Santhwanam : അപർണയോട് പൊട്ടിതെറിച്ച ഹരി.. മറഞ്ഞുനിന്ന് കേട്ട് തമ്പി.. പോറ്റമ്മയാകാനുള്ള ഭാഗ്യം ലഭിച്ച സന്തോഷത്തെ കുറച്ച് അഞ്ജുവിനോട് മനസ്സ് തുറന്ന ദേവീ ..

പ്രേഷകപ്രീതി ഏറെ നേടിയ പരമ്പരയാണ് സാന്ത്വനം. ബാലന്റെയും ദേവിയുടെയും ജീവിതം അവർ ഉഴിഞ്ഞുവച്ചത് അനിയന്മാർക്ക് വേണ്ടിയായിരുന്നു. ഹരിയും ശിവനും കണ്ണനും, മൂന്നുപേർക്കും ദേവിയേടത്തിയാണ് അവരുടെ എല്ലാം. അനുജന്മാരെ വളർത്തുന്നതിനിടയിൽ സ്വന്തമായ് ഒരു കുഞ്ഞിനെ പോലും ദേവിയും ബാലനും ചിന്തിച്ചില്ല. ഹരിയെയും അപർണയെയും ശ്രീനിലയത്തിലേക്ക് കൊണ്ടുവരിക വഴി തമ്പി ലക്‌ഷ്യം കണ്ടത് സാന്ത്വനത്തിന്റെ കെട്ടുറപ്പ് തകർക്കുക എന്നത് തന്നെയാണ്. അപ്പു

ഉറങ്ങിക്കിടക്കവേ സാന്ത്വനത്തിലേക്ക് മടങ്ങുന്ന ഹരി ദേവിയുടെയും ബാലന്റെയും നിർദ്ദേശപ്രകാരം ശ്രീനിലയത്തിലേക്ക് തിരിച്ചെത്തുന്നു. ആരോടും പറയാതെ വീട്ടിലേക്ക് മടങ്ങിയ ഹരിയുമായി അപർണ വഴക്കിടുന്നു. എന്നാൽ അപർണയോട് പൊട്ടിത്തെറിക്കുകയാണ് ഹരി. താനാണ് സാന്ത്വനത്തിൽ നിന്ന് ആരോടും പറയാതെ ഇറങ്ങിപ്പോരുന്നതെങ്കിൽ നീ എങ്ങനെ പ്രതികരിക്കും എന്നാണ് അപർണയ്ക്ക് ഹരിയോട് ചോദിക്കാനുള്ളത്. ഡാഡിയോട് നന്ദി കാണിക്കണമെന്ന് അപർണ ഹരിയോട് പറയുന്നതോടെ ഹരിക്ക് ദേഷ്യം

ഇരട്ടിക്കുകയാണ്. തമ്പിയോട് നന്ദി കാണിക്കാൻ പുറകെ നടന്ന് വാലാട്ടണോ, അതിന് എന്റെ പട്ടി വരും എന്ന് പറഞ്ഞുകൊണ്ട് അപർണയോട് മുഖം തിരിച്ച് പുറത്തേക്കിറങ്ങുകയാണ് ഹരി. ചെന്നുപെടുന്നതോ, തമ്പിയുടെ മുൻപിൽ . അകത്തുനടന്ന വഴക്കെല്ലാം പുറത്തുനിന്ന് കേട്ട തമ്പിയും ഭാര്യയും അങ്കലാപ്പിലാവുന്നതും പുതിയ പ്രോമോ വീഡിയോയിൽ കാണാം. പെറ്റമ്മ എന്നതിനപ്പുറം പോറ്റമ്മയാകാനുള്ള ഭാഗ്യം ലഭിച്ച സന്തോഷം

അഞ്ജലിയുമായി പങ്കുവെക്കുകയാണ് ദേവി. ദേവിയേടത്തിയുടെ സങ്കടം കണ്ട് അഞ്‌ജലിക്കും കരച്ചിൽ വരുകയാണ്. പുതിയ പ്രോമോ എത്തിയതോടെ പ്രേക്ഷകർ ഇപ്പോൾ കയ്യടിക്കുന്നത് ഹരിക്കാണ് . ഇന്നെന്തായാലും ഹരിയേട്ടൻ പൊളിച്ചടുക്കും എന്നാണ് ആരാധകർ പറയുന്നത്. അല്ലേലും തമ്പി പറയുന്നത് കേട്ട് നില്ക്കാൻ ഹരിയേട്ടനെ കിട്ടില്ലെന്നാണ് സാന്ത്വനം ആരാധകരുടെ പക്ഷം. അമരാവതിയിലെ പുതിയ യുദ്ധം കാണാൻ കാത്തിരിക്കുകയാണ് ഇന്ന് പ്രേക്ഷകർ.

hszrtgh
You might also like
വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe