ള്ളുനീറി ബാലനും ദേവിയും.. ഒത്തൊരുമയുടെയും സ്നേഹത്തിന്റെയും പ്രതികമായി നിന്നിരുന്ന സാന്ത്വനം ഇപ്പോൾ പ്രശ്നങ്ങളുടെ വക്കിൽ!! | സാന്ത്വനം | Santhwanam Latest Episode

Santhwanam Latest Episode : ഇന്ന് മലയാളത്തിൽ സംപ്രേഷണം ചെയ്യുന്നതിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ ഉള്ള പരമ്പരയാണ് സാന്ത്വനം. പ്രായമായവരും യുവാക്കളും അടക്കം നിരവധി പേരാണ് ഈ പരമ്പര ദിനംപ്രതി കണ്ടു വരുന്നത്. പരമ്പരയുടെ ഓരോ പ്രെമോ വീഡിയോയ്ക്കും മികച്ച സ്വികാര്യത തന്നെ പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിക്കാറും ഉണ്ട്. ഒത്തൊരുമയുടെയും സ്നേഹത്തിന്റെയും പ്രതികമായി നിന്നിരുന്ന സാന്ത്വനം കുടുംബം ഇപ്പോൾ പ്രശ്നങ്ങളുടെ വക്കിലൂടെയാണ് കടന്നുപോകുന്നത്.

സാന്ത്വനം കുടുംബം വീതം വയ്ക്കുവാൻ ഉള്ള തീരുമാനത്തിന്റെ പുറത്ത് നടക്കുന്ന പ്രശ്നങ്ങളിലൂടെയാണ് ഓരോ ദിവസവും പരമ്പരയിലെ എപ്പിസോഡുകൾ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. സഹോദരന്മാർക്ക് വേണ്ടി ജീവനും ജീവിതവും ബാക്കിവെച്ച ബാലനും ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ സഹിക്കാൻ കഴിയുന്നതിലും അപ്പുറമാണ്. ഒരിക്കലും മക്കൾ വേർതിരിഞ്ഞു പോകരുത് എന്നും ഒരു കൂട്ടിൽ തന്നെ കഴിയണമെന്നും ആഗ്രഹിച്ചിരുന്ന ലക്ഷ്മി അമ്മയ്ക്കും ഈ പ്രശ്നങ്ങളൊക്കെ സഹിക്കാവുന്നതിലും അപ്പുറമാണ്.

santhwanam 1
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

സാന്ത്വനം കുടുംബത്തിൽ നടക്കുന്ന ചേരിതിരിവുകളിലും പ്രശ്നങ്ങളിലും മനംനൊന്ത് സഹോദരന്മാരും അഞ്ജലിയും കഴിയുമ്പോഴും പ്രശ്നങ്ങൾ തൊടുത്തു വിടുവാൻ വേണ്ടി ജയന്തിയും തമ്പിയും മുന്നിൽ തന്നെ ഉണ്ടെന്നാണ് ഏറ്റവും പുതിയ പ്രമോ വീഡിയോ സൂചിപ്പിക്കുന്നത്. മറ്റുള്ളവരുടെ മനസ്സ് അറിയാതെ അവരുടെ വാക്കുകൾ കേട്ട് ചാഞ്ചാടി നിൽക്കുന്ന അപ്പുവിന് സാന്ത്വനം വീട് വീതം വയ്ക്കുന്നതിൽ യാതൊരു പ്രശ്നവും ഇല്ലെന്നും പുതിയ പ്രമോ ചൂണ്ടിക്കാണിക്കുന്നു.

അപ്പോഴും വീതം വയ്ക്കുവാൻ സമ്മതിക്കില്ലെന്നും മക്കൾ നാലു വഴിക്ക് ആകുവാൻ താൻ ആഗ്രഹിക്കുന്നില്ല എന്നും അതിനായി ആരും ഉപദേശവുമായി വരേണ്ട എന്നുമുള്ള ഉറച്ച നിലപാടിൽ തന്നെയാണ് ലക്ഷ്മി അമ്മ. വീടും വസ്തുവും ലക്ഷ്മി അമ്മയുടെ പേരിലാണ് എങ്കിൽപോലും അവസാനവാക്ക് ബാലന്റെ ആണ് എന്ന് ഇതിനു മുൻപേ തന്നെ പരമ്പരയിൽ നിന്ന് വ്യക്തമായ കാര്യമാണ്. ഉള്ള് നീറുന്ന വേദനയിലും മറ്റുള്ളവരുടെ ആഗ്രഹം ആണ് എങ്കിൽ വീട് വീതം വയ്ക്കുവാൻ ഉറച്ചു തന്നെയാണ് ബാലനും ദേവിയും.

santhwanam 3
You might also like