കണ്ണനോട് സോറി പറഞ്ഞ് അപർണ.. സാവിത്രിയെ കാണാൻ എത്തുന്ന ദേവിയെ അധിക്ഷേപിച്ച് ജയന്തി.!! | സാന്ത്വനം | Santhwanam Latest Episode

കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയാണ് സാന്ത്വനം. ഏറെ ആരാധകരുള്ള പരമ്പരയിലെ ഓരോ താരങ്ങളെയും പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. റേറ്റിങ്ങിലും ഒന്നാം സ്ഥാനത്ത് തന്നെയാണ് സാന്ത്വനം. സാന്ത്വനം കുടുംബത്തിലെ രസനിമിഷങ്ങളെല്ലാം ഏറെ ഇഷ്ടത്തോടെയാണ് പ്രേക്ഷകർ കണ്ടിരിക്കാറ്. അമരാവതിയിലേക്ക് പോയിരുന്ന അപർണ ഇപ്പോൾ സാന്ത്വനത്തിലേക്ക് മടങ്ങിയെത്തിയിക്കുക

യാണ്. അതിന്റെ സന്തോഷത്തിലാണ് ഹരിയും സാന്ത്വനത്തിലെ മറ്റ് കുടുംബാംഗങ്ങളും. അപ്പച്ചിയും കൂട്ടരും എത്തുന്നു എന്നുപറഞ്ഞാണ് തമ്പി അപർണയെ അമരാവതിയിലേക്ക് കൂട്ടിക്കൊണ്ടു പോയത്. എന്നാൽ സാന്ത്വനത്തിന്റെ പുതിയ പ്രോമോ വിഡിയോയിൽ പറയുന്നതനുസരിച്ച് അമരാവതിയിൽ എത്തുന്നത് അപ്പച്ചിയും കൂട്ടരുമല്ല. മറിച്ച് വേറെ ആരൊക്കെയോ ആണ്.

appuu

അതാരെന്ന് തമ്പി വ്യക്തമാക്കിയിട്ടില്ല. സാന്ത്വനത്തിലെത്തിയ അപർണ കണ്ണനോട് സോറി പറയു ന്നതും പുതിയ പ്രോമോ വിഡിയോയിൽ കാണാം. ദേവിയും അപർണ്ണയും സാവിത്രിയെ കാണാൻ എത്തുന്നുണ്ട്. ഇരുവരെയും കാണുന്നതോടെ സാവിത്രിക്ക് ഏറെ സന്തോഷമാകുന്നുണ്ട്. എന്നാൽ അവിടെയും ജയന്തി തന്റെ തനിസ്വരൂപം പുറത്തെടുക്കുകയാണ്. സാവിത്രിയെ കാണാൻ വന്നതാണ്

ഞങ്ങൾ എന്ന് ദേവി പറയുമ്പോൾ അപ്പച്ചിക്ക് വല്ല മാറാരോഗവും പിടിപെട്ടെന്ന് ശിവൻ പറഞ്ഞോ എന്നാണ് ജയന്തിയുടെ ചോദ്യം. ഇത് കേട്ട് വല്ലാണ്ടായ പോലിരിക്കുകയാണ് അപർണ്ണയും ദേവിയും. സാവിത്രിയുടെ ഹൃദയത്തിന്റെ ഒരു വാൽവ് തകരാറിലാണെന്ന വിവരം അഞ്ജലി ഉൾപ്പെടെ എല്ലാവർക്കും അറിയാവുന്നതാണ്. ഏഷണിക്കാരി ആയതുകൊണ്ട് ജയന്തിയെ അത് ആരും അറിയി

anjalii

ച്ചിട്ടില്ല. തനിക്ക് ചുറ്റും എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ട് എന്ന് ജയന്തിക്കും ഉറപ്പുണ്ട്. അത് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ജയന്തി. അതേപോലെ തന്നെ ശിവനും അഞ്ജലിയും തമ്മിൽ അടുക്കുന്നതും ജയന്തിക്ക് അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ എപ്പിസോഡുകളിലെല്ലാം ശിവനും അഞ്ജലിയും തമ്മിൽ കൂടുതൽ അടുക്കുന്നതായി ജയന്തി കണ്ടിരുന്നു. ഇരുവരും ഒരുമിച്ച് പായവിരിച്ച് കിടക്കുന്നതെല്ലാം ജയന്തിയെ ഭ്രാന്ത് പിടിപ്പിച്ചിരുന്നു. Conclusion : Aparna apologizes to Kannan.. Jayanthi insults Devi who comes to see Savitri

You might also like
നാവിൽ കപ്പലോടും രുചിയിൽ പയ്യോളി ചിക്കൻ ഫ്രൈ | Payyoli Chicken Fry സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി സ്നേഹ | Actress Sneha Latest Photos അടിപൊളി രുചിയിൽ സ്പെഷ്യൽ ഗോതമ്പു ദോശ | Special Wheat Dosa Recipe തേങ്ങയും യീസ്റ്റ് ചേർക്കാതെ പഞ്ഞി പോലെ ഒരു അപ്പം | Soft Appam Recipe കുരുമുളകിട്ട അടിപൊളി മുട്ട പെപ്പർ റോസ്റ്റ് | Egg Pepper Roast Recipe