പ്രിയതമന്റെ നെഞ്ചോടു ചേർന്ന് നടി സംവൃത; പിറന്നാൾ ദിനത്തിൽ അഖിലിനൊപ്പമുള്ള വീഡിയോ പങ്കുവെച്ച് താരം.!! [വീഡിയോ] | Samvrutha Sunil

മലയാളികളുടെ എക്കാലത്തെയും പ്രിയതാരമാണ് നടി സംവൃത സുനിൽ. വളരെ ചുരുങ്ങിയ സമയം കൊണ്ടുതന്നെ മലയാളികളുടെ മനസ്സിൽ ഇടം നേടുവാൻ സംവൃതയ്ക്ക് സാധിച്ചിട്ടുണ്ട്. രസികൻ എന്ന ചിത്രത്തിൽ ദിലീപിന് നായികയായി എത്തിയ സംവൃത മലയാളികളുടെ ഹൃദയം കീഴടക്കുകയായിരുന്നു. എന്നാൽ 2012 ൽ താരത്തിന്റെ വിവാഹം കഴിയുകയും ശേഷം അഭിനയരംഗത്ത് നിന്നും താരം ഇടവേള എടുക്കുകയായിരുന്നു.

വിവാഹ ശേഷം സിനിമകളിൽ താരം അത്ര സജീവമല്ലെങ്കിലും നമ്മൾ മലയാളി ആരാധകർക്ക് സംവൃതയോടുള്ള ഇഷ്ടത്തിന് യാധൊരു കുറവും സംഭവിച്ചിട്ടില്ല എന്നു തന്നെ പറയാം. 2019ൽ സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെ ബിജു മേനോന്റെ നായികയായി സംവൃത തിരികെ എത്തിയിരുന്നു. പിന്നീട് ഒരു റിയാലിറ്റി ഷോയുടെ ജഡ്ജ് ആയും താരം വന്നിരുന്നു. എന്നാൽ താരം അമേരിക്കയിലെ കാലിഫോർണിയയിൽ

കുടുംബത്തിനൊപ്പം സന്തോഷകരമായ ജീവിതം നയിച്ചുകൊണ്ടിരിക്കുകയാണ്. സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് താരം. താരത്തിന്റെ വിശേഷങ്ങൾ അറിയാനും കുടുംബത്തിനോടൊപ്പമുള്ള ചിത്രങ്ങൾ കാണാനും ഇന്നും പ്രേക്ഷകർക്ക് ഏറെ താൽപര്യമാണുള്ളത്. സോഷ്യൽ മീഡിയയിലൂടെ താരത്തിന്റെ വിശേഷങ്ങൾ നിരവധി പേരാണ് ചോദിക്കാറുള്ളത്.

തന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളും വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവെക്കുവാൻ മറക്കാറില്ല. അതെല്ലാം ആരാധകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു പുതിയ വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സംവൃതയുടെ ഭർത്താവ് അഖിലിന്റെ ജന്മദിനമാണ് ഇന്ന്. ഹാപ്പി ബർത്ത് ഡേ.. എന്ന് പറഞ്ഞ് ഭർത്താവിന്റെ നെഞ്ചോടു ചേർന്ന് നിൽക്കുന്ന

സംവൃതയുടെയും അഖിലിന്റെയും വീഡിയോ ആണ് താരം ഭർത്താവിന് പിറന്നാൾ ആശംസകൾ നേർന്ന് പസോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് താരത്തിന്റെ ആരാധകർ. രണ്ടു മക്കളാണ് സംവൃതയ്ക്ക് ഉള്ളത്. മൂത്തമകൻ അഗസ്ത്യയും ഇളയ മകൻ രുദ്രയും. മക്കൾക്കൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവെക്കാറുണ്ട്. സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണെങ്കിലും താരത്തിൻ്റെ തിരിച്ചുവരവിനായി ഏറെ ആകാംഷയോടെ കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ.

You might also like
വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe