ഞങ്ങളേക്കാൾ കൂടുതൽ ഞങ്ങളുടെ ആദ്യരാത്രി ആഗ്രഹിച്ചത് അവരാണ്!! സാന്ത്വനത്തിലെ ശിവേട്ടൻ പറയുന്നു.!! [വീഡിയോ] | santhwanam fame sajin interview

santhwanam fame sajin interview : കുടുംബ പ്രേക്ഷകർ നെഞ്ചോട് ചേർത്ത് സ്വീകരിച്ച പരമ്പരയാണ് ‘സാന്ത്വനം’. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർ ഏറ്റെടുത്തെങ്കിലും, സജിൻ അവതരിപ്പിക്കുന്ന ശിവരാമകൃഷ്ണൻ അഥവാ ശിവേട്ടൻ എന്ന കഥാപാത്രമാണ് കൂട്ടത്തിൽ ഏറ്റവും ജനപ്രിയമായത് എന്ന് പറയാം. പരമ്പരയിൽ എങ്ങനെ എത്തിപ്പെട്ടു എന്ന ചോദ്യത്തിന് സജിൻ പറയുന്ന മറുപടി രസകരമാണ്.

നടി ഷഫ്‌നയാണ്‌ സജിന്റെ ഭാര്യ. “ഷഫ്‌നയെ അണിയറപ്രവർത്തകർക്ക് പരിചയമുണ്ടായിരുന്നു. അങ്ങനെ ഓഡിഷനിൽ പങ്കെടുത്തു. ഞാൻ അഭിനയിച്ചു. എന്നെ സെലക്ട്‌ ചെയ്തു. എന്നാൽ, യഥാർത്ഥത്തിൽ അവർക്ക് എന്റെ അഭിനയമൊന്നും ഇഷ്ടമായിരുന്നില്ല എന്ന് പിന്നീട് അറിയാൻ കഴിഞ്ഞു, കഥാപാത്രത്തിന് അനുസരിച്ച ലുക്ക്‌ ഉണ്ട് എന്ന ഒറ്റക്കാരണത്താലാണ് അവർ എന്നെ തിരഞ്ഞെടുത്തത്,” സജിൻ വെളിപ്പെടുത്തി. പരമ്പരയിലെ വൈറൽ രംഗമായ ശിവേട്ടന്റെയും അഞ്ജലിയുടെയും ആദ്യരാത്രി വിശേഷങ്ങളും സജിൻ പങ്കുവെച്ചു.

santhwanam fame sajin
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

“അത് അപ്രതീക്ഷിതമായ ഒരു പ്രശസ്തിയാണ് നേടി തന്നത്. യഥാർത്ഥത്തിൽ, ഞങ്ങളേക്കാൾ കൂടുതൽ ഞങ്ങളുടെ ആദ്യരാത്രി ആഗ്രഹിച്ചത് പ്രേക്ഷകരാണ്. അതിന് പിന്നാലെ ട്രോളുകളിലും മീമികളിലും ഞാൻ നിറഞ്ഞു നിന്നു. സീരിയൽ കാണാത്തവർ വരെ, ശിവേട്ടൻ അല്ലെ എന്ന് ചോദിച്ച് സെൽഫി എടുക്കാനെത്തി,” സജിൻ പറയുന്നു. സീരിയൽ വിശേഷങ്ങൾക്ക് പുറമെ ഭാര്യ ഷഫ്‌നയെ കുറിച്ചും സജിൻ വിശേഷങ്ങൾ പങ്കുവെച്ചു. “ഷഫ്‌ന തെലുങ്ക് സീരിയലിൽ അഭിനയിക്കുകയാണ്, അവൾ തിരക്കിലാണ്, അതുകൊണ്ട് തന്നെ ഞങ്ങൾ വല്ലപ്പോഴും മാത്രമാണ് കാണാറുള്ളത്.

എങ്കിലും, എന്നെക്കുറിച്ച് വരുന്ന ട്രോളുകളും മറ്റും, ‘ഇത്‌ കണ്ടായിരുന്നോ’ എന്ന് ചോദിച്ച് അവൾ ഷെയർ ചെയ്യാറുണ്ട്. ഞങ്ങൾ റൂറൽ പ്രദേശങ്ങൾക്ക് ട്രിപ് പോകാൻ ആഗ്രഹിക്കുന്നവരാണ്. അടുത്തതായി കശ്മീർ ആണ് ഞങ്ങളുടെ പദ്ധതി” സജിൻ പറഞ്ഞു. അടുത്തിടെ Ginger Media Entertainments എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സജിൻ തന്റെ സീരിയൽ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും പങ്കുവെച്ചത്.

You might also like