അപർണ അമരാവതിയിലേക്ക് തിരികെപ്പോകുന്നു.. സാന്ത്വനം പരമ്പരയിൽ മറ്റൊരു പുതിയ ട്വിസ്റ്റ്.. തമ്പിക്കെതിരെ തിരിയുന്ന ഹരിയും സാന്ത്വനം വീടും.. | santhwanam

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട ടെലിവിഷൻ പരമ്പരയാണ് സാന്ത്വനം. ഏറെ ആരാധകരാണ് പരമ്പരക്കുള്ളത്. സാന്ത്വനം കുടുംബത്തിലെ ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരം തന്നെ. അമരാവതിയിലെ തമ്പിയാണ് സാന്ത്വനം വീടിന്റെ മുഖ്യശത്രു. മകൾ ഗർഭിണിയാണെന്നറിഞ്ഞതോടെയാണ് തമ്പി സാന്ത്വനത്തിൽ വന്ന് അതുവരെയുണ്ടായിരുന്ന വഴക്കുകൾക്കെല്ലാം ഒരു ഇടവേളയിട്ടത്.

കുറച്ച് ദിവസങ്ങൾ അപർണ്ണയും ഹരിയും അമരാ വതിയിൽ ചെന്ന് നിന്നിരുന്നു. എന്നാൽ തിരിച്ചെ ത്തിയ ഹരിയും അപർണ്ണയും സാന്ത്വനത്തിലെ അംഗങ്ങളിൽ ചെറിയ സംശയം ഉടലെടുപ്പിച്ചിരുന്നു. അമരാവതിയിലെ തമ്പി ഹരിയേയും അപർണയെയും അവിടേക്ക് ചേർപ്പിക്കുകയാണോ എന്ന സംശയം ബാലനിലും ദേവിയിലും പ്രകടമായിരുന്നു. എന്നാൽ കണ്ണൻ ഹരിയുടെ പുതിയ ബൈക്കെ ടുത്ത ഓടിക്കുന്നതും അപകടമുണ്ടായ

thambi 1

തുമെല്ലാം സാന്ത്വനത്തിൽ പുതിയ പ്രശ്നങ്ങൾക്ക് വഴി തെളിച്ചിരുന്നു. കണ്ണനെ എല്ലാവരും ചേർന്ന് കുറ്റപ്പെടുത്തി. വണ്ടി അപകടത്തിലായ വിവരം തമ്പിയും അറിഞ്ഞു. കണ്ണനെതിരെ അപർണയെ ഇളക്കിവിട്ടത് തമ്പിയാണ്. ഇപ്പോൾ തമ്പിയും ഭാര്യയും സാന്ത്വനത്തിൽ എത്തിയിരിക്കുന്ന തായാണ് സീരിയലിന്റെ പുതിയ പ്രോമോ കാണിക്കുന്നത്. അമരാവതിയിൽ അവരുടെ ഒരു അടുത്ത ബന്ധു വരുന്നുവെന്നും

അതിനാൽ അപർണ കുറച്ചു ദിവസം അവിടെ വന്ന് നിൽക്കണ മെന്നുമാണ് തമ്പിയുടെ ആവശ്യം. ബാലൻ ഈ വിഷയം ഹരിക്ക് വിട്ടുകൊടുക്കുകയാണ്. അപർണ പൊയ്ക്കോട്ടേ എന്നാണ് ഹരിയുടെ മറുപടി. എന്നാൽ അപർണക്കൊപ്പം ഹരിയും വരണമെന്ന് തമ്പി എടുത്തു പറയുന്നുണ്ട്. അതിന് സാധ്യമെല്ലെന്നാണ് ഹരിയുടെ മറുപടി. ഹരിയുടെ പൊടുന്നനെയുള്ള പ്രതികരണം അപർണയെ പ്രകോ

appu 1

പിപ്പിച്ചിട്ടുണ്ട്. അതേ സമയം വണ്ടി അപകടത്തിലായതിന്റെ പേരിൽ കണ്ണനെ വഴക്ക് പറഞ്ഞിരുന്ന അപർണ അതിനു സോറി പറയുന്നതായാണ് പുതിയ പ്രോമോ വീഡിയോ കാണിക്കുന്നത്. എന്താണെങ്കിലും അപർണയുടെ സ്വന്തം വീട്ടിനോടുള്ള ഈ കൂറ് സാന്ത്വനത്തിൽ എന്തെങ്കി ലുമൊക്കെ പ്രശനങ്ങൾ ഇനിയും സൃഷ്ടിക്കും എന്നാണ് പ്രേക്ഷകരുടെ കാഴ്ചപ്പാട്.

You might also like
വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe