സംവൃത അന്നും ഇന്നും മാറ്റമില്ലാത്ത സൗന്ദര്യം… പത്താം വിവാഹ വാർഷികം കളറാക്കി മലയാളത്തിന്റെ സ്വന്തം താരം!! | Samvritha Akhil 10 th Wedding Anniversary Celebration

Samvritha Akhil 10 th Wedding Anniversary Celebration: 2004ൽ പുറത്തിറങ്ങിയ ലാൽ ജോസ് സംവിധാനം ചെയ്ത രസികൻ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന കണ്ണൂരുകാരിയായ നാടൻ പെൺകുട്ടിയെ അത്ര പെട്ടെന്നൊന്നും മലയാളികൾ മറക്കാൻ ഇടയില്ല. വളരെ കുറഞ്ഞ സമയം കൊണ്ട് ഒരുപാട് കലാമൂല്യമുള്ള കഥാപാത്രങ്ങൾക്ക് ജീവൻ നൽകി എന്നും മലയാളികളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് സംവൃത സുനിൽ. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുവാൻ താരത്തിന് ഒൻപതാം

ക്ലാസ് പഠിക്കുന്ന സമയത്ത് അവസരം ലഭിച്ചിരുന്നു. എന്നാൽ ഈ വാഗ്ദാനം നിരസിച്ചതോടെ പിന്നീട് ആ കഥാപാത്രം നവ്യാനായരിലേക്ക് എത്തിപ്പെടുകയായിരുന്നു. പിന്നീട് രസികൻ എന്ന ചിത്രത്തിലെ തങ്കമണി എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമയിലെ നിറസാന്നിധ്യമായി മാറുവാൻ സംവൃതയ്ക്ക് സാധിക്കുകയുണ്ടായി.നീലത്താമര, രസികൻ, ചോക്ലേറ്റ്, വൈരം, അസുരവിത്ത്, റോബിൻഹുഡ്, മാണിക്യക്കല്ല്, ഹാപ്പി ഹസ്ബൻസ്, 101 വെഡിങ്സ്, സത്യം പറഞ്ഞാൽ വിശ്വസിക്കുമോ

Samvritha
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

തുടങ്ങിയവ അടക്കം വിരലിലെണ്ണാൻ കഴിയുന്നതിലും അധികം ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ താരം കൈകാര്യം ചെയ്തു. സിനിമയിൽ തിളങ്ങി നിൽക്കുന്ന കാലഘട്ടത്തിലായിരുന്നു സംവൃത അഖിലുമായി വിവാഹിതയാകുന്നത്. പിന്നീട് വിദേശത്ത് സെറ്റിൽ ആയ താരത്തിന് രണ്ട് മക്കളാണ് ഉള്ളത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി തിളങ്ങി നിൽക്കുന്ന സംവൃത 2015 ഫെബ്രുവരി 21ന് അഗസ്ത്യ എന്ന ആൺകുട്ടിക്ക് ജന്മം നൽകി.

ശേഷം രണ്ടുവർഷം മുൻപ് ഫെബ്രുവരിയിൽ ഇളയ മകനായ രുദ്ര താരത്തിന്റെ ജീവിതത്തിലേക്ക് കടന്നു വന്നു. 35 കാരിയായ താരം തങ്ങളുടെ പത്താം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. ഇതിനോട് അനുബന്ധിച്ച് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. ആദ്യം കണ്ടുമുട്ടിയത് മുതൽ ഏറ്റവും ഒടുവിൽ മക്കളോടൊപ്പം ഉള്ള ചിത്രങ്ങൾ വരെ താരം പങ്കു വെച്ചിരിക്കുന്നു.

You might also like