സാനിയ വേറെ ലെവൽ! അതീവ ഗ്ലാമറസ് ഡാൻസ് വീഡിയോയുമായി സാനിയ; താരത്തിന്റെ ഏറ്റവും പുതിയ റീൽസ് വൈറൽ.!!

സോഷ്യൽ മീഡിയയിൽ വളരെയധികം ആരാധകരുള്ള താരമാണ് സാനിയ ഇയ്യപ്പൻ. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം വളരെ പെട്ടെന്ന് തന്നെ വൈറൽ ആയി മാറാറുണ്ട്. ഡി ഫോർ ഡാൻസിലെ വിന്നർ ആയ റംസാനുമൊപ്പമുള്ള ഡാൻസ് ഉൾപ്പെടെ നിരവധി റീൽസ് ഇതിനോടകം ഇൻസ്റ്റഗ്രാമിൽ താരം അപ്‌ലോഡ് ചെയ്തിട്ടുണ്ട്. സാനിയയുടെ ഏറ്റവും പുതിയ വീഡിയോയാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.

തനിക്ക് ശരീരം അനായാസം വഴങ്ങും എന്ന് ഒരിക്കൽ കൂടി തെളിയിച്ചു കഴിഞ്ഞിരിക്കുകയാണ് താരം. അത്രയേറെ മികവോടെയാണ് താരം ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഷോർട്ട്സ് ധരിച്ച് അതീവ ​ഗ്ലാമർ ലുക്കിലാണ് സാനിയ പുതിയ റീൽസിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലിപ് മൂവ്മെന്റും ശരീരവും ഒരുപോലെ വഴങ്ങുന്നതാണ് താരത്തിന്റെ പുതിയ നൃത്തം. താരത്തിന്റെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. എന്നും തന്റേതായ

നിലപാടുകൾ കൊണ്ട് വേറിട്ടുനിൽക്കുന്ന ഒരാൾ കൂടിയാണ് സാനിയ. താരത്തിന് ഏത് കാര്യത്തിനും സ്വന്തമായ നിലപാടും അഭിപ്രായവും എന്നും ഉണ്ട്. മറ്റുള്ളവർ പറയുന്നത് കേട്ട് കരഞ്ഞിരിക്കുന്ന ഒരാൾ അല്ല താരമെന്ന് ഇതിനോടകം പല സന്ദർഭങ്ങളിൽ നിന്നും വ്യക്തമായ കാര്യമാണ്. ഡി ഫോർ ഡാൻസ് എന്ന ഡാൻസ് റിയാലിറ്റി ഷോയിലൂടെ കടന്നുവന്ന് മറ്റുള്ളവരുടെ ഇടയിൽ തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കുവാൻ സാനിയയ്ക്ക് സാധിച്ചിട്ടുണ്ട്.

ഇന്ന് സമൂഹമാധ്യമങ്ങളിൽ നിരവധി ഫോളോവേഴ്സ് ഉള്ള ഒരു താരം കൂടിയാണ് സാനിയ. ക്യൂൻ എന്ന ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിച്ചത്. ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് അഭിനയ രംഗത്തെത്തുകയായിരുന്നു താരം. ആദ്യ ചിത്രത്തിൽ വളരെ മികച്ച പ്രകടനം കാഴ്ച വെയ്ക്കുവാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ക്യൂനിന് ശേഷം മറ്റു ചിത്രങ്ങളിലും വേഷങ്ങൾ കൈകാര്യം ചെയ്യുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

Rate this post
You might also like