അസ്സൽ കലിപ്പന്റെ കാന്താരിയായി അഞ്ജലി.. ശിവനെയും അഞ്ജലിയെയും ഭ്രാന്ത് പിടിപ്പിച്ച് കണ്ണൻ.!! | സാന്ത്വനം | Santhwanam Latest Episode

പ്രേക്ഷകരുടെ പ്രിയപരമ്പരയാണ് സാന്ത്വനം. ഏറെ ആരാധകരാണ് പരമ്പരക്കുള്ളത്. തമിഴിൽ ഹിറ്റായി തുടരുന്ന പാണ്ട്യൻ സ്റ്റോർസ് എന്ന പരമ്പരയുടെ മലയാളം റീമേക്ക് ആണ് സാന്ത്വനം. നടി ചിപ്പിയാണ് സാന്ത്വനം പരമ്പരയുടെ നിർമ്മാതാവ്. താരം തന്നെയാണ് പരമ്പരയിലെ കേന്ദ്രകഥാ പാത്രത്തെ അവതരിപ്പിക്കുന്നതും. ദേവി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. സാന്ത്വനത്തിലേക്ക് വലതുകാൽ വെച്ച് കടന്നുവന്ന ആദ്യ മരുമകളാണ് ദേവി. ഭർത്താവ് ബാലന്റെ

Santhwanam Latest Episode January 24

അനുജന്മാരായ ഹരിയും ശിവനും കണ്ണനും ദേവിക്ക് സ്വന്തം ആൺമക്കൾ തന്നെയായിരുന്നു. ഹരി അപർണയെയും ശിവൻ അഞ്ജലിയയെയും വിവാഹം കഴിച്ചതോടെയാണ് സാന്ത്വനത്തിൽ കൂടുതൽ ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടാവുന്നത്. അമരാവതിയിൽ പോയി കുറച്ച് ദിവസങ്ങൾ നിന്നെ ങ്കിലും സാന്ത്വനത്തിലേക്ക് തിരിച്ചുപോന്നിരുന്നു അപ്പു. നിന്നോട് സ്നേഹമുണ്ടെങ്കിൽ നിന്റെ അച്ചൻ ഇന്ന് നിന്നെ കാണാൻ ഇവിടെ വരും എന്ന് ഒരു വാശിക്ക് ഹരി അപ്പുവിനോട് പറയുന്നുണ്ട്. എന്നാൽ

appuu 1

അതേപോലെ തന്നെ അപ്പുവിനെ കാണാൻ തമ്പി സാന്ത്വനത്തിൽ എത്തുന്നതാണ് സാന്ത്വനത്തിന്റെ പുതിയ പ്രോമോ വിഡിയോയിൽ കാണിക്കുന്നത്. അതേ സമയം ഒരു രാത്രി പിരിഞ്ഞിരിക്കുന്ന അഞ്ജലിയുടെയും ശിവന്റെയും വിഷമം പരമ്പരയിൽ കഴിഞ്ഞ എപ്പിസോഡിൽ കാണിച്ചിരുന്നു. ഇപ്പോൾ കഴിഞ്ഞ രാത്രി എങ്ങനെയെന്ന് ശിവൻ അഞ്ജലിയോട് പറയുകയാണ്. ശരിക്കും ബുദ്ധി മുട്ടിയെന്നും രാത്രി തന്നെ അങ്ങോട് വന്നാലോ എന്ന് വിചാരിച്ചെന്നുമാണ് ശിവൻ അഞ്ജുവിനോട്

പറയുന്നത്. അത് കേട്ട് അഞ്ജലിക്ക് ശരിക്കും സതോഷമാകുന്നുണ്ട്. അതേ സമയം കണ്ണൻ ഒരു പണി ഉണ്ടാക്കി വെക്കുന്നുണ്ട്. കണ്ണൻ അഞ്ജുവിനെ വിളിച്ച് കഴിഞ്ഞ രാത്രി ശിവേട്ടൻ ശരിക്കും ഹാപ്പി ആയിരുന്നെന്നും എന്തോ ഒരു പ്രശ്നം ഒഴിഞ്ഞുപോയതിന്റെ സന്തോഷം കൊണ്ട് തുള്ളിച്ചാടുക യായിരുന്നുവെന്നും പറയുന്നുണ്ട്. ഇത് കേട്ട് അഞ്ജുവിന് ഭ്രാന്ത് കേറുന്നുണ്ട്. ഇപ്പോഴാണ് അഞ്ജു കലിപ്പന്റെ കാന്താരി ആയതെന്ന് പറയുകയാണ് ശിവാജ്ഞലി ആരാധകർ.

anjaliii
You might also like
രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe ചെറുപഴം കൊണ്ട് ഒരു അടിപൊളി ഡ്രിങ്ക് | Tasty Banana Drink Recipe