സജിന് എട്ടിന്റെ പണി കൊടുത്തത് ആലിസ് 😂 ഒന്നുമറിയാതെ പാവം സജിൻ; നിഷ്കളങ്കമായ ചിരിയിൽ സജിനെ പറ്റിച്ച് ആലീസ്.!! [വീഡിയോ]

മലയാളികളുടെ പ്രിയ താരം ആണ് നടി ആലിസ് ക്രിസ്റ്റി. മിനിസ്ക്രീൻ പരമ്പരകളിലൂടെ മലയാളി ആരാധകരുടെ മനം കീഴടക്കിയ താരം ഇക്കഴിഞ്ഞ നവംബർ 18ന് ആണ് വിവാഹിതയായത്. വിവാഹത്തിന് മേക്കപ്പ് സ്വന്തമായി തന്നെ ചെയ്ത ആലിസ് അന്നേ ആരാധകരുടെ പ്രിയങ്കരിയായി മാറിയിരുന്നു. അഭിനയത്തിനൊപ്പം സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റെ ഇൻസ്റ്റഗ്രാം പേജ് വഴി പങ്കുവച്ച ഒരു വീഡിയോ ആണ്

ഇപ്പോൾ വൈറൽ ആയി മാറുന്നത്. ഞാൻ ആരുടെയും വാച്ച് എടുത്തില്ല എന്ന അടിക്കുറിപ്പോടെ പങ്കുവെച്ചിരിക്കുന്ന വീഡിയോ ഇതിനോടകം തന്നെ തരംഗം ആയി മാറിയിട്ടുണ്ട്. സജിനോപ്പം കാറിൽ സഞ്ചരിക്കുന്നതിനിടയിൽ എന്റെ വാച്ച് കണ്ടോ എന്ന് സജിൻ ചോദിക്കുന്നതും. സൂക്ഷിക്കേണ്ട.. എവിടെയാണ് വാച്ച് വെച്ചത് എന്ന് തുടങ്ങി ഞാൻ ആരുടെയും വാച്ച് എടുത്തില്ലെന്നും ആലിസ് പറയുന്നതാണ്

വീഡിയോയിൽ ഉള്ളത്. നിഷ്കളങ്കമായ ചിരിയോടെ ആലിസ് സജിനെ നോക്കുന്നതും വീഡിയോയിൽ കാണാം. എന്നിട്ട് വാച്ച് തൻ്റെ കയ്യിൽ കേട്ടിയിരിക്കുന്നത് ആരാധകർ താരം കാണിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ ആലീസ് തൻ്റെ യുട്യൂബ് ചാനലിലൂടെ വിവാഹത്തിന് മുൻപുള്ള വിശേഷങ്ങളും വിവാഹം കഴിഞ്ഞുള്ള വിശേഷങ്ങളും പങ്കുവെച്ച് കൊണ്ട് എത്തിയിരുന്നു. നിരവധി ആരാധകരാണ്

താരത്തിന് ആശംസകളുമായി അന്നുതൊട്ട് വന്നിരുന്നത്. സ്വന്തമായി യൂട്യൂബ് ചാനൽ ഉള്ള താരം സേവ് ദ് ഡേറ്റും മെഹന്ദിയും ഉൾപ്പെടെ വിവാഹവിശേഷങ്ങളെല്ലാം തന്നെ തന്റെ യുട്യൂബ് ചാനലിലൂടെ ആരാധകർക്കു വേണ്ടി പങ്കുവച്ചിരുന്നു. മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെ ആണ് ആലീസ് ക്രിസ്റ്റി ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. നിരവധി സീരിയലുകളിൽ തിളങ്ങിയ ആലീസ് ഇപ്പോൾ ‘മിസിസ് ഹിറ്റ്‌ലർ’ എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്.

You might also like
രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe ചെറുപഴം കൊണ്ട് ഒരു അടിപൊളി ഡ്രിങ്ക് | Tasty Banana Drink Recipe