വിവാഹത്തിരക്കുകൾ കഴിഞ്ഞ് സാന്ത്വനത്തിലെ ജയന്തി തിരിച്ചെത്തി.. ഇനി പഴയ പരിപാടികൾ ഉടനെ തുടങ്ങും.!! | Santhwanam Today Episode | Santhwanam Latest Episode | Santhwanam Episode December 24

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാണുന്ന പരമ്പരയാണ് സാന്ത്വനം. സീരിയലിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവർ തന്നെ. നടി ചിപ്പിയാണ് പരമ്പരയുടെ നിർമ്മാതാവ്. താരം തന്നെയാണ് സാന്ത്വനത്തിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നതും. ചിപ്പി അവതരിപ്പിക്കുന്ന ദേവി എന്ന കഥാപാത്രമാണ് സാന്ത്വനം വീട്ടിലേക്ക് ആദ്യമായി വലതുകാൽ വെച്ച് കയറിയെത്തിയ മരുമകൾ. ഭർത്താവിന്റെ അനിയന്മാരെ വളർത്താൻ വേണ്ടി

santhwanam latest episode dec24

തന്റെ സുഖകരമായ ദാമ്പത്യത്തിൽ ഒത്തുതീർപ്പുകൾക്ക് തയ്യാറാകുന്ന ദേവി സ്വന്തം മക്കളെപ്പോലെയാണ് ഹരിയേയും ശിവനെയും കണ്ണനെയും കാണുന്നത്. അത്തരത്തിലൊരു കുടുംബാന്തരീക്ഷം പരമ്പരയുടെ തുടക്കം മുതൽ തന്നെ പ്രേക്ഷകരെ ഏറെ ആകർഷിച്ചിരുന്നു. ഹരിയുടെ ഭാര്യയായി സാന്ത്വനത്തിലെത്തുന്ന അപർണ വൻ സാമ്പത്തികഭദ്രതയുള്ള കുടുംബത്തിലെ അംഗമാണ്. അമരാവതിയിലെ തമ്പിയാണ് അപർണയുടെ അച്ഛൻ.

ആദ്യമൊക്കെ മകളെ തള്ളിപ്പറഞ്ഞെങ്കിലും പിന്നീട് അപർണ ഗർഭിണിയായതോടെ ദേഷ്യമെല്ലാം മാറ്റിവെക്കുക യായിരുന്നു തമ്പി. ഹരിയേയും അപർണയെയും അമരാവതിയിലേക്ക് പൂർണമായും കൊണ്ടുപോകാൻ ഇനി തമ്പി എന്തും ചെയ്യും. പരമ്പരയുടെ പുതിയ പ്രൊമോയിൽ തമ്പിയും ശങ്കരനും തമ്മിലുള്ള ഒരു സംഭാഷണമാണ് കാണിക്കുന്നത്. സാന്ത്വനത്തിനെതിരെ പോരാടാനിറങ്ങിയ ഒരു സ്ത്രീയെക്കുറിച്ചാണ് തമ്പി ശങ്കരനോട് പറയുന്നത്.

santhwanam latest episode dec241

എന്നാൽ തമ്പിയുടെ പുതിയ വെളിപ്പെടുത്തൽ കേട്ട് പ്രേക്ഷകർ നടുങ്ങിയിരിക്കുകയാണ്. തമ്പിയുടെ പുതിയ തന്ത്രമാണോ ഇതെന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട്. അതേ സമയം വിവാഹത്തോടനുബന്ധിച്ച് ഇടവേളയെടുത്തിരുന്ന നടി അപ്സര സീരിയലിലേക്ക് ജയന്തി എന്ന പ്രേക്ഷകപ്രീയ കഥാപാത്രത്തിലൂടെ തിരിച്ചെത്തിയിട്ടുണ്ട്. പ്രൊമോയിൽ ശങ്കരന്റെ വീട്ടിലെത്തുന്ന ജയന്തിയെ കാണാം. അവിടെ എത്തിയ ശേഷം

തന്റെ സ്ഥിരം പരിപാടി ജയന്തി ആരംഭിക്കുകയാണ്. അഞ്ജലിയെ വിളിച്ച് സാവിത്രിയുടെ രോഗാവസ്ഥ അൽപ്പം കൂട്ടിപ്പറയുന്ന ജയന്തി സാവിത്രിയോടും അവർ ഒരു രോഗാവസ്ഥയിലാണെന്നത് മറന്ന് പലതും പ്രേക്ഷകർ പറയുന്നത്. അതേ സമയം ശിവനും അഞ്ജലിയും ചേർന്ന് സാവിത്രിയെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുന്ന സീനുകളാണ് ഇനി ഞങ്ങൾക്ക് കാണേണ്ടതെന്നാണ് ശിവാജ്ഞലി ആരാധകർ പറയുന്നത്.

santhwanam latest episode dec242
You might also like
വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe