താര ജാഡകൾ ഇല്ലാതെ സിമ്പിൾ ലുക്കിൽ ഗുരുവായൂർ അമ്പലത്തിൽ കുടുംബത്തോടൊപ്പം എത്തി പ്രിയ നടി സംയുക്ത വർമ്മ !! | Samyuktha Varma at Guruvayoor Temple latest viral malayalam

തൃശൂർ : വളരെ കുറച്ചു മലയാള സിനിമകളിലൂടെ പ്രേക്ഷക ഹൃദയം കവർന്ന താരമാണ് സംയുക്ത വർമ്മ. താരത്തിന്റെ ഭർത്താവാണ് ബിജു മേനോൻ. ഈ താര ദമ്പതിമാരെ ഇഷ്ടപ്പെടാത്ത മലയാളികൾ ആരും തന്നെ ഉണ്ടാകില്ല. പ്രേക്ഷകരോട് വളരെ അടുത്തു നിൽക്കുന്ന സ്വഭാവമാണ് ഇരുവരുടെയും. ബിജു മേനോനുമായുള്ള താരത്തിന്റെ വിവാഹ ശേഷം അഭിനയ ലോകത്ത് താരം അത്രതന്നെ സജീവമല്ല. എന്നാൽ ചില ടെലിവിഷൻ ഷോകളിലും സോഷ്യൽ മീഡിയയിലും താരം ഇപ്പോഴും സജീവ സാന്നിധ്യമായി തുടരുന്നു.

താരത്തിന്റേതായി ഇടയ്ക്ക് സമൂഹമാധ്യമങ്ങളിൽ ചില ഇന്റർവ്യൂകളും പ്രത്യക്ഷപ്പെടാറുണ്ട്. ഈയടുത്ത് താരം ഒരു ചാനലിന് കൊടുത്ത ഇന്റർവ്യൂ വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ദക്ഷ് ധർമ്മിക് എന്ന ഒരു കുട്ടിയാണ്ഇവർക്കുള്ളത്. ജയറാം നായകനായ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. പിന്നീട് തുടർച്ചയായ പതിനെട്ടോളം ചിത്രങ്ങൾ.

Samyuktha Varma at Guruvayoor Temple latest viral malayalam

ബിജു മേനോനൊപ്പം മധുരനൊമ്പരക്കാറ്റ് എന്ന ചിത്രത്തിൽ താരം അഭിനയിച്ചിട്ടുണ്ട്. തന്റെ അഭിനയത്തിന് നിരവധി പുരസ്കാരങ്ങളും താരം ഇതിനോടകം തന്നെ കരസ്ഥമാക്കിയിരുന്നു. ഇപ്പോഴിതാ താരത്തിന്റെ മറ്റൊരു വിശേഷമാണ് സോഷ്യൽ മീഡിയയിലൂടെ വൈറലാകുന്നത്. ഇടയ്ക്ക് ഗുരുവായൂരപ്പനെ കാണാൻ താരം ഗുരുവായൂർ നടയിൽ എത്താറുണ്ട്. ഇപ്പോഴിതാ വീണ്ടും ഗുരുവായൂരപ്പനെ കാണാൻ ഗുരുവായൂരിൽ എത്തിയ താരത്തിന്റെ വിശേഷങ്ങൾ ആണ് സമൂഹമാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്.

സെറ്റ് സാരിയുടുത്ത് അതീവ സുന്ദരിയായി ഗുരുവായൂർ ദർശനം കഴിഞ്ഞ് മടങ്ങുന്ന താരത്തിന്റെ വീഡിയോ ആണിത്. ആരാധകർ താരത്തെ ഉറ്റുനോക്കുന്നതും ചിലർ സെൽഫി എടുക്കാൻ ഓടിയെത്തുന്നതും വീഡിയോയിൽ കാണാം. തന്റെ കുടുംബത്തോടൊപ്പം ആണ് താരം ക്ഷേത്രദർശനം നടത്തിയിരിക്കുന്നത്. ആരാധകരോട് പുഞ്ചിരി നൽകുന്നതും ധൃതിയിൽ നടന്ന് വാഹനത്തിന് അടുത്തേക്ക് പോകുന്നതും വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കാലം എത്ര കഴിഞ്ഞാലും സംയുക്തയുടെ സൗന്ദര്യത്തിന് യാതൊരു മംങ്ങലും ഏറ്റിട്ടില്ല. Story highlight : Samyuktha Varma at Guruvayoor Temple latest viral malayalam

4.7/5 - (8 votes)
You might also like