ഇപ്പോൾ ഭർത്താവിന് എന്റെ ഫോണിന്റെ പാസ്സ്‌വേർഡ് കൊടുത്തിട്ടുണ്ട്.. അത് ആദ്യമേ നിർബന്ധമായിരുന്നു.. വീട്ടുകാർ എതിർപ്പ് പറഞ്ഞിരുന്നെങ്കിൽ!! | Santhwanam Raksha Raj Interview

Santhwanam Raksha Raj Interview : ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടി രക്ഷാ രാജ്. സാന്ത്വനം പരമ്പരയിലെ അപർണ (അപ്പു) എന്ന കഥാപാത്രമായി മിന്നും പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. ബാംഗ്ലൂരിൽ ഐ ടി പ്രൊഫഷ ണലായ ആർജ്ജക്കുമായി കഴിഞ്ഞ യിടെയാണ് താരത്തിന്റെ വിവാഹം നടന്നത്. ഇവരുടേത് ഒരു പ്രണയ വിവാഹമായി രുന്നു. ഇപ്പോഴിതാ ഒരു ഓൺലൈൻ ചാനലിന്റെ അഭിമുഖപരിപാടിയിൽ പങ്കെടുക്കാ നെത്തി യപ്പോൾ രക്ഷയും ഭർത്താവും പങ്കുവെച്ച ചില വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

ഇതിനുമുൻപ് വേറെ റിലേഷൻഷിപ്പ് ഉണ്ടായിരുന്നോ എന്ന് ചോദിച്ചാൽ രണ്ടുപേരും ഒരുമിച്ച് പറയുന്നത് നോ എന്നാണ്. ആരെയാണോ ആദ്യം നമ്മൾ പ്രണയിക്കുന്നത്, അവരെ തന്നെ ജീവിതത്തിൽ കൂടെക്കൂട്ടണ മെന്നാണ് ചിന്തിച്ചിട്ടുള്ളത്. അഭിനയ രംഗത്തായത് കൊണ്ട് തന്നെ ഇന്ഡസ്ട്രിയിലെ പലരും വന്നിട്ട് പ്രൊപ്പോസ് ചെയ്തിട്ടുണ്ട്. എന്നാൽ അതിലൊന്നും ഒരു വിശ്വാസം തോന്നിയിട്ടില്ലാത്തത് കൊണ്ട് നോ പറഞ്ഞു. പരസ്പരം ഫോണുകൾ ഷെയർ ചെയ്യാറുണ്ട്. രണ്ടുപേർക്കും പരസ്പരം ഫോൺ പാസ്‌വേഡുകൾ അറിയാം.

raksha raj
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

അത് ആദ്യം തന്നെ തീരുമാനിച്ചിരുന്ന കാര്യമാണ്. രണ്ട് പേർക്കുമിടയിൽ ഒരു ഒളിവും മറയും ഉണ്ടാകരു തെന്ന് പ്രത്യകം പറഞ്ഞുവെച്ചിരുന്നു. വീട്ടുകാർ എന്തെങ്കിലും കാരണവശാൽ നോ പറഞ്ഞിരുന്നെങ്കിൽ വിവാഹവുമായി മുന്നോട്ടു പോകുമായി രുന്നോ എന്നൊരു ചോദ്യവും അഭിമുഖത്തിൽ രക്ഷയും ആർജക്കും നേരിട്ടിരുന്നു. വിവാഹം മനസിൽ ഉറപ്പിച്ച കാര്യം തന്നെയാണ് എന്നായിരുന്നു മറുപടി. കുറച്ച് സമയമെടുത്തിട്ടാണെങ്കിലും

വീട്ടുകാരുടെ സമ്മതം നേടും. എന്തായാലും ഒന്നാകാൻ തീരുമാനിച്ചതല്ലേ, അത് നടക്കുക തന്നെ ചെയ്യും. രക്ഷയുടെ വിവാഹം സാന്ത്വനത്തിലെ സഹതാരങ്ങളും ആരാധകരും ചേർന്ന് ആഘോഷിക്കുകയായിരുന്നു. സാന്ത്വനം സീരിയലിന്റെ ഷൂട്ടിങ്ങിലേക്കാണ് വിവാഹശേഹം രക്ഷ ഹണിമൂൺ പോലും ഒഴിവാക്കി പോയത്. വിവാഹത്തിന്റെ തീയതി നിശ്ചയിച്ചത് പോലും ഷൂട്ടിന്റ്റെ ഡേറ്റ് നോക്കിയാണെന്ന് നേരത്തെ താരം പറഞ്ഞിരുന്നു.

You might also like