ഇനി ശിവാജ്ഞലിമാരുടെ കൂടെ സ്വല്പം ഹൽവ ആകാം.. ശിവാജ്ഞലി പ്രണയം പൂത്തു തളിർക്കുന്ന എപ്പിസോഡുകളുമായി സാന്ത്വനം!! | സാന്ത്വനം | Santhwanam Today Episode | Santhwanam Latest Episode | Santhwanam Episode January 4

മലയാളികളുടെ മനം കവർന്ന ടെലിവിഷൻ പരമ്പരയാണ് സാന്ത്വനം. ഏറെ ആരാധകരാണ് പരമ്പരക്കുള്ളത്. സാന്ത്വനം വീട്ടിലെ ഇണക്കങ്ങളും പിണക്കങ്ങളും പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. നടി ചിപ്പി രഞ്ജിത്താണ് പരമ്പരയുടെ നിർമ്മാതാവ്. രാജീവ് പരമേശ്വരൻ, ഗോപിക അനിൽ, സജിൻ, ഗിരീഷ് നമ്പ്യാർ, രക്ഷാ രാജ്, അച്ചു തുടങ്ങിയവരെല്ലാം പരമ്പരയിൽ അണിനിരക്കുന്നുണ്ട്.

Santhwanam Latest Episode Jan 4

പരമ്പരയിൽ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട താരജോഡികളാണ് ശിവനും അഞ്ജലിയും. ശിവാജ്ഞലി എന്ന പേരിലാണ് ഇവർ അറിയപ്പെടുന്നത്. തുടക്കത്തിൽ കലഹിച്ചും പോർവിളിച്ചും പ്രേക്ഷകർക്കു മുന്നിലെത്തിയ ശിവനും അഞ്ജലിയും മൗനപ്രണയത്തിലൂടെ പ്രേക്ഷകരുടെ മനംകവർന്നു. അഞ്ജലിയുടെ വീട്ടിലെത്തിയ ശിവനെ സാവിത്രി നല്ല രീതിയിൽ തന്നെയാണ് സ്വീകരിക്കുന്നത്. അവിടെ ജയന്തിയുമുണ്ട്.

Santhwanam Latest Episode Jan 41

ശിവനും അഞ്ജലിയും തമ്മിലുള്ള ആത്മാർത്ഥമായ സ്നേഹം കണ്ടിട്ട് ജയന്തിക്ക് അത്ര സഹിക്കുന്നില്ല. ഇവരുടെ സ്നേഹം ശരിക്കും സത്യം തന്നെയാണോ എന്ന സംശയവും ജയന്തിക്കുണ്ട്. പരമ്പരയുടെ പുതിയ പ്രോമോ വീഡിയോയിൽ അഞ്ജലിക്കു വേണ്ടി ഹൽവ വാങ്ങികൊണ്ടുവരുന്ന ശിവനെയാണ് കാണിക്കുന്നത്. ഇരുവരും ഒന്നിച്ച് ഹൽവ കഴിക്കുന്ന രംഗം കാണുമ്പോൾ പ്രേക്ഷകർക്ക് അത് ഏറെ ഹൃദ്യം ആവുന്നുണ്ട്.

Santhwanam Latest Episode Jan 42

ശിവനും അഞ്ജലിയും ഒരുമിച്ചുള്ള പ്രണയരംഗങ്ങൾ കാണുമ്പോൾ പ്രേക്ഷകർക്ക് ചിരി വരുന്നു എന്നാണ് ആരാധകർ പറയുന്നത്. തമ്പിക്കു വന്ന അജ്ഞാത കോൾ ഒരു സ്ത്രീയുടെ ആണെന്ന് നേരത്തെ പറയപ്പെട്ടിരുന്നു. ആ സ്ത്രീ ജയന്തി ആണോ എന്നൊരു സംശയം അഞ്ജലിക്കുണ്ട്. അതിനെപ്പറ്റി അൽപ്പം മുനവെച്ച് തന്നെ അഞ്ജലി ജയന്തിയോട് സംസാരിക്കുകയാണ്. ജയന്തിയുടെ മുഖത്തു വല്ലാത്തൊരു പരിഭ്രമവും കാണാം.

Santhwanam Latest Episode Jan 43

അമരാവതിയിൽ നിന്ന് സാന്ത്വനത്തിലേക്ക് തിരിച്ച് വരാൻ അപർണക്ക് താത്പര്യമുണ്ടെന്ന് ഹരി ദേവിയെയും ബാലനെയുമൊക്കെ അറിയിക്കുന്നതും പ്രോമോ വീഡിയോയിൽ കാണാം. എന്തായാലും വരും എപ്പിസോഡുകളിൽ ശിവാജ്ഞലി പ്രണയം തീവ്രതയിൽ എത്തുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.

You might also like
വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe