അപ്പുവിന് കുഞ്ഞിനെ നഷ്ടപ്പെട്ടു.. സാന്ത്വനം സങ്കടക്കടലായി.. കുഞ്ഞ് നഷ്ടപെട്ട നിരാശയിൽ പ്രേക്ഷകരും.!! | സാന്ത്വനം | Santhwanam Latest Episode

Santhwanam Latest Episode : സാന്ത്വനം പ്രേക്ഷകർക്ക് ഇത് സങ്കടത്തിന്റ ദിനങ്ങളാണ്. സന്തോഷം അലതല്ലിക്കളിക്കുമെന്ന് കരുതി കാത്തിരുന്നവർക്ക് തെറ്റി. സാന്ത്വനം വീട്ടിൽ ഇരുട്ട് പരന്നിരിക്കുകയാണ്. ഒരു കുഞ്ഞ് എന്നത് സാന്ത്വനം കുടുംബം ഏറെ നാളായി സ്വപ്നം കണ്ടിരുന്നതാണ്. അപ്പു ഗർഭിണിയായതോടെ ഏവരും പ്രതീക്ഷയിലായിരുന്നു. ഹരിക്കും അപ്പുവിനും ജനിക്കുന്ന കുഞ്ഞ് ദേവിയെ അമ്മ എന്ന് വിളിക്കുമെന്നും ബാലനെ അച്ഛൻ എന്ന് വിളിക്കുമെന്നും

Santhwanam Latest Episode April 03

പ്രഖ്യാപിച്ചത് അപർണ തന്നെയാണ്. സാന്ത്വനത്തിൽ കുഞ്ഞുങ്ങൾ ഓടിക്കളിക്കണമെന്ന് ബാലനും ദേവിയും ഏറെ ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹം സാധ്യമാകുന്നതിന്റെ തുടക്കം തന്നെയായിരുന്നു അപ്പുവിന് ജനിക്കാനിരുന്ന കുഞ്ഞ്. രാജേശ്വരിയുമായുള്ള വാക്പയറ്റ് കഴിഞ്ഞ് അമരാവതിയിൽ നിന്ന് മടങ്ങവേ ബോധരഹിതയായി വീഴുകയായിരുന്നു അപ്പു. ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ കാര്യത്തിൽ പരാജയമായിരുന്നു ഫലം.

Santhwanam Latest Episode April 031
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ഈ വാർത്ത സന്തോഷത്തോടെയാണ് രാജേശ്വരി ജയന്തിയെ വിളിച്ചറിയിക്കുന്നത്. സാന്ത്വനം കുടുംബത്തോടൊപ്പം ഈ സങ്കടത്തിൽ പ്രേക്ഷകരും പങ്കുചേരുകയാണ്. അപ്പു ഒരു അമ്മയാകുന്ന കാഴ്ചയ്ക്കായ് ഏറെ നാളായി കാത്തിരിക്കുകയായിരുന്നു സാന്ത്വനം ആരാധകരും. ഇപ്പോഴിതാ ആ കാത്തിരിപ്പ് അശുഭകരമായി അവസാനിച്ചിരിക്കുകയാണ്. എന്നാലിപ്പോൾ സാന്ത്വനം ഫാൻസ്‌ ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത് കഥയിൽ ഇനി സംഭവിക്കുന്ന ചില വഴിത്തിരിവുകളാണ്.

Santhwanam Latest Episode April 032

മറ്റ് ഭാഷകളിലെ കഥാഗതിയനുസരിച്ച് ദേവി ഒരമ്മയാകുമെന്ന് ആരാധകർ പറയുന്നു. സാന്ത്വനം വീട്ടിൽ ദേവി ഒരു കുഞ്ഞിന് ജന്മം നൽകുന്നതോടെ പരമ്പര പുതിയൊരു തലത്തിലേക്ക് കടക്കുക തന്നെ ചെയ്യും. തമിഴിൽ സംപ്രേഷണം ചെയ്യുന്ന പാണ്ട്യൻ സ്റ്റോർസ് എന്നത് സാന്ത്വനത്തിന്റെ അതേ കഥ തന്നെയാണ്. ഏറെ ആരാധകരുള്ള സാന്ത്വനം പരമ്പര റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്താണ്.

Santhwanam Latest Episode April 033
You might also like