മലയാളികളുടെ പ്രിയ താരം സംയുക്ത വർമ്മയുടെ പിറന്നാൾ 😍😍 …ഒരു ഉറ്റ സുഹൃത്ത് നിങ്ങളോടൊപ്പം തന്നെയുണ്ടാകും എപ്പോഴും എന്നടിക്കുറിപ്പോടെ 💓💓 .. പ്രിയ സുഹൃത്ത് സാമിന് പിറന്നാൾ ആശംസകളുമായി മഞ്ജു വാര്യർ 🥰🥰 …

മലയാളികളുടെ എക്കാലത്തെയും പ്രിയ താരങ്ങളാണ് സംയുക്താവർമ്മയും മഞ്ജു വാര്യരും ഗീതു മോഹൻദാസും സഹപ്രവർത്തകർക്കൊപ്പം തന്നെ ഒറ്റ സുഹൃത്തുക്കളും കൂടിയാണിവർ. വിവാഹത്തോടെ സിനിമയിൽ നിന്നും  താരങ്ങളെല്ലാം തന്നെ ഇടവേള എടുത്തെങ്കിലും കഴിഞ്ഞ ഇടയ്ക്ക് മഞ്ജു തിരികെ എത്തിയിരുന്നു. അടുത്ത സൗഹൃദമാണ് ഇവർ തമ്മിൽ ഇന്നും കാത്തുസൂക്ഷിക്കുന്നത്. അഭിനയത്തിൽ  സജീവമായി ഇവർ ഇല്ലെങ്കിലും ഇവരുടെ സൗഹൃദത്തിന് ഇന്നും മങ്ങലേറ്റിട്ടില്ല. ഇപ്പോൾ സോഷ്യൽ മീഡിയ

സജീവമായിരുന്നത് മഞ്ജു പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ്. മഞ്ഞ കളർ ഡ്രെസ്സിൽ മഞ്ജുവും സംയുക്തയും നിലത്തിരിക്കുന്ന ചിത്രത്തിനൊപ്പം പ്രിയ സുഹൃത്തിന് പിറന്നാൾ ആശംസകളും മഞ്ജു നേർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു സംയുക്ത വർമ്മ യുടെ പിറന്നാൾ ആഘോഷത്തിന് ഉറ്റസുഹൃത്തായ മഞ്ജുവാര്യർ തന്റെ സോഷ്യൽ മീഡിയ പേജ് വഴി പോസ്റ്റ് ചെയ്ത ചിത്രമാണിത്. ചിത്രത്തിന് താഴെ ഒരു നല്ല സുഹൃത്തിന് നിങ്ങളുടെ എല്ലാ കഥകളും അറിയാം, പക്ഷേ ഒരു ഉറ്റ സുഹൃത്ത് നിങ്ങളോടൊപ്പം തന്നെയുണ്ടാകും

എപ്പോഴും.ഞാൻ നിന്നെ സ്നേഹിക്കുന്നു സാം!!! ജന്മദിനാശംസകൾ!!! എന്നാണ് മഞ്ജു  ചിത്രത്തിന് താഴെ അടിക്കുറിപ്പ് നൽകിയത്. അഭിനയത്തിൽ ഇല്ലെങ്കിലും യോഗയും നൃത്തവും ഒക്കെ ആയി സോഷ്യൽ മീഡിയയിൽ സജീവമായി സംയുക്തയും,  തിരക്കഥയിൽ സജീവമായി ഗീതു മോഹൻദാസുമുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം   ഗീതു മോഹൻദാസും മഞ്ജുവാര്യരും സംയുക്താവർമ്മയും ഒരുമിച്ചു നിൽക്കുന്ന ചിത്രം കഴിഞ്ഞ ദിവസം മഞ്ജുവാര്യർ തന്നെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. അത് ചിത്രം ക്ഷണ നേരം

കൊണ്ടാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയത് . പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളെ ഒറ്റ ഫ്രെയിമിൽ കാണാൻ സാധിച്ച സന്തോഷത്തിൽ ആരാധകർ ചിത്രം ഏറ്റെടുക്കുകയും ചെയ്തു. അഭിനയം നിർത്തിയെങ്കിലും ഇവർ തമ്മിലുള്ള സൗഹൃദത്തിന് ഒട്ടും മങ്ങലേറ്റിട്ടില്ല.  സംയുക്തക്ക് പിറന്നാളാശംസകൾ നിരവധിപേരാണ് രംഗത്തെത്തിയത്.

You might also like
അതീവ സുന്ദരിയായി ഭാവന; പുതിയ ചിത്രങ്ങൾ കാണാം.. | Bhavana New Look വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe