മാങ്ങാ സീസണിൽ മാങ്ങാ മുണ്ട്; പച്ച മാങ്ങാ സാരിയിൽ അതീവ സുന്ദരിയായി സംയുക്ത വർമ്മ !! | Samyuktha Varma stunning look in saree latest malayalam

എറണാംകുളം : മലയാളത്തിന്റെ എക്കാലത്തെയും പ്രിയനടി സംയുക്ത വർമ്മ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്ത ചിത്രങ്ങളാണ് ഇപ്പോൾ ജനശ്രദ്ധ നേടുന്നത്. മാങ്ങ മുണ്ട് സാരി അണിഞ്ഞ് സുന്ദരിയായ സംയുക്തയെ ആണ് ചിത്രങ്ങളിൽ കാണാനാവുക. “വെൽക്കം മാംഗോ സീസൺ. എന്റെ പച്ചമാങ്ങ മുണ്ട്. താങ്ക്യൂ ആശ ചേച്ചി” എന്നാണ് ചിത്രത്തിന് സംയുക്ത നൽകിയ അടിക്കുറിപ്പ്. ഡിസൈനർ ആശാ രാമചന്ദ്രൻ്റെ ആണ് മാങ്ങ മുണ്ട് ഡിസൈൻ. നീണ്ട മുടിയും സാരിയുമൊക്കെയായി തനി മലയാളി ലുക്കിലാണ് സംയുക്ത പലപ്പോഴും പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുള്ളത്. ഈ ചിത്രത്തിലും

കേരള തനിമയുള്ള സംയുക്തയെ തന്നെയാണ് കാണാനാവുക. സിനിമ ലോകത്ത് നിന്നു വിട്ടുമാറി നിൽക്കുകയാണെങ്കിലും മലയാളികൾക്കിടയിൽ ഇന്നും ഏറെ ആരാധകർ സംയുക്തയ്ക്ക് ഉണ്ട്. ഇടയ്ക്കിടെ താരം വിശേഷങ്ങളുമായി സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. താരത്തിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് വലിയ താൽപര്യമാണ്. മലയാളികളുടെ​ എക്കാലത്തെയും പ്രിയപ്പെട്ട താര ജോഡികളാണ് ബിജു മേനോനും സംയുക്ത വർമ്മയും. ‘മഴ’, ‘മേഘമൽഹാർ’,

Samyuktha Varma stunning look in saree latest malayalam

‘മധുരനൊമ്പരക്കാറ്റ്’ തുടങ്ങി വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമേ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുള്ളൂ എങ്കിലും ഈ മൂന്നു ചിത്രങ്ങൾ കൊണ്ടു തന്നെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കാൻ കഴിഞ്ഞ താര ദമ്പതിമാരാണ് ബിജുമേനോനും സംയുക്തയും. 2002 ൽ ആണ് ബിജു മേനോനും സംയുക്തയും വിവാഹിതരായത്. ഇവരുവർക്കും ദക്ഷ് ധാർമിക് എന്ന് പേരുള്ള ഒരു മകനുമുണ്ട്. ഒരുപിടി നല്ല കഥാപാത്രങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച സംയുക്തയെ വീണ്ടും വെള്ളിത്തിരയിൽ കാണാൻ ഇന്നും ആരാധകർ ഏറെ

ആഗ്രഹിക്കുന്നുണ്ട്. എന്നാൽ ഒരു മടങ്ങി വരവ് ഉടനെ തന്നെ ഉണ്ടാവില്ല എന്ന് തന്നെയാണ് ഇതുവരെയുള്ള സൂചന. യോഗ ജീവിതത്തിലെ ഒരു ദിനചര്യ പോലെ കൂടെ കൊണ്ടുനടക്കുന്ന ഒരാളാണ് സംയുക്ത വർമ്മ. യോഗാഭ്യാസം ദേഷ്യവും മറ്റും കുറയ്ക്കാൻ തന്നെ എത്രത്തോളം സഹായിച്ചുവെന്ന് പല അഭിമുഖങ്ങളിലും സംയുക്ത തുറന്നു പറഞ്ഞിരുന്നു. Story highlight : Samyuktha Varma stunning look in saree latest malayalam

Rate this post
You might also like