അപ്പുവിനെ പിടിച്ചു നിർത്താനുള്ള ശ്രമത്തിൽ ബാലനും ദേവിയും.. അപ്പുവിനെ കൂട്ടിക്കൊണ്ടു പോക്കാൻ തമ്പി എത്തുന്നു?? | സാന്ത്വനം | Santhwanam Latest Episode

Santhwanam Latest Episode : “എന്തിനാണ് തടയുന്നത്? പോകുന്നെങ്കിൽ പൊയ്ക്കോട്ടെ… അങ്ങനെയെങ്കിലും സാന്ത്വനം കുടുംബത്തിന് കുറച്ച് സമാധാനം കിട്ടട്ടെ.. ” പറയുന്നത് അപർണയെക്കുറിച്ചാണ്. സാന്ത്വനം സീരിയലിന്റെ പുതിയ പ്രൊമോ വീഡിയോക്ക് താഴെ പലരും കമന്റ് ചെയ്യുന്നത് ഇങ്ങനെ തന്നെയാണ്. അപ്പു സ്വന്തം വീട്ടിലേക്ക് പൊയ്ക്കോട്ടെ എന്ന് തന്നെയാണ് എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത്. സാന്ത്വനത്തിലെ പുതിയ പൊട്ടി ത്തെറികൾ ക്കെല്ലാം കാരണം അപ്പുവും അപ്പുവിന്റെ ഡാഡിയും തന്നെയാണ്.

ഇത്തവണ ഹരിയും ഉറച്ച നിലപാടിലാണ്. പോകുന്നവർ പോട്ടെ എന്നാണ് ഹരി അനിയന്മാരോട് പറയുന്നത്. തോന്നുമ്പോൾ താലി പൊട്ടി ച്ചെറിഞ്ഞ് കളഞ്ഞോളൂ എന്നും ഹരി അപ്പുവിനോട് പറയുകയാണ്. ബന്ധം വേർപിരിയുന്ന രീതിയിൽ എവിടെ വേണമെങ്കിലും എഴുതി ഒപ്പിട്ടുതരാമെന്നും ഹരി അപർണയെ അറിയിക്കുന്നുണ്ട്‌. ബാലനും ദേവിയും പരമാവധി പറഞ്ഞുനോക്കി… എന്നാൽ അപ്പു ഒന്നും കേൾക്കുന്നില്ല…. ഒടുവിൽ അപ്പുവിനെ തേടി അമരാവാതിയിലെ തമ്പിയുടെ കാർ വീട്ടുമുറ്റത്ത് വന്നുനിൽക്കുകയാണ്.

santhwanam 2 7
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ചുരുക്കിപ്പറഞ്ഞാൽ സാന്ത്വനത്തിലെ ഇപ്പോഴത്തെ എല്ലാ പ്രശ്നങ്ങൾക്കും കാരണം അപ്പുവിന്റെ ഡാഡി തന്നെയാണ്. നടി ചിപ്പി രഞ്ജിത്ത് നിർമ്മിക്കുന്ന പരമ്പരയാണ് സാന്ത്വനം. ഏറെ ആരാധകരാണ് ഈ പരമ്പരക്കുള്ളത്. അനിയന്മാർക്ക് വേണ്ടി ജീവിതം മാറ്റിവെച്ച ആളാണ് ബാലൻ. ബാലൻറെ ജീവിതത്തിലേക്ക് കടന്നുവരുമ്പോൾ ദേവിയും ബാലൻറെ അനിയന്മാരുടെ അമ്മയായി മാറി. ചെറിയ പരിഭവങ്ങൾ ഉണ്ടാവാറുണ്ടെങ്കിലും ഇന്നേവരെയും സാന്ത്വനത്തിന്റെ ഐക്യം തകർക്കപ്പെട്ടിട്ടില്ല.

ഇപ്പോൾ അതും സംഭവിക്കുകയാണ്. സ്വത്തിന്റെ പേര് പറഞ്ഞുതന്നെ ഒരു കലഹം… ഇത് എവിടെ ചെന്നുനിൽക്കും എന്ന കാര്യത്തിൽ ഇനിയും വ്യക്തത ഇല്ല. രാജീവ് പരമേശ്വരനാണ് സാന്ത്വനത്തിലെ ബാലേട്ടനായി എത്തുന്നത്. ഗിരീഷ് നമ്പിയാർ, സജിൻ, അച്ചു എന്നിവരാണ് മറ്റ് അനിയന്മാരുടെ റോളുകളിൽ പ്രത്യക്ഷപ്പെടുന്നത്. രക്ഷാ രാജ്, ഗോപിക അനിൽ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

santhwanam 3 5
You might also like