സാന്ത്വനത്തിലെ ഹരിയും അപ്പുവും ഓഫ്‌സ്ക്രീനിലും തല്ലിപ്പിരിഞ്ഞു!! സഹിക്കാൻ വയ്യെന്ന് ഹരി.. ഞെട്ടലോടെ ആരാധകർ!! | Santhwanam Hari and Appu Fight in Location

Santhwanam Hari and Appu Fight in Location : കുടുംബപ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. പരമ്പരയിലെ താരങ്ങളെല്ലാം ഏറെ ആരാധക പിന്തുണയുള്ള വരാണ്. ശിവാഞ്ജലിമാരെപ്പോലെ തന്നെ ഏറെ ആരാധകരുള്ള ഒരു പ്രണയ ജോഡി യാണ് ഹരിയുടേതും അപ്പുവിന്റേതും. ഇണക്കങ്ങളും പിണക്കങ്ങളുമായി മുന്നോട്ടു പോകുന്ന ഹരിയേയും അപ്പുവിനെയും പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. സുന്ദരമായ ഒരു പ്രണയത്തിന് ശേഷമാണ് അപ്പു ഹരിയുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്.

വിവാഹത്തിന് ശേഷം തന്റെ അതേവരെയുള്ള ജീവിതശൈലിയെല്ലാം മാറ്റിവെച്ച് സാന്ത്വനം വീട്ടിലെ നല്ലൊരു മരുമകളാവുകയായിരുന്നു അപ്പു. ഹരിയുടെ ജീവിത ത്തിലേക്കും സാന്ത്വനത്തിലേക്കും എത്തി പ്പെടാൻ വേണ്ടി സ്വന്തം വീടുപേക്ഷി ക്കേണ്ടിയും വന്നിരുന്നു അപ്പുവിന്. നടൻ ഗിരീഷ് നമ്പിയാരാണ് ഹരി എന്ന കഥാപാത്രത്തിന് ജീവൻ നൽകുന്നത്. അപ്പു എന്ന റോളിലെത്തുന്നത് രക്ഷാ രാജ്. ഈയിടെയായിരുന്നു രക്ഷയുടെ വിവാഹം. ബാംഗ്ലൂരിലെ ഐ ടി പ്രൊഫഷണലായ ആർജെക്ക് ആണ് രക്ഷയെ തന്റെ ജീവിത സഖിയാക്കിയത്.

santhwanam 2
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ഗിരീഷും രക്ഷയും നല്ല സുഹൃത്തുക്കൾ തന്നെയാണ്. എന്നിരുന്നാലും രക്ഷയുടെ വിവാഹത്തിന് പങ്കെടു ക്കാൻ ഗിരീഷിന് സാധിച്ചിരുന്നില്ല. ഓൺ സ്ക്രീനിലും ഓഫ് സ്ക്രീനിലും ഇവർ ഒരേപോലെ മികച്ച സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ്. ഇപ്പോൾ ഇവർ തമ്മിലുള്ള ഒരു പൊരിഞ്ഞ അടിയാണ് ആരാധകരിലേക്ക് എത്തുന്നത്. ഒട്ടും ശാന്തമാക്കാൻ പറ്റാത്ത ഒരു അവസ്ഥയിലാണ് കാര്യങ്ങൾ. സംഭവം മറ്റൊന്നുമല്ല, ഇരുവരും ചേർന്ന് ഒരു സിനിമാരംഗം റീക്രിയേറ്റ് ചെയ്ത് ഇൻസ്റഗ്രാം റീൽ വീഡിയോ ചെയ്തതാണ്.

വീഡിയോക്ക് വേണ്ടിയാണ് സിനിമയിലെ രംഗം പോലെ തന്നെ ഇവർ നന്നായി തല്ലുകൂടിയത്. എന്തായാലും വീഡിയോ കണ്ട് പ്രേക്ഷകരെല്ലാം ആദ്യം ഒന്ന് ഞെട്ടുകയായിരുന്നു, ഇനി യഥാർത്ഥത്തിൽ ഗിരീഷും രക്ഷയും തമ്മിൽ ഒടക്കിയോ എന്നായിരുന്നു പ്രേക്ഷകരിൽ പലരുടെയും സംശയം. പ്രേക്ഷകരെ ചിരിപ്പിക്കുന്ന കാര്യത്തിൽ ഹരിയേട്ടനും അപ്പുവും എന്തായാലും ഏറെ മിടുക്കുള്ളവരാണ് എന്നത് പ്രേക്ഷകർക്ക് നേരത്തെ അറിയാവുന്ന കാര്യമാണ്.

You might also like