ശിവാഞ്‌ജലിക്ക് ശേഷം സാന്ത്വനത്തിൽ ഇനി കണ്ണൻ-രാധ പ്രണയം.. കണ്ണനും ഒരു പ്രണയം..!! |സാന്ത്വനം| Santhwanam Latest Episode

Santhwanam Latest Episode : സാന്ത്വനത്തിൽ ഇനി കണ്ണന്റെ പ്രണയമാണോ നമ്മൾ പ്രേക്ഷകർ കാണാൻ പോകുന്നത്? ഐശ്വര്യ മുരളീ കൃഷ്ണൻ, അച്ചു എന്ന് വിളിക്കാം. അതെ, സാന്ത്വനം പരമ്പരയിലെ മറ്റൊരു പുതിയ കഥാപാത്രത്തെക്കുറി ച്ചാണ് പറഞ്ഞുവരുന്നത്. കണ്ണന്റെ കണക്കു കൂട്ടലുകൾ ഇവിടെ തുടങ്ങിക്കഴിഞ്ഞു. അപ്പു, അഞ്ജു, അച്ചു. എന്തായാലും നല്ല ചേർച്ചയുണ്ടെന്ന് കണ്ണൻ തന്നെ ഉറപ്പിച്ചുകഴിഞ്ഞു. കണ്ണന്റെ രാധയെ തേടിയുള്ള കാത്തിരിപ്പിലാകും ഇനി സാന്ത്വനം പ്രേക്ഷകർ.

പ്രൊമോ വീഡിയോയിൽ കാണിക്കുന്ന തനുസരിച്ച് പുതിയ പെൺകഥാപാത്രമായി സാന്ത്വനത്തിലെ ത്തുന്നത് മഞ്ജുഷ മാർട്ടിനാണ്. സോഷ്യൽ മീഡിയ ആരാധകർക്ക് ഏറെ പരിചിതയാണ് മഞ്ജുഷ. കണ്ണൻ-രാധ പ്രണയത്തെക്കുറിച്ച് ഇനിയുള്ള നാളുകളിൽ സോഷ്യൽ മീഡിയയിലും ചർച്ചകൾ പൊടിപൊടിക്കുമെന്ന് ഉറപ്പ്. ശിവാഞ്ജലിമാർ അടിമാലി യാത്രയുടെ ലക്ഷ്യ സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്. എല്ലാവരുടെയും മുൻപിൽ ‘നിങ്ങൾ’ എന്ന സ്ഥിരം

santhwanam latest Episode
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

വിളി ഒഴിവാക്കി ചേട്ടൻ എന്ന് വിളിക്കാൻ അഞ്ജുവിനെ ഉപദേശിച്ചിരിക്കുകയാണ് ഇപ്പോൾ ശിവേട്ടൻ. അത്യന്തം രസകരമായ ഒരു യാത്രയിലാണ് ഇപ്പോൾ ശിവനും അഞ്‌ജലിയും. സത്യം പറഞ്ഞാൽ ഒരു ഹണിമൂൺ ട്രിപ്പ് തന്നെ. പ്രേക്ഷകർ ഏറെ ആഗ്രഹിച്ച ഒരു യാത്ര തന്നെയാണിത്. വിവാഹം കഴിഞ്ഞ് ഇത്രയും കാലം ആയെങ്കിലും ഇരുവരും ഒന്നിച്ച് ഒരു യാത്ര നടന്നിട്ടില്ല. ഇപ്പോൾ ശിവന്റെ സുഹൃ ത്തുക്കൾ ഒന്നിച്ചാണ് ഈ ട്രിപ്പ് ഒരുക്കിയത്.

ട്രിപ്പിന്റെ വിവരം അറിഞ്ഞപ്പോൾ തന്നെ അഞ്‌ജലി ഏറെ സന്തോഷത്തിലായിരുന്നു. എന്തൊക്കെ സംഭവി ച്ചാലും ടൂർ പോയേ പറ്റൂ എന്ന വാശിയും അഞ്ജുവിനുണ്ടായിരുന്നു. റേറ്റിങ്ങിൽ മുൻപന്തിയിലുള്ള പരമ്പരയാണ് സാന്ത്വനം. നടി ചിപ്പി രഞ്ജിത്താണ് പരമ്പരയുടെ നിർമ്മാതാവ്. ചിപ്പി തന്നെയാണ് പരമ്പരയിൽ ഒരു മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നതും. ചിപ്പിക്ക് പുറമേ രാജീവ് പരമേശ്വരൻ, സജിൻ, ഗോപിക, ഗിരീഷ്, രക്ഷ തുടങ്ങിയ താരങ്ങളും പരമ്പരയിൽ അണിനിരക്കുന്നു.

santhwanam latest Episode 1
You might also like