അവാർഡ് വേദിയിൽ അതി സുന്ദരികളായി അപ്പുവും ജയന്തിയും; ടീം സാന്ത്വനത്തിനു ഇത് അർഹതയുള്ള നേട്ടം !! | Santhwanam Actors at Award Night

Santhwanam Actors at Award Night : കുടുംബപ്രേക്ഷകര്‍ക്ക് എന്നും പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. ഇതിലെ ഓരോ താരങ്ങളും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ് സാന്ത്വനത്തിന്റെ ഓരോ എപ്പിസോഡും വളരെയധികം കൗതുകത്തോടെ ആണ് മലയാളികൾ നോക്കിക്കാണുന്നത്. അതുകൊണ്ടുതന്നെ മികച്ച വിജയം ആണ് പരമ്പരയ്ക്ക് എന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.ഇതിലെ താരങ്ങളുടെ വ്യക്തിപരമായ വിശേഷങ്ങളും വാർത്തകളും പോലും വലിയ അംഗീകാരത്തോടെ തന്നെയാണ് സോഷ്യൽ മീഡിയയും വാർത്താ മാധ്യമങ്ങളും ഏറ്റുവാങ്ങുന്നത്.

അതുകൊണ്ട് തന്നെ താരങ്ങൾ ഒന്നിച്ചു എത്തുന്ന മുഹൂർത്തങ്ങൾ ഒക്കെ ആഘോഷകരം ആക്കി മാറ്റാനും അവർ ശ്രമിക്കാറുണ്ട്. നാലാമത് പ്രേംനസീൻ അവാർഡ് സാന്ത്വനം പരമ്പരയിലെ താരങ്ങൾക്ക് ലഭിച്ചപ്പോൾ അത് മാധ്യമങ്ങളിൽ പോലും വലിയ വാർത്തയാവുകയുണ്ടായി. മികച്ച നടിക്കുള്ള അവാർഡ് ദേവി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിപ്പിക്ക് ലഭിച്ചപ്പോൾ മികച്ച നടനുള്ള അവാർഡ് കരസ്ഥമാക്കിയത് ശിവനായി എത്തുന്ന സജിൻ ആയിരുന്നു.

santhwanam
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ചിപ്പിയും സജിനും ഷഫ്നയും എല്ലാം ഒന്നിച്ച് എത്തിയ പരിപാടിക്ക് വലിയ അംഗീകാരം തന്നെയാണ് ലഭിച്ചത്. വേറിട്ട കഥയും കഥാ മുഹൂർത്തങ്ങളുമായി സാന്ത്വനം പരമ്പര മുന്നേറുമ്പോൾ ഇപ്പോൾ സാന്ത്വനത്തിലെ താരങ്ങളെല്ലാം ഒന്നിച്ചെത്തിയ മറ്റൊരാവാർഡ് വേദിയാണ് ചർച്ചാവിഷയമായി മാറുന്നത്. സാന്ത്വനം പരമ്പരയിലെ താരങ്ങൾ ഒന്നിച്ചെത്തിയ വീഡിയോ ഇപ്പോൾ യൂട്യൂബിൽ വൈറലാണ്. സ്വാന്തനത്തിന് പുറമേ കൂടെവിടെ, അമ്മയറിയാതെ തുടങ്ങിയ സീരിയലുകളിലെയും താരങ്ങളെയും വീഡിയോയിൽ കാണാൻ കഴിയുന്നു.

എന്നാൽ ശിവനെയും അഞ്ജലിയെയും ചിപ്പിയേയും ബാലൻ എന്നിവരെ മാത്രമാണ് വീഡിയോയിൽ കാണാൻ കഴിയാത്തത്. അതുകൊണ്ടുതന്നെ ഇവർ എവിടെ എന്ന ചോദ്യം ആരാധകർ ഉന്നയിക്കുന്നുണ്ട്. മറ്റ് താരങ്ങളെല്ലാം വളരെയധികം സന്തോഷത്തോടെ പരസ്പരം വർത്തമാനം പറയുന്നതും മറ്റും വീഡിയോയിൽ നിറഞ്ഞുനിൽക്കുന്നു. എല്ലാവരും ഒന്നിച്ച് എത്തിയ വേദിയിൽ ശിവനെയും അഞ്ജലിയെയും കാണാൻ കഴിയാത്തതിന്റെ വിഷമം പങ്കുവെക്കുന്ന നിരവധി പേരാണ് ഉള്ളത്.

You might also like