ഹരി കൈവിട്ടുപോയി.. അമരാവതിയിൽ ഇനി തമ്പിയുടെ മരുമകനായി ഹരി; ശിവൻ അഞ്ജലിയോട് ചോദിച്ച ആ ചോദ്യം, അത് കലക്കിയെന്ന് പ്രേക്ഷകർ.!! | santhwanam

കുടുംബപ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് സാന്ത്വനം. ഉദ്വേഗജനകമായ മുഹൂർത്തങ്ങളിലൂടെയാണ് പരമ്പര ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ എപ്പിസോഡിലാണ് ഹരിയെയും കൂട്ടി തമ്പി കൃഷ്ണ സ്റ്റോറിൽ എത്തിയത്. തമ്പിക്കൊപ്പം ചേർന്നുനിൽക്കുന്ന ഹരിയെ കണ്ടു ബാലനും ശിവനും അങ്കലാപ്പി ലായിരുന്നു. എന്നാൽ അതിനെപ്പറ്റി ബാലൻ ദേവിയോട് പറയുന്നതാണ് സാന്ത്വനത്തിന്റെ

santhwanam episode december9

പുതിയ പ്രോമോ വീഡിയോ കാണിക്കുന്നത്. തമ്പി നിർബന്ധിച്ചത് കൊണ്ടാണ് കൃഷ്ണ സ്റ്റോഴ്സിലേക്ക് വന്നതെന്ന് ഹരി പറയുന്നുണ്ടെങ്കിലും ഹരിക്ക് തമ്പിയോട് ഒരു വിധേയയത്വം വന്നിട്ടുണ്ടോ എന്നതാണ് ബാലന്റെ സംശയം. ബാലന്റെ വാക്കുകൾ കേട്ട് ദേവിയും പരിഭ്രമിക്കുന്നുണ്ട്. വീട്ടിലെത്തിയ ഉടൻ ചെയിനും മറ്റുമൊക്കെ ഊരിവെച്ചോ എന്ന് ചോദിച്ചു കൊണ്ട് ഹരിയോട്

ചൂടാകുന്ന അപർണയെയും പ്രോമോ വിഡിയോയിൽ കാണാം. ഹരി തമ്പിയോട് മോശമായി പെരുമാറിയതിന് അപർണ അച്ഛനോട് മാപ്പുപറയുന്നുമുണ്ട്. ശിവനും അഞ്ജലിയും തമ്മിലുള്ള ഒരു സംഭാഷണവും പ്രൊമോയിൽ കാണിക്കുന്നുണ്ട്. വാക്കത്തി എടുത്ത് ശത്രുവിനെ ഓടിക്കാൻ നോക്കിയെന്ന് കേട്ടല്ലോ എന്നാണ് ശിവൻ അഞ്ജലിയോട് പറയുന്നത്. എന്നാൽ മനപ്പൂർവം അങ്ങനെ ചെയ്തതല്ല എന്നും

santhwanam episode december91

പുറത്തു പുല്ലുവെട്ടിക്കൊണ്ടിരിക്കുമ്പോൾ ശത്രുവേട്ടൻ വന്നത് കൊണ്ടുണ്ടായ തെറ്റിദ്ധാരണയാണിതെന്നുമാണ് അഞ്ജലി ശിവനോട് പറഞ്ഞൊപ്പിക്കുന്നത്. തന്നെ തിരക്കി കൃഷ്ണ സ്റ്റോഴ്സിലേക്ക് വിളിക്കുന്ന പെൺകുട്ടികളെ കുറിച്ച് ശത്രുവേട്ടനോട് തിരക്കിയോ എന്നും ശിവൻ അഞ്ജലിയോട് അന്വേഷിക്കുന്നുണ്ട്. നാണിച്ച മുഖവുമായി ആ ചോദ്യത്തെ മറക്കുകയാണ് അഞ്ജലി. ശിവാജ്ഞലി പ്രണയരംഗങ്ങൾക്ക്

വൻ സ്വീകാര്യതയാണ് ഇപ്പോൾ ലഭിക്കുന്നത്. പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരജോഡിയാണ് സജിൻ-ഗോപിക. ഇരുവർക്കും ഒത്തിരി ഫാൻസ്‌ ഗ്രൂപ്പുകളും ഉണ്ട്. ഹരിയെക്കുറിച്ചുള്ള ആശങ്കകളാണ് ഇപ്പോൾ പ്രേക്ഷകരെ അലട്ടുന്നത്. തമ്പിയോടൊപ്പംചേരുമ്പോൾ ഹരിയെ സാന്ത്വനം കുടുംബത്തിന് നഷ്ടപ്പെടുകയാണോ എന്ന ആശങ്കയാണ് പ്രേക്ഷകർക്കുള്ളത്. അങ്ങനെ സംഭവിച്ചാൽ സീരിയൽ ഇനി കാണില്ലെന്നും ആരാധകർ പറയുന്നുണ്ട്.

santhwanam episode december92
You might also like
രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe ചെറുപഴം കൊണ്ട് ഒരു അടിപൊളി ഡ്രിങ്ക് | Tasty Banana Drink Recipe