അപർണ സാന്ത്വനത്തിലേക്ക് തിരിച്ചെത്തുന്നു.. അഞ്ജലിയുടെ സങ്കടത്തിന്റെ കാരണം കണ്ടെത്താൻ ജയന്തി.!! | santhwanam latest epsiode

കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയാണ് സാന്ത്വനം. തമിഴിൽ ഹിറ്റായി തുടരുന്ന പാണ്ട്യൻ സ്റ്റോർസ് എന്ന പരമ്പരയുടെ മലയാളം പതിപ്പാണ് സാന്ത്വനം. ഏറെ ആരാധകരാണ് ഈ പരമ്പരക്കുള്ളത്. റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്താണ് സാന്ത്വനം. സാന്ത്വനം വീട്ടിലെ ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം ഏറെ ഇഷ്ടത്തോടെയാണ് പ്രേക്ഷകർ കാണാറുള്ളത്. ശിവനും അഞ്ജലിയും ഒരുമിക്കുന്ന പ്രണയരംഗങ്ങൾ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. അതേപോലെ തന്നെയാണ് ഹരിയും

അപർണ്ണയും തമ്മിലുള്ള രംഗങ്ങളും. അൽപ്പം വാശിക്കാരിയാണെങ്കിലും അപർണയെ പ്രേക്ഷകർക്ക് ഇഷ്ടം തന്നെയാണ്. തമ്പിയുടെ ആഗ്രഹപ്രകാരം അമരാവതിയിലായിരുന്നു അപർണ. എന്നാൽ അമരാവതി മടുത്ത് ഇപ്പോൾ സാന്ത്വനത്തിൽ തിരിച്ചെത്തുകയാണ് അപർണ. അപർണ സാന്ത്വനത്തിൽ തിരിച്ചെത്തുന്നതിന്റെ രംഗങ്ങളാണ് സീരിയലിന്റെ ഏറ്റവും പുതിയ പ്രോമോ വിഡിയോയിൽ കാണിച്ചിരിക്കുന്നത്. സാന്ത്വനം വീട്ടുകാർക്ക് അത് ഏറെ സന്തോഷം നൽകുന്നുണ്ട്.

appu

അതേ സമയം സാവിത്രിയുടെ അസുഖവിവരം അറിഞ്ഞതോടെ ഏറെ സങ്കടത്തിലാണ് അഞ്ജലി. അഞ്ജലി ശങ്കരനെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ഇതെല്ലം കണ്ട് ഒന്നും മനസിലാകാതെ നിൽക്കുകയാണ് ജയന്തി. അഞ്ജലി സങ്കടപ്പെടുന്നതിന്റെ കാരണമറിയാനാണ് ഇപ്പോൾ ജയന്തിയുടെ ശ്രമം. സാവിത്രിയോട് ജയന്തി പറയുന്നത് നമുക്ക് ചുറ്റും എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ടെന്നാണ്. ഇതുകേട്ട് ഒന്നും മനസിലാകാതെ നെറ്റി ചുളിക്കുകയാണ് സാവിത്രി. പരദൂഷണത്തിന്റെ

കാര്യത്തിൽ ജയന്തിയെ തോൽപ്പിക്കാൻ ആർക്കും സാധിക്കില്ലെന്നത് പ്രേക്ഷകർക്ക് ഏറെ വ്യക്തമായി അറിയാവുന്നത് തന്നെയാണ്. ഇവിടെയും വിഷയം സാവിത്രിയുടെ രോഗാവസ്ഥയാണെങ്കിലും അതിനെ ജയന്തി എങ്ങനെയാണ് വളച്ചൊടിക്കുന്നതെന്ന് കണ്ടുതന്നെ അറിയണമെന്നാണ് സാന്ത്വനം പ്രേക്ഷകർ പറയുന്നത്. കഴിഞ്ഞ എപ്പിസോഡുകളിൽ ശിവാജ്ഞലി പ്രണയം കൂടുതൽ തീവ്രതയിലേക്ക് കടന്നിരുന്നു. ശിവനും അഞ്ജലിയുമായി സ്ക്രീനിൽ എത്തുന്ന സജിനും ഗോപിക അനിലിനും ഒട്ടേറെ ആരാധകരാണുള്ളത്.

anjali 1
You might also like
നാവിൽ കപ്പലോടും രുചിയിൽ പയ്യോളി ചിക്കൻ ഫ്രൈ | Payyoli Chicken Fry സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി സ്നേഹ | Actress Sneha Latest Photos അടിപൊളി രുചിയിൽ സ്പെഷ്യൽ ഗോതമ്പു ദോശ | Special Wheat Dosa Recipe തേങ്ങയും യീസ്റ്റ് ചേർക്കാതെ പഞ്ഞി പോലെ ഒരു അപ്പം | Soft Appam Recipe കുരുമുളകിട്ട അടിപൊളി മുട്ട പെപ്പർ റോസ്റ്റ് | Egg Pepper Roast Recipe