ജീവിതത്തിലെ മനോഹരമായ നിമിഷം പങ്ക് വെച്ച് സലീം കോടത്തൂർ; നടൻ ദിലീപിൽ നിന്നും പുരസ്ക്കാരം ഏറ്റുവാങ്ങി ഹന്ന മോൾ !! | Saleem Kodathoor daughter Hanna got award from Dileep latest malayalam
സൗദി അറേബ്യ : ഗാനമേളകളിലൂടെയും ചാനൽ പരിപാടികളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതരായ വ്യക്തികളാണ് സലിം കോടത്തൂരും മകൾ ഹന്നാ സലീമും. മാപ്പിളപ്പാട്ടിന്റെ ശൈലിയിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ വ്യക്തിയാണ് സലിം കോടത്തൂർ. മകൾ ഹന്നയുടെ കുറവുകളെ ഒരിക്കലും ഒരു കുറവായി കണക്കാക്കാതെ അവളെ എല്ലാ മേഖലയിലും പ്രോത്സാഹിപ്പിക്കുന്ന ഒരു വ്യക്തിയാണ് സലിം. ഈയടുത്ത് സലീമും മകൾ ഹന്നയും ഉംറ ചെയ്യാൻ എത്തിയ വാർത്ത സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
ഹന്ന മോളോടൊപ്പം ആ പുണ്യഭൂമിയിൽ എന്ന അടിക്കുറിപ്പോടെയാണ് സലിം ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. മകളുടെ പേരിൽ ഞാൻ അറിയപ്പെടുക എന്നാൽ അതെനിക്ക് സന്തോഷം നൽകുന്ന കാര്യമാണ് എന്നാണ് സലിം പറയാറുള്ളത്. സോഷ്യൽ മീഡിയയിലും റിയാലിറ്റി ഷോകളിലും സജീവ സാന്നിധ്യമാണ് ഇരുവരും. കൈരളി ടിവി ഹന്ന മോൾക്ക് ഫിനിക്സ് അവാർഡ് നൽകി ആദരിച്ചിരുന്നു. നടൻ മമ്മൂട്ടിയാണ് അന്ന് മോൾക്ക് അവാർഡ് നൽകിയത്. ഏകദേശം ആയിരത്തി അഞ്ഞൂറിൽ

അധികം മാപ്പിളപ്പാട്ടുകൾ ആണ് സലീം ഇതിനോടകം തന്നെ നിരവധി വേദികളിലായി പാടിയിട്ടുള്ളത്. സങ്കടങ്ങളിലേക്ക് നോക്കുന്നതിനു പകരം സന്തോഷങ്ങളിലേക്ക് നോക്കണമെന്ന് തന്റെ മകളിലൂടെയാണ് താൻ പഠിച്ചത് എന്ന് ഒരിക്കൽ സലിം പ്രേക്ഷകരോട് പറഞ്ഞിരുന്നു. ഇപ്പോഴിതാ മറ്റൊരു ചിത്രമാണ് സലിം തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. തന്റെ മകൾക്ക് ലഭിക്കുന്ന മറ്റൊരു അവാർഡിന്റെ ചിത്രമാണ് ഇത്. നടൻ ദിലീപ് ആണ്
ഈ അവാർഡ് ഹന്ന മോൾക്ക് നൽകുന്നത്. വേദിയിൽ ദിലീപിനൊപ്പം നാദിർഷയും ഉണ്ട്. തന്റെ ഉപ്പയ്ക്ക് ഒപ്പം തന്നെയാണ് ഹന്ന സമ്മാനം വാങ്ങാൻ വേദിയിൽ എത്തിയിരിക്കുന്നത്. വളരെ സന്തോഷവതിയായി നിൽക്കുന്ന ഹന്ന മോളെ സലിം പങ്കുവെച്ച ഈ ഫോട്ടോയിൽ കാണാനാകും.” happy moment” എന്നാണ് ചിത്രത്തിന് താഴെ സലീം കുറിച്ചിരിക്കുന്നത്. നിരവധി ആളുകളാണ് ചിത്രത്തിന് താഴെ ആശംസകളും അനുഗ്രഹങ്ങളും കമന്റ് രൂപേണ രേഖപ്പെടുത്തിയിരിക്കുന്നത്. Story highlight : Saleem Kodathoor daughter Hanna got award from Dileep latest malayalam