ശിവനും അഞ്ജലിയും അമരാവതിയിലെത്തിയ വിവരം ഹരിയെ അറിയിച്ച് തമ്പി; സാന്ത്വനം സംഘർഷഭരിതമായ മൂഹൂർത്തങ്ങളിലേക്ക്!! | സാന്ത്വനം | Santhwanam Latest Episode

Santhwanam Latest Episode : പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം പിടിച്ച പരമ്പരയാണ് സാന്ത്വനം. ഏഷ്യാനെറ്റിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്. കഴിഞ്ഞ വർഷങ്ങളിൽ ഏറ്റവും കൂടുതൽ ടിആർപി റേറ്റിംഗ് ലഭിച്ച പരമ്പരകളിൽ ഒന്നാണിത്. ഇപ്പോഴും വൻവിജയമാണ് ഈ പരമ്പര നേടിക്കൊണ്ടിരിക്കുന്നത്. ഓരോ ദിവസവും അടുത്ത ദിവസത്തെ എപ്പിസോഡുകൾ എന്താണെന്ന് ഉള്ള ആകാംക്ഷയിലാണ് ആരാധകർ.

പരമ്പരയിലെ ബാലകൃഷ്ണനെയും ഹരിയേയും, ശിവനെയും,കണ്ണനെയും അപ്പുവിനെയും, അഞ്ജലിയെയും അറിയാത്തവർ ആരുമില്ല. ഇവരാണ് ഈ പരമ്പരയിലെ കേന്ദ്ര കഥാപാത്രങ്ങൾ. അപർണയുടെയും ഹരിയുടെയും പ്രണയ വിവാഹമായിരുന്നു. ഇതിന് അപർണയുടെ അച്ഛൻ തമ്പിയുടെ സമ്മതം ഉണ്ടായിരുന്നില്ല. കുറച്ചുകാലങ്ങൾ തമ്പിയും അപ്പുവും പിരിഞ്ഞാണ് കഴിഞ്ഞിരുന്നത്.

santhwanam 2

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

പിന്നീട് അപ്പുവിന് കുഞ്ഞു പിറക്കാൻ പോകുന്നു എന്നത് അറിഞ്ഞു കേട്ട് ഇരുവരും ഒന്നായി. തമ്പിയുടെ ഏറ്റവും പ്രിയപ്പെട്ട മകളാണ് അപർണ്ണ. അവളുടെ ജീവിതം മറ്റൊരു രീതിയിൽ വളരെ സന്തോഷത്തോടെ ആയിരിക്കണം എന്ന് തമ്പിക്ക് നിർബന്ധമുണ്ടായിരുന്നു. ഹരിയേയും അപ്പുവിനെയും സാന്ത്വനം കുടുംബത്തിൽ നിന്ന് അകറ്റി തമ്പിയുടെ സ്വന്തമാക്കി മാറ്റണം എന്നായിരുന്നു അയാൾ കരുതിയിരുന്നത്.

ഈയടുത്ത എപ്പിസോഡിൽ ചില കാരണങ്ങളാൽ ഹരി അപ്പുവിനെ വീട്ടിൽ നിന്ന് പുറത്താക്കുന്നു. തന്റെ അച്ഛനായ തമ്പിയുടെ അടുത്തേക്കാണ് അപ്പു എത്തുന്നത്. ഇപ്പോഴിതാ ശിവനും അഞ്ജലിയും ചേർന്ന് അപ്പുവിനെ സാന്ത്വനത്തിലേക്ക് വിളിക്കാൻ എത്തുന്ന കാഴ്ചയാണ് പരമ്പരയുടെ അടുത്ത എപ്പിസോഡ്. ഈ മുഹൂർത്തം എന്താകുമെന്ന് അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

santhwanam 1

You might also like