സന്തോഷ വാര്‍ത്ത മറച്ചുവച്ച് താരദമ്പതികള്‍; രണ്ട് പതിറ്റാണ്ടുകൾ ഒന്നിച്ചു പൂർത്തിയാക്കി ബിജു മേനോനും സംയുക്ത വർമ്മയും!! | Samyuktha Varma and Biju Menon Happy News

Samyuktha Varma and Biju Menon Happy News : മികച്ച താര ദമ്പതികൾ എന്ന് അറിയപ്പെടുന്നവരാണ് ബിജുമേനോനും സംയുക്ത വർമ്മയും.വളരെ കുറച്ച് നാളുകള്‍ കൊണ്ട് മലയാള സിനിമയില്‍ തിളങ്ങിയ നടിയാണ് സംയുക്തവർമ്മ. പെട്ടെന്നായിരുന്നു നടൻ ബിജു മേനോനുമായി വിവാഹം കഴിഞ്ഞത് . സംയുക്ത വര്‍മ്മ ബിജു മേനോനും വിവാഹിതരായിട്ട് ഇരുപത് വര്‍ഷം പൂർത്തിയായിരിക്കുകയാണ്. ആരാധകപ്രിയർ ഏറെയുള്ള ഇരുവരുടെയും വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടാറുണ്ട്. രണ്ട് പതിറ്റാണ്ടുകള്‍ നീണ്ട ദാമ്പത്യ ജീവിതം പൂര്‍ത്തിയാക്കിയ സന്തോഷത്തിലാണ് താരങ്ങള്‍. ഇരുവര്‍ക്കും വിവാഹദിനാശംസകള്‍ നേർന്നു സംയുക്തയുടെ ചെറിയമ്മയും നടിയുമായ ഊര്‍മിള ഉണ്ണിയും രംഗത്ത് എത്തിയിരിക്കുകയാണ്.

മൂന്നാല് വര്‍ഷം മാത്രം സിനിമയില്‍ നിലന്നിരുന്ന സംയുക്ത നേടിയ പ്രേക്ഷകപ്രീതി ഇനിയും അവസാനിച്ചിട്ടില്ല. ഇരുപത് വര്‍ഷം മുന്‍പ് ബിജു മേനോന്റെ ജീവിതപങ്കാളിയായതിൽ പിന്നെയാണ് സംയുക്ത വർമ്മ അഭിനയത്തില്‍ നിന്നും മാറിയത് . രണ്ടാളില്‍ ആരെങ്കിലും ഒരാള്‍ വീട്ടില്‍ നില്‍ക്കാമെന്ന തീരുമാനത്തെ തുടർന്ന് സംയുക്ത സ്വയം ഏറ്റെടുത്ത തീരുമാനമാണ് അഭിനയ ജീവിതത്തിൽ നിന്നുമുള്ള പിന്മാറൽ. ഇരുവരും ഒന്നിച്ചു നായിക, നായകന്മാരായി അഭിനയിച്ച സിനിമാ ലൊക്കേഷനുകളില്‍ നിന്നാണ് ഇവരുടെ പ്രണയം തുടങ്ങുന്നത്. ചന്ദ്രനുദിക്കുന്നദിക്ക്, മഴ, മധുരനൊമ്പരക്കാറ്റ്, മേഘമല്‍ഹാര്‍, എന്നിങ്ങനെ നിരവധി സിനിമകളിൽ താരങ്ങള്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

Samyuktha Varma
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

മേഘമല്‍ഹാറിന് ശേഷമാണ് വിവാഹം കഴിക്കാമെന്ന് തീരുമാനത്തിലേക്ക് ഇരുവരും എത്തുന്നത്. 2002 നവംബര്‍ 21 നായിരുന്നു സംയുക്ത വര്‍മ്മയും ബിജു മേനോനും വിവാഹിതരാകുന്നത്. 2002 ല്‍ വിവാഹം കഴിഞ്ഞെങ്കിലും നാല് വര്‍ഷങ്ങൾക്ക് ശേഷമാണ് മകന്‍ ദഷ് ധര്‍മ്മിന്ന് ജന്മം കൊടുക്കുന്നത്. സിനിമയില്‍ നിന്ന് മാറി നില്‍ക്കാന്‍ ബിജുവേട്ടന്‍ പറഞ്ഞിട്ടില്ലെന്നും അതൊക്കെ വ്യക്തിപരമായ തീരുമാനമാണെന്നും സംയുക്ത പല ഇന്റർവ്യുലും പറഞ്ഞിരുന്നു. നിലവില്‍ അഭിനയ ജീവിതത്തിന്റെ ഉയര്‍ന്ന തലത്തിലേക്ക് വളര്‍ന്നിരിക്കുകയാണ് നടന്‍ ബിജു മേനോന്‍.

മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം അടക്കം നിരവധി നേട്ടങ്ങളിലൂടെ കടന്ന് പോവുകയാണ് താരം . തന്റെ നേട്ടങ്ങൾക്കെല്ലാം പിന്നിൽ തന്റെ ഭാര്യ ആണെന്ന് ബിജു മേനോൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇരുപത് വർഷങ്ങളായി മികച്ച ദാമ്പത്യം നിലനിർത്തി കൊണ്ടുപോകുന്നതിന്റെ ത്രില്ലിലാണ് ഇരുവരും. ഇരുവർക്കും വിവാഹ വാര്‍ഷികാശംസകള്‍ അറിയിച്ചുകൊണ്ട് നടി ഊര്‍മിള ഉണ്ണി എത്തിയിരിക്കുകയാണ്. ഇരുവരുടെയും ചിത്രത്തോടൊപ്പം വിവാഹാശംസകൾ ചിന്നു, ബിജു എന്ന അടിക്കുറിപ്പോടെയാണ് ഊർമിള ഉണ്ണി തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്തത്.

You might also like