽ സ്പെഷ്യൽ ഗോതമ്പു ദോശ | Special Wheat Dosa Recipe തേങ്ങയും യീസ്റ്റ് ചേർക്കാതെ പഞ്ഞി പോലെ ഒരു അപ്പം | Soft Appam Recipe കുരുമുളകിട്ട അടിപൊളി മുട്ട പെപ്പർ റോസ്റ്റ് | Egg Pepper Roast Recipe