മനമുരുകി പ്രാർത്ഥിച്ച് ദേവി.. അപ്പു ദേവിക്ക് നേരെ തിരിയുമോ? ഇനി അറിയേണ്ടത് അപർണയുടെ ആ നിർണായകമായ നിലപാട്.!! | സാന്ത്വനം | Santhwanam Latest Episode

Santhwanam Latest Episode : കുടുംബപ്രക്ഷകരുടെ പ്രിയപരമ്പര സാന്ത്വനം ഏറെ ഉദ്വേഗജനകമായ മുഹൂർത്തങ്ങളിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. സാന്ത്വനം വീട്ടിൽ നിരാശയുടെ വിത്ത് വിതറിക്കൊണ്ടാണ് അപ്പുവിന്റെ കുഞ്ഞ് ഇല്ലാതായെന്ന വാർത്ത വീട്ടുകാരെ തേടിയെത്തിയത്. എല്ലാത്തിനും പുറകിൽ പ്രവർത്തിച്ചത് പതിവ് പോലെ ജയന്തിയാണെന്ന് ഏവരും തിരിച്ചറിയുകയാണ്.

Santhwanam Latest Episode

അപർണയെ ഉള്ളതും ഇല്ലാത്തതും പറഞ്ഞ് അന്ന് അമരാവതിയിലേക്ക് പറഞ്ഞു വിട്ടത് ജയന്തി തന്നെ. അപ്പുവിൽ നിന്നും ആ സത്യം ഹരി മനസിലാക്കുന്നുണ്ട്. പിന്നാലെ ജയന്തി സാന്ത്വനത്തിലേക്ക് വരുന്നതും പരമ്പരയുടെ പുതിയ പ്രൊമോ വീഡിയോയിൽ കാണിച്ചിട്ടുണ്ട്. ജയന്തിയുടെ ചവിട്ടുനാടകം പൊളിച്ചടുക്കുന്ന ബാലേട്ടനെയും പ്രൊമോ വീഡിയോയിൽ കാണാം. രാജേശ്വരിക്കൊപ്പം ചേർന്നുള്ള നിന്റെ നാടകം സാന്ത്വനത്തിലേക്ക് കൊണ്ടുവരേണ്ടെന്നും ഇനി ഈ വീട്ടിൽ കയറിപ്പോകരുതെന്നുമാണ് ബാലന്റെ വിലക്ക്.

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ
Santhwanam Latest Episode

നിരാശയുടെ അങ്ങേയറ്റം മനസ്സിൽ തട്ടി സങ്കടത്തോടെ ഹരി വയലിൻ വായിക്കുന്നതും ദേവി മനമുരുകി പ്രാർത്ഥിക്കുന്നതും പ്രൊമോയിൽ കാണിച്ചിട്ടുണ്ട്. ഇനി അറിയേണ്ടത് മറ്റൊന്നാണ്? ദേവിയെ തന്റെ കുഞ്ഞിനെ കൊണ്ട് അമ്മ എന്ന് വിളിപ്പിക്കുമെന്ന് പ്രഖ്യാപിച്ചപ്പോഴാണ് ആ കുഞ്ഞ് നഷ്ടമായതെന്ന രീതിയിൽ ഒരു നെഗറ്റീവ് വൈബ് ജയന്തി അപർണയിൽ കുത്തിവെക്കുന്നുണ്ട്. അതിന്റെ പരിണിതഫലം എന്ത്? അപർണയുടെ നിലപാടാണ് ഇനി അറിയേണ്ടത്!!!

Santhwanam Latest Episode

ദേവിയെ തള്ളിപ്പറയുന്ന അപർണയെ കാണിച്ച് ക്ളീഷേ സീരിയൽ കഥയായി സാന്ത്വനം മാറ്റില്ലെന്ന പ്രതീക്ഷ പ്രേക്ഷകർക്കുണ്ട്. ജയന്തിയുടെ ഈ നാടകം കൂടി സേതു അറിഞ്ഞാൽ ഒരു ഡിവോഴ്സ് ഉറപ്പാണല്ലോ എന്നും പ്രേക്ഷകർ പറയുന്നുണ്ട്. എത്ര കിട്ടിയാലും നന്നാകാത്ത പ്രകൃതമാണലോ ജയന്തിയുടേത്. ഏറെ ആരാധകരുള്ള സാന്ത്വനം പരമ്പര റേറ്റിങ്ങിലും മുന്നിലാണ്. പരമ്പരയിൽ അണിനിരക്കുന്ന താരങ്ങൾക്കൊക്കെയും സോഷ്യൽ മീഡിയയിൽ ഒത്തിരി ആരാധകരുണ്ട്.

You might also like