മിനിസ്ക്രീൻ പ്രേക്ഷകർ ഇഷ്ട താരത്തിന്റെ ബാല്യകാലം കണ്ടോ?? ആരാണെന്ന് ഈ പ്രിയ താരം എന്ന് മനസ്സിലായോ?? | Celebrity Childhood Photo
Celebrity Childhood Photo : മലയാള മിനിസ്ക്രീൻ ലോകത്ത് വളരെ അധികം ആരാധകരെ സൃഷ്ടിച്ച താരങ്ങൾ അനവധി യാണ്. താരങ്ങൾ ചിത്രങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിലും ആരാധകർ ക്കിടയിലും എല്ലാം തന്നെ തരംഗമായി മാറാറുണ്ട്.ഇപ്പോൾ ഇത്തരം ഒരു കുട്ടിക്കാല ചിത്രമാണ് ഹിറ്റായി മാറുന്നത് കേവലം ഒരൊറ്റ ടെലിവിഷൻ പരമ്പര കൊണ്ട് തന്നെ മലയാളികൾക്കിടയിൽ എല്ലാം സൂപ്പർ താരമായി മാറുക. അത് ഒരിക്കലും എല്ലാ നടന്മാർക്കും നടിമാർക്കും ലഭിക്കുന്ന ഒരു ഭാഗ്യമല്ല.
എന്നാൽ ഇത്തരം ഒരു നേട്ടം അതിവേഗം സ്വന്തമാക്കിയ നടനാണ് സ്വാന്തനത്തിലെ ശിവൻ. സജിൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന സാന്ത്വനം ഇതിനകം തന്നെ ടെലിവിഷൻ റേറ്റിങ്ങിൽ മുൻപിലാണ്. ശിവേട്ടന്റെ റോളിൽ മലയാളികൾക്ക് എല്ലാം തന്നെ പ്രിയപെട്ടവനായി മാറിയ സജിന്റെ കുട്ടിക്കാല ചിത്രമാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ അതിവേഗം പ്രചരിക്കുന്നത്. തന്റെ പ്രിയ അമ്മയ്ക്കും ഒപ്പം സഹോദരനും ഒപ്പം നിൽക്കുന്ന സജിന്റെ മനോഹരമായ ഒരു പഴയകാല ചിത്രത്തിന് പിറകെയാണ് ആരാധകർ എല്ലാം.
സീരിയലിൽ അൽപ്പം ദേഷ്യത്തിൽ കാണാറുള്ള ശിവൻ ഇത്ര ക്യൂട്ട് ബോയ് ആയിരുന്നൊ എന്നാണ് ആരാധകർ പലരും ഈ ഫോട്ടോക്ക് പിന്നാലെ ചോദ്യം ഉന്നയിക്കുന്നത്. മുൻപ് ഇൻസ്റ്റാഗ്രാമിൽ താരം തന്നെ പങ്കുവെച്ച ഈ അപൂർവ്വ കുട്ടിക്കാല ചിത്രം ട്രെൻഡിംഗ് ലിസ്റ്റിൽ സ്ഥാനം നേടി കഴിഞ്ഞു. അതേസമയം നിലവിൽ വളരെ അധികം ആരാധകരുള്ള ഒരു പ്രമുഖ പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രക്ഷേപണം ചെയ്യുന്ന സാന്ത്വനം.
റേറ്റിങ്ങിലും മുൻപന്തിയിലാണ് പരമ്പര. കൂടാതെ സാന്ത്വനം വീട്ടിലെ ഓരോ വിശേഷങ്ങളും പ്രേക്ഷകർ എല്ലാം തന്നെ ആഘോഷമാക്കാറാണ് പതിവ്. ബാലനും ദേവിയും ജീവിക്കുന്നത് തന്നെ അവരുടെ അനുജന്മാർക്ക് വേണ്ടിയാണ്.ഇതാണ് കഥയുടെ അടിസ്ഥാനവും സ്വന്ത മായൊരു കുഞ്ഞ് എന്ന ആഗ്രഹം പോലും അവർ വേണ്ടെന്ന് വെച്ചത് അനുജന്മാരുടെ സന്തോഷം തെല്ലും കുറയാതിരിക്കാനാണ്.
View this post on Instagram