അപർണയോട് പൊട്ടിത്തെറിച്ച് ഹരി.. കൃഷ്ണാ സ്റ്റോർസിലെത്തിയ ഭാസ്കരൻ ആ സത്യം വെളിപ്പെടുത്തുന്നു; സാന്ത്വനം ഇനി ഉദ്വേഗജനകമായ രംഗങ്ങളിലേക്ക്.. | Santhwanam Today Episode Live

അവതരണശൈലിയിലെ വ്യത്യസ്തതയും പ്രമേയത്തിന്റെ ഭംഗിയുമാണ് സാന്ത്വനം പരമ്പരയെ പ്രേക്ഷകരോട് അടുപ്പിക്കുന്നത്. ഉദ്വേഗജനകമായ മുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്ന പരമ്പ രയുടെ ഓരോ പുതിയ എപ്പിസോഡിനായും ആരാധകർ കാത്തിരിക്കാറാണ് പതിവ്. സാന്ത്വ നത്തിലേക്ക് ഹരിയും അപർണയും മടങ്ങിയെത്തിയതോടെ പ്രേക്ഷകരും സന്തുഷ്ടരാണ്. എന്നാൽ അപർണയുടെ മനസ് ഇപ്പോഴും അമരാവതിയിൽ തന്നെയാണെന്നതാണ് പരമ്പരയുടെ പുതിയ പ്രോമോ കാണിക്കുന്നത്.

santhwanam episode dec11

അടുത്ത ഹോസ്പിറ്റൽ ചെക്കപ്പിന് പോകുമ്പോൾ അമരാവതിയിൽ നിന്ന് കാറുമായി മമ്മി വരുമെന്നും അതാണല്ലോ സൗകര്യമെന്നുമാണ് അപ്പു പറയുന്നത്. തമ്പിയുടെ അടുത്തുനിന്നും തിരിച്ചെത്തിയപ്പോൾ അപർണയുടെ മനം മാറിയത് കണ്ട് അമ്പരന്നിരിക്കുകയാണ് ദേവിയും അഞ്ജുവും. ഹരിയുമായി വഴക്കിടേണ്ടെന്നും വഴക്കിടുന്നതൊക്കെ വയറ്റിൽ കിടക്കുന്ന കുഞ്ഞ് കേൾക്കുമെന്നുമാണ് ദേവിയും അഞ്‌ജലിയും പറയുന്നത്. ഇത്‌ കേട്ട് അതിശയം പൂണ്ടിരിക്കുകയാണ് അപർണ. അതേ സമയം ബാലനെ

santhwanam episode dec111

കാണാൻ കൃഷ്ണ സ്റ്റോറിലെത്തിയിരി ക്കുകയാണ് ഭാസ്കരൻ. ഭാസ്കരന്റെ വരവിന്റെ ഉദ്ദേശ്യം എന്താണെന്ന് പ്രോമോ വീഡിയോയിൽ നിന്ന് വ്യക്തമല്ല. ഹരിയുടെ വക ഒരു മാസ് ഡയലോഗും ഇന്നത്തെ പ്രൊമോ വീഡിയോയിൽ ഉണ്ട്. ‘ഞാൻ ഇങ്ങനെയാണ്, എനിക്കിങ്ങനെയാകാനേ പറ്റൂ’ എന്നാണ് ഹരി പറയുന്നത്. ഹരിയുടെ മാസ്സ് ഡയലോഗ് കേട്ട് ഞെട്ടിത്തരിച്ച് നിൽക്കുന്ന അപർണയെയും പ്രൊമോയിൽ കാണാം. സാന്ത്വനം കുടുംബത്തിന്റെ ഐക്യം തകർക്കാനാണ് തമ്പിയുടെ ശ്രമം. തമ്പിയുടെ വ്യക്തമായ പ്ലാൻ

santhwanam episode dec112

ഫലം കാണുമോ എന്ന സംശയത്തിലാണ് പ്രേക്ഷകർ. സാന്ത്വനത്തിന്റെ ഓരോ എപ്പിസോഡിനും മികച്ച റേറ്റിംഗ് ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള കുടുംബവിളക്കിനേക്കാൾ ഏറെ മുന്നിലാണ് സാന്ത്വനത്തിന്റെ റേറ്റിംഗ്. നടി ചിപ്പി രഞ്ജിത്താണ് പരമ്പരയുടെ നിർമ്മാതാവ്. ശിവാഞ്ജലി പ്രണയരംഗങ്ങളാണ് പരമ്പരയുടെ മറ്റൊരു പ്രത്യേകത. ഇരുവരുടെയും രംഗങ്ങൾ വരുമ്പോൾ പ്രേക്ഷകർ ഏറെ ആഹ്ലാദത്തോടെയാണ് കാണാറ്. ഇരുവർക്കും സോഷ്യൽ മീഡിയയിൽ ഒട്ടേറെ ഫാൻസ്‌ ഗ്രൂപ്പുകളും ഉണ്ട്.

santhwanam episode dec113
You might also like
രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe ചെറുപഴം കൊണ്ട് ഒരു അടിപൊളി ഡ്രിങ്ക് | Tasty Banana Drink Recipe