ലൊക്കേഷനിൽ കണ്ണനെ പഞ്ഞിക്കിട്ടപ്പോൾ.. പാവത്തിന്റെ ഫോൺ പോലും നശിപ്പിച്ചു.. ഇവർ ഇത്രക്കും മനസ്സലിവ് ഇല്ലാത്തവരോ!! | Santhwanam Location Fun Moments

Santhwanam Location Fun Moments : കുടുംബപ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. ഏറെ ആരാധകരുള്ള ഈ പരമ്പരയിലെ ഓരോ താരങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവർ തന്നെ. ഇപ്പോഴിതാ സാന്ത്വനം ലൊക്കേഷനിലെ ഒരു ഫൺ വീഡിയോയാണ് ആരാധകരുടെ മനം കവരുന്നത്. സീരിയലിൽ കണ്ണൻ എന്ന കഥാപാത്രത്തെ അവതരി പ്പിക്കുന്ന അച്ചുവാണ് ഈ ഫൺ വീഡിയോ തന്റെ യൂ ടൂബ് ചാനലിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ലൊക്കേഷനിൽ ലഭിച്ച ഒഴിവ് സമയം ആനന്ദകരമാക്കുകയാണ് കണ്ണനും അഞ്ജുവും ശിവനും ഹരിയും.

ഫോണിൽ ഗെയിം കളിക്കുന്ന തിരക്കിലാണ് കണ്ണനും അഞ്ജുവും. ആരുടെ ഫോണാണെങ്കിലും ആ ഫോണിന്റെ പരിപ്പ് വരെ ഇളകിയിട്ടുണ്ടല്ലോ എന്നാണ് ആരാധകരുടെ കമ്മന്റ്. അമ്മാതിരി ഗെയിം കളിയാണ് നമ്മുടെ അഞ്ജുവിന്റെ വക. പിന്നാലെ ഫോട്ടോ പിടിത്തമാണ്. ഹരിയേട്ടന്റെ ഫോട്ടോ എടുക്കാൻ നടക്കുക യാണ് നമ്മുടെ കണ്ണൻ. നല്ല ഗൗരവക്കാരനായ ഒരു ഫോട്ടോഗ്രാഫർ. വേണമെങ്കിൽ മര്യാദക്ക് നിക്ക്, അല്ലെങ്കിൽ തനിക്ക് വേറെ പണിയുണ്ടെന്നാണ് കണ്ണന്റെ ഓർഡർ.

santhwanam location 3
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

എന്തായാലും അനുസരണയുള്ള ഒരു കുട്ടിയായി നിന്നുകൊടുക്കുകയാണ് നമ്മുടെ ഹരിയേട്ടൻ. അതല്ലെ ങ്കിലും ഹരിയേട്ടൻ പൊതുവെ ശാന്തസ്വഭാക്കാരൻ തന്നെയാണല്ലോ. എന്തായാലും വളരെ രസകരമായ ഒരു ലൊക്കേഷൻ വീഡിയോയാണ് ഇപ്പോൾ കണ്ണൻ പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുന്നത്. പലരും ഈയൊരു വീഡിയോ കണ്ടിട്ട് ചിരി നിർത്താൻ പറ്റാത്ത അവസ്ഥയിലാണ്. സാന്ത്വനം താരങ്ങൾക്കെല്ലാം സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഒട്ടേറെ ആരാധകരുള്ളത്.

ഇവരുടെ വീഡിയോകൾക്കായി സോഷ്യൽ മീഡിയ കാത്തിരിക്കാറാണ് പതിവ്. ഹരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഗിരീഷ് നമ്പ്യാർ ആണ്. സാന്ത്വനം വീട്ടിലെ രണ്ടാമത്തെ ആൺതരിയാണ് ഗിരീഷ് അവതരിപ്പിക്കുന്ന ഹരി എന്ന കഥാപാത്രം. ഇപ്പോൾ പരമ്പരയിൽ കണ്ണനും ഒരു നായിക എത്തിയിരിക്കു കയാണ്. സോഷ്യൽ മീഡിയ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട മഞ്ജുഷ മാർട്ടിനാണ് കണ്ണന്റെ നായികാ വേഷത്തിൽ എത്തുന്നത്.

You might also like