ബിജു മേനോൻ ഇത്രയും കാലം എല്ലാം ഒളിപ്പിച്ചു വെച്ചു; എന്നോട് ഒന്നും പറഞ്ഞിരുന്നില്ല !! | Sanju Samson shared rare picture of Biju Menon latest malayalam

എറണാംകുളം : മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാര ദമ്പതികളാണല്ലോ ബിജുമേനോനും സംയുക്ത വർമ്മയും. പുത്രൻ എന്ന സിനിമയിലൂടെ അഭിനയ ലോകത്തെത്തിയ താരത്തിന് തുടക്ക കാലത്ത് നെഗറ്റീവ് കഥാപാത്രങ്ങളായിരുന്നു ലഭിച്ചിരുന്നത്. എന്നാൽ പിന്നീട് മലയാളികൾ എക്കാലവും ഇഷ്ടപ്പെടുന്ന ഒരു അഭിനേതാവ് എന്ന നിലയിലേക്ക് വളരെ പെട്ടെന്നായിരുന്നു ബിജു മേനോൻ മാറിയിരുന്നത്. മാത്രമല്ല സിനിമ ലോകത്ത് തിളങ്ങി നിന്നിരുന്ന സമയത്ത് സംയുക്ത വർമ്മയുമായുള്ള വിവാഹവും ഏറെ ശ്രദ്ധ നേടിയിരുന്നു. വിവാഹശേഷം സംയുക്ത

വർമ്മ അഭിനയ ലോകത്ത് സജീവമല്ലെങ്കിലും ഈ താര ദമ്പതികളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും തിടുക്കമാണ്. സോഷ്യൽ മീഡിയയിൽ അത്രതന്നെ സജീവമല്ലാത്ത ഒരാൾ എന്ന നിലയിലും ഒന്നും തുറന്നു പറയാത്ത വ്യക്തി എന്ന നിലയിലും ബിജു മേനോന്റെ പല കാര്യങ്ങളെക്കുറിച്ചും ആരാധകർക്ക് അറിവുണ്ടായിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം മലയാളികളുടെ പ്രിയപ്പെട്ട ക്രിക്കറ്റ് താരമായ സഞ്ജു സാംസൺ പുറത്തുവിട്ട ചിത്രം ആരാധകരെ ഏറെ ഞെട്ടിച്ചിരുന്നു.

Sanju Samson shared rare picture of Biju Menon latest malayalam

“അറിഞ്ഞില്ല ആരും പറഞ്ഞില്ല, ഞങ്ങളുടെ സൂപ്പർ സീനിയർ” എന്നൊരു ക്യാപ്ഷനിൽ ബിജുമേനോന്റെ ഫോട്ടോ ഉൾപ്പെടെയുള്ള തൃശ്ശൂർ ജില്ല ക്രിക്കറ്റ് അസോസിയേഷന്റെ തിരിച്ചറിയൽ കാർഡ് ആയിരുന്നു താരം പുറത്ത് വിട്ടിരുന്നത്. സിനിമാ കരിയറിന് മുമ്പായി ഒരു ക്രിക്കറ്റ് കരിയർ കൂടി ബിജുമേനോന് ഉണ്ടായിരുന്നു എന്ന് ആരാധകർ

അപ്പോൾ മാത്രമാണ് മനസ്സിലാക്കുന്നത്. അതിനാൽ തന്നെ സഞ്ജു സാംസൺ പങ്കുവച്ച ഈ ഒരു ചിത്രം നിമിഷ നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുകയും ചെയ്തതോടെ നിരവധി പേരായിരുന്നു അമ്പരപ്പുളവാക്കുന്ന പ്രതികരണങ്ങളുമായി എത്തിയിരുന്നത്. മാത്രമല്ല സാക്ഷാൽ സംയുക്ത വർമ്മ പോലും ഈയൊരു കാര്യം ഇപ്പോൾ മാത്രമേ അറിയുന്നുണ്ടാവൂ എന്നും ആരാധകരിൽ ചിലർ പറയുന്നുണ്ട്. Story highlight : Sanju Samson shared rare picture of Biju Menon latest malayalam

3/5 - (2 votes)
You might also like