എന്നെ വിടൂ… നിങ്ങൾ എന്തിനാ എന്റെ പിന്നാലെ നടക്കുന്നത്??? സാന്ത്വനത്തിലെ കണ്ണന്റെ അവസ്ഥ കണ്ടോ?? | Santhwanam Location Fun

Santhwanam Location Fun : എന്ത് ചെയ്യാനാ!!! ഇപ്പോൾ എല്ലാവരും കണ്ണന് പുറകെയാണ്…എടത്തിയമ്മമാർ ഇടവും വലവും നിന്ന് കണ്ണനെ സ്നേഹിച്ചുകൊണ്ടേയിരിക്കുകയാണ്. അതിന്റെ പുറകെയാണ് കണ്ണന് സ്വന്തമായി ഒരു കാമുകിയെ കൂടി കിട്ടിയിരിക്കുന്നത്. സാന്ത്വനം വീട്ടിലെ കണ്ണൻ അൽപ്പം വികൃതിയും കുരുത്തക്കേടുമൊക്കെ കൈവശമുള്ള കൂട്ടത്തിലാണ്. അതുകൊണ്ട് തന്നെ എടത്തിയമ്മമാർ കണ്ണനെ വെറുതെയങ്ങട് വിടുമെന്ന് തോന്നുന്നില്ല. ദേവിയേടത്തി പ്രിന്സിപ്പാളായ സ്‌കൂളിലെ ക്‌ളാസ് ടീച്ചർമാരാണ് അഞ്ജുവും അപ്പുവും.

അപ്പോൾ പിന്നെ സദാസമയവും അവർ ഈ വികൃതിപ്പയ്യന്റെ പിന്നാലെ തന്നെയാണ്. സാന്ത്വനത്തിലെ കണ്ണനായി തകർത്തഭിനയിക്കുന്ന അച്ചു തന്റെ യൂ ടൂബ് ചാനലിൽ പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കണ്ണന്റെ പിന്നാലെ ഓടിനടക്കുകയാണ് അപ്പുവും അഞ്ജുവും. എന്നെ ഒന്ന് വിടാമോ, പ്ളീസ് എന്ന തരത്തിലാണ് കണ്ണന്റെ ആംഗ്യങ്ങൾ. എന്തായാലും ഈ വീഡിയോ വളരെ പെട്ടെന്ന് തന്നെ സാന്ത്വനം പ്രേക്ഷകരുടെ മനം കവരുകയായിരുന്നു.

santhwanam 3
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

വീഡിയോക്ക് താഴെ ഒട്ടേറെ കമ്മന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. സാന്ത്വനം പരമ്പരയിൽ മൊത്തം ഇപ്പോൾ യുദ്ധവും കണ്ണീരുമൊക്കെ തന്നെയാണ്. അപ്പോൾ പിന്നെ ഇത്തരത്തിലുള്ള ഫൺ ലൊക്കേഷൻ വീഡി യോകൾ കാണാൻ കഴിയുന്ന തെങ്കിലും വളരെ സന്തോഷകരമായ ഒരു കാര്യം എന്നാണ് ആരാധകർ പറയുന്നത്. സാന്ത്വനം പരമ്പരയിലെ താരങ്ങളെല്ലാം ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവർ തന്നെ.

സോഷ്യൽ മീഡിയയിൽ ഈ താരങ്ങൾക്കെല്ലാം വൻ സ്വീകാര്യതയാണുള്ളത്. സാന്ത്വനം താരങ്ങൾ പങ്കെടുക്കുന്ന അഭിമുഖങ്ങൾ പോലും വൈറലാകാറാണ് പതിവ്. പരമ്പരയിലെ കണ്ണൻ എന്ന കഥാപാത്ര ത്തിന് ഇപ്പോൾ ഒരു ലവ് ട്രാക്ക് കൂടി കൊണ്ടു വന്നിട്ടുണ്ട്. അച്ചു എന്നാണ് കണ്ണന്റെ നായികയുടെ പേര്. മഞ്ജുഷ മാർട്ടിനാണ് സാന്ത്വനത്തിൽ അച്ചു എന്ന കഥാപാത്രത്തിലെത്തുന്നത്. ടിക്‌ടോക്കിലൂടെ വൈറലായ താരമാണ് മഞ്ജുഷ മാർട്ടിൻ.

You might also like