23 ആം വയസ്സിലെ ഷഫ്‌നയുമായുള്ള രജിസ്റ്റർ വിവാഹ വിശേഷങ്ങൾ പങ്കുവെച്ച് ശിവേട്ടൻ..!! | Sajin talks about Register Marriage with Shafna

Santhwanam Shivan : ‘സാന്ത്വനം’ എന്ന ഹിറ്റ് പരമ്പരയിലൂടെ കുടുംബപ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച നടനാണ് സജിൻ. പരമ്പരയിൽ നായിക ഗോപിക അനിൽ അവതരിപ്പിക്കുന്ന അഞ്ജലി എന്ന കഥാപാത്രത്തിന്റെ ഭർത്താവ് ശിവേട്ടനായിയാണ്‌ സജിൻ വേഷമിടുന്നത്. പരമ്പര യിലെ ഇരുവരുടെയും ആദ്യരാത്രി രംഗവും, അതിനോട് അനുബന്ധിച്ച് പ്രചരിച്ച ട്രോളുകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ‘പ്ലസ് ടു’ എന്ന ചിത്രത്തി ലൂടെ ശ്രദ്ധേയയായ നടി ഷഫ്‌നയാണ്‌ സജിന്റെ ഭാര്യ. നിരവധി

സിനിമകളിൽ വേഷമിട്ട നടി, ‘സുന്ദരി’, ‘നോക്കെത്താ ദൂരത്ത്’, ‘ഭാഗ്യജാതകം’, ‘പ്രിയങ്കരി’ തുടങ്ങിയ നിരവധി പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. 2013-ലായിരുന്നു സജിന്റെയും ഷഫ്‌നയുടെയും വിവാഹം. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. അടുത്തിടെ Ginger Media Entertainments എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖ ത്തിൽ സജിൻ തങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ട ഓർമ്മകൾ പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു. വിശേഷങ്ങൾ സജിന്റെ വാക്കുകളിൽ നിന്ന് തന്നെ കേൾക്കാം,

Sajin talks about Register Marriage with Shafna1
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

“23 വയസ്സായിരുന്നു അന്ന് പ്രായം, അത് വലിയൊരു വെല്ലുവിളിയാ യിരുന്നു. പക്ഷെ, ഷഫ്‌നയുടെ വീട്ടിൽ വിവാഹ ആലോചനകൾ തകൃതിയിൽ നടക്കുന്നതുക്കൊണ്ട്, ഞങ്ങൾക്ക് ഒരു തീരുമാനം എടുക്കേണ്ടി വന്നു. വിവാഹം രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചു. രജിസ്റ്റർ ചെയ്ത ശേഷം, പതിയെ വീട്ടിൽ പറയാം എന്നായിരുന്നു പ്ലാൻ. എന്നാൽ, അന്ന് രാത്രി തന്നെ വിവാഹം രജിസ്റ്റർ ചെയ്ത വിവരം രണ്ട് വീട്ടിലും അറിഞ്ഞു. അതോടെ പ്ലാൻ ഒക്കെ പൊളിഞ്ഞു.” “എന്റെ വീട്ടിൽ വലിയ

പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. പക്ഷെ, ഷഫ്‌നയുടെ വീട്ടിൽ കാര്യങ്ങൾ അൽപ്പം ബുദ്ധിമുട്ടായിരുന്നു. എന്നിരുന്നാലും, ഞങ്ങൾ വിചാരിച്ചത്ര പൊട്ടിത്തെറി ഉണ്ടായില്ല. അങ്ങനെ ഷഫ്‌നയെ കൂട്ടിക്കൊണ്ട് വരാൻ തീരുമാനിച്ചു. എന്റെ ശക്തി എന്റെ ചുറ്റിനുമുള്ള സുഹൃത്ത് വലയമായിരുന്നു. ഒരാഴ്ച്ചയോളം ഞങ്ങൾ പ്ലാൻ ചെയ്തു, ശേഷം എല്ലാവരും പോയി കൂട്ടിക്കൊണ്ട് വന്നു. പിന്നെ എല്ലാം ജെല്ലായി വന്നു,” ഒരു ചിരിയോടെ സജിൻ പറയുന്നു. Sajin talks about Register Marriage with Shafna..

You might also like