ഇത് ചരിത്ര മുഹൂത്രം; ഇന്ത്യയ്ക്ക് അഭിമാനമായി RRR; ഓസ്കാർ വേദിയിൽ മിന്നി തിളങ്ങി കീരവാണിയുടെ നാട്ടു നാട്ടു പാട്ട് !! | RRR film Nattu Nattu Song wins oscar award viral latest malayalam

RRR film Nattu Nattu Song wins oscar award viral latest malayalam : 95-ാമത് അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത്തവണ, ലോകത്തെ ഏറ്റവും ജനപ്രിയമായ അവാർഡിനായി ഇന്ത്യ മൂന്ന് കാറ്റഗറികളിൽ മത്സരിച്ചിരുന്നു. മികച്ച ഒറിജിനൽ ഗാനം, മികച്ച ഡോക്യുമെന്ററി ഫീച്ചർ, മികച്ച ഡോക്യുമെന്ററി ഷോർട്ട് സബ്ജക്ട് എന്നീ വിഭാഗങ്ങളിലാണ് ഇന്ത്യ മത്സരിച്ചത്. ഇന്ത്യൻ സിനിമ ആരാധകർക്ക് സന്തോഷം പകരുന്ന ഒരു വാർത്തയാണ് ഇപ്പോൾ 95-ാമത് അക്കാദമി പുരസ്കാര വേദിയിൽ നിന്ന് വരുന്നത്.
95-ാമത് അക്കാദമി അവാർഡിൽ, RRR-ലെ ‘നാട്ടു നാട്ടു’ എന്ന് തുടങ്ങുന്ന ഗാനം മികച്ച ഒറിജിനൽ ഗാനത്തിനുള്ള പുരസ്കാരം നേടിയിരിക്കുകയാണ്. ഈ പുരസ്കാരം നേടുന്ന ആദ്യത്തെ ഇന്ത്യൻ ഗാനം ആണ് ഇത്. ചന്ദ്രബോസ് വരികൾ രചിച്ച ‘നാട്ടു നാട്ടു’ എന്ന ഗാനം, എംഎം കീരവാണി ആണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. രാഹുൽ സിപ്ലിഗുഞ്ച്, കാലാ ഭൈരവ എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

‘നാട്ടു നാട്ടു’ എന്ന ഗാനത്തിലെ നൃത്തരംഗങ്ങൾ ആഗോളതലത്തിൽ ജനപ്രീതി നേടിയിരുന്നു. ഇരുപതോളം ഡാൻസർമാരെ ഉൾപ്പെടുത്തിയാണ് ഈ ഗാനത്തിന്റെ നൃത്തരംഗം ചിത്രീകരിച്ചിരിക്കുന്നത്. ഗാനരംഗത്തിൽ രാംചരൻ, ജൂനിയർ എൻടിആർ എന്നിവരാണ് ലീഡ് റോളിൽ അഭിനയിച്ചിരിക്കുന്നത്. ഇരുവരുടെയും വസ്ത്രധാരണയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത് ആദ്യമായിയാണ് ടോളിവുഡിൽ നിന്ന് അക്കാദമി അവാർഡിനായി ഒരു ഗാനം നിർദ്ദേശിക്കപ്പെട്ടത്.
ഹെവി ഹിറ്ററുകൾ ആയ, ലേഡി ഗഗ, റിഹാന തുടങ്ങിയവരുടെയെല്ലാം ഗാനങ്ങൾ ഉയർത്തിയ വെല്ലുവിളി മറികടന്നാണ് ഇന്ത്യൻ ഗാനം ഓസ്കാർ പുരസ്കാരത്തിന് അർഹത നേടിയത്. ‘നാട്ടു നാട്ടു’ എന്ന ഗാനം, 95-ാമത് ഓസ്കാർ പുരസ്കാര വേദിയിൽ ഇന്ത്യൻ സിനിമയുടെ അഭിമാനം ഉയർത്തിപ്പിടിച്ചിരിക്കുകയാണ്. അക്കാദമി പുരസ്കാരം കൂടാതെ, ക്രിട്ടിക്സ് ചോയ്സ് പുരസ്കാരം, ഗോൾഡൻ ഗ്ലോബ് പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ ഈ ഗാനത്തിന് നേരത്തെ ലഭിച്ചിട്ടുണ്ട്.